LIMA WORLD LIBRARY

ഇംഗ്ലണ്ടില്‍ 90ല്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കൊറോണ വ്യാപനം കുറഞ്ഞു

ഇംഗ്ലണ്ടില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കേസുകള്‍ കുതിച്ചുയരുമെന്ന പ്രവചനങ്ങള്‍ക്കു വിപരീതമായി കൊറോണ വ്യാപനം കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ 90 പേരില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. രണ്ടാഴ്ചയ്ക്കിടെയുള്ള കണക്കുകളില്‍ നിന്നും 18 ശതമാനം കുറവാണ് ഇതില്‍ നേരിട്ടത്.

കഴിഞ്ഞ ആഴ്ച ടെസ്റ്റ് ചെയ്യുന്ന 70 പേരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച് 28 ദിവസത്തിനകം മരിച്ചവരുടെ എണ്ണം 122 ആയെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. ഇതോടെ യുകെയിലെ ആകെ മരണസംഖ്യ 136,105 എത്തി. മരണസര്‍ട്ടിഫിക്കറ്റില്‍ കോവിഡ്-19 രേഖപ്പെടുത്തിയവരുടെ എണ്ണം 160,000 കടന്നതായി

32,417 പുതിയ പോസിറ്റീവ് രോഗികളാണ് കണക്കുകളില്‍ ഇടംപിടിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഇത് 29,612 കേസുകളും, 56 മരണങ്ങളുമായിരുന്നു.

അതേസമയം രോഗത്തിന്റെ തോതായ ആര്‍ റേറ്റ് കുറയുന്നുവെന്ന ശാസ്ത്രജ്ഞരുടെ നിരീക്ഷണം രാജ്യത്തിന് ആശ്വാസമാണ്. നിരവധി ആഴ്ചകള്‍ക്കിടെ ആദ്യമായാണ് ഇംഗ്ലണ്ടിലെ ഇന്‍ഫെക്ഷന്‍ തോത് കുറയുന്നതെന്ന് ഒഎന്‍എസ് സ്റ്റഡി ലീഡര്‍ കാരാ സ്റ്റീല്‍ പറയുന്നു. സെക്കന്‍ഡറി സ്‌കൂളുകളിലെ കുട്ടികളില്‍ ഇന്‍ഫെക്ഷന്‍ ഇപ്പോള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ടെസ്റ്റ് ചെയ്യുന്ന 35 പേരില്‍ ഒരാള്‍ക്കാണ് രോഗം കണ്ടെത്തുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px