LIMA WORLD LIBRARY

ഈണങ്ങളുടെ ഇടിമുഴക്കം വി .കെ .എസ് . (V.K.ശശിധരൻ )

Credits – A.S.Indira “എന്തിന്നധീരത ഇപ്പോൾ തുടങ്ങേണം എല്ലാം നമ്മൾ പഠിക്കേണം തയ്യാറാകണം ഇപ്പോൾ തന്നെ ആജ്ഞാശക്തിയായി മാറീടാൻ ” “പട്ടിണിയായ മനുഷ്യാ , നീ പുസ്തകം കൈയിലെടുക്കൂ ” എന്ന ആഹ്വാനം സംഗീതത്തിന്റെ മാസ്മരിക ശക്തിയിൽ കേരളീയരുടെ മുന്നിലേക്ക് വി .കെ .എസ് .അവതരിപ്പിച്ചപ്പോൾ ജനങ്ങളുടെ ഹൃദയതാളമായി മാറി .ആശയങ്ങളുടെയും സമരങ്ങളുടെയും വലിയ ആകാശം തീർത്ത കലാജാഥകളുടെ കരുത്തായിരുന്നു ബ്രഹ്ത് ന്റെ ആ കവിത . വി .കെ .എസിന്റെ കാവ്യാലാപനത്തിന് രണ്ട് സഞ്ചാരപാതയുണ്ടായിരുന്നു .ബ്രഹ് […]

വാക്കുകൾ ജീവദായകമാകണം – ജോസ് ക്ലെമൻ്റ്

നമ്മുടെ കൂടെയുള്ളവർക്കും ചുറ്റുമുള്ളവർക്കും നമ്മുടെ വാക്കിലൂടെയും കർമത്തിലൂടെയും പ്രോൽസാഹനം നല്കാറുണ്ടോ? അവർക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കാനായിട്ടുണ്ടോ? ഇല്ലെങ്കിൽ മറ്റുള്ളവരിലെ നന്മകൾ കണ്ട്, ഉൾക്കൊണ്ട് അവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും ഇനിയെങ്കിലും ശീലിക്കണം. അപരരിൽ നിന്നും നാം സ്വീകരിക്കുന്ന നന്മകളെ തിരിച്ചറിയാനും അവയ്ക്കൊക്കെ നന്ദി പറയാനും നമുക്കാവണം. പാശ്ചാത്യർ നിർലോഭമായി ഉപയോഗിക്കുകയും നാം മലയാളികൾ പിശുക്കോടെ ഉപയോഗിക്കുന്നതുമായ രണ്ടു പദങ്ങളാണ് – Congratulations, Thanks – അഭിനന്ദനവും നന്ദിയും. നമുക്കു ചുറ്റും ജീവൻ്റെ പച്ചപ്പു കുറഞ്ഞു വരുന്നതും നമ്മുടെ നന്ദികേടും […]

ജനനം – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

[എല്ലാവരും പത്താം മാസത്തിലല്ല ജനിക്കുക. പക്ഷേ, ഞാൻ പിറന്നത് പത്താം മാസത്തിലാണ്. വർഷത്തിൻ്റെ പത്താം മാസത്തിൽ. അതായത് ഒക്ടോബറിൽ. ഗാന്ധി പിറന്ന് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ .കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 7 ന്. 76 വർഷം മുമ്പ്.] തപസ്സിരുന്നു ഞാൻ മിഴി രണ്ടും പൂട്ടി തമസ്സു തങ്ങുന്നൊ- രറയിൽ, ആരാരും കടന്ന് കാലടി പതിഞ്ഞിടാത്തൊരു കുടിലിൽ, മുന്നൂറു – ദിവസം മൂകമായ്. ഇടി വെട്ടി മഴ ഇരച്ചു പെയ്യുന്ന തുലാമാസത്തിലെ കറുത്ത രാത്രിയിൽ കരഞ്ഞു മാതാവു തുറന്നു […]

എഴുതാപ്പുറങ്ങൾ – സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

എഴുതാപ്പുറങ്ങൾ…. 🖋️📖🖋️📖🖋️📖🖋️ 🌾🌿🥀🌿🥀🌾🌿 എഴുതിത്തീരാത്ത വരികളനവധി എന്നുമെന്നുള്ളിലെ നോവുകൾ തന്നെ…. എളുതല്ല മോഹങ്ങൾ, സ്വപ്നങ്ങളെങ്കിലും എഴുതുന്നു ഞാനത് കവിതയായ് ഗാനമായ് കഥകളായ്…. എന്തിനുമേതിനും ലക്ഷ്യങ്ങൾ വേണം, എല്ലാറ്റിനും മുമ്പനായ് മാർഗ്ഗവും തെളിയണം… എത്ര തത്രപ്പെട്ടാലും വന്നെത്തും വിധിയെ എന്തുപറഞ്ഞു പഴിക്കും നാം…. എത്ര പഠിച്ചാലും പഠിക്കാത്ത പാഠങ്ങൾ എന്നുമീ ജീവിതയാത്രയിൽ വന്നുചേരുമ്പോൾ, എല്ലാം പൊറുക്കാൻ കഴിഞ്ഞാൽ എത്ര മഹത്തരമീ മണ്ണിലെ ജീവിതം… എന്റേത് നിന്റേത് ഭേദം മറന്ന്, എല്ലാം നമുക്കുള്ള നന്മകൾ തന്നെ, എന്നു പറയുവാൻ പ്രപ്‌തിയുണ്ടാകുകിൽ […]

പാൻഡോറ രേഖകൾ: രഹസ്യസമ്പാദ്യങ്ങൾക്ക് നോട്ടം ലണ്ടൻ, പ്രമുഖരുടെ പ്രിയനഗരം

ലണ്ടൻ ∙ രഹസ്യ സമ്പാദ്യങ്ങൾക്കായി ലോകമെമ്പാടുമുള്ള പ്രമുഖർ നോട്ടമിടുന്ന സ്ഥലങ്ങളിൽ ഏറ്റവും മതിപ്പ് ലണ്ടന്. ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാർക്കും വൻതോതിൽ രഹസ്യസമ്പാദ്യങ്ങളുള്ളതു ലണ്ടനിലാണെന്നാണു പാൻഡോറ രേഖകൾ വ്യക്തമാക്കുന്നത്. ഒന്നും ഒളിക്കാനില്ലെന്നു വ്യക്തമാക്കിയ ജോർദാൻ രാജാവ് വിവാദറിപ്പോർട്ടുകൾ നിഷേധിച്ചു. വിശ്വസ്തരുടെ രഹസ്യ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തി നടപടിയെടുക്കുമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. എന്നാൽ, അസർബൈജാൻ പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാൻഡോറ വെളിപ്പെടുത്തലുകളിൽ നികുതിവകുപ്പ് അധികൃതർ […]

സാമ്പത്തിക പ്രതിസന്ധി; ട്രംപിനെ ഫോബ്സും പുറത്താക്കി

വാഷിങ്ടൻ ∙ അമേരിക്കയിലെ 400 അതിസമ്പന്നരുടെ ‘ഫോബ്സ്’ പട്ടികയിൽനിന്ന് കാൽനൂറ്റാണ്ടിനിടെ ഇതാദ്യമായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തായി. കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം 60 കോടി ഡോളറിന്റെ നഷ്ടം നേരിട്ട അദ്ദേഹത്തിന് ഇപ്പോൾ 250 കോടി ഡോളറാണ് ആസ്തി. 1997 മുതൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച 2016 വരെ മെച്ചപ്പെട്ട സ്ഥാനം നിലനിർത്തിയിരുന്ന ട്രംപ് കഴിഞ്ഞ വർഷം 339–ാം സ്ഥാനത്തായിരുന്നു. പ്രസിഡന്റായതിനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. English summary: […]

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്; 141 മരണം; 1,18,744 പേര്‍ ചികില്‍സയില്‍

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.37 ശതമാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,952 ആയി. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, […]

ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം; ഉത്തരവിറക്കി

ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം. ഗതാഗത കമ്മിഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ നിയമം കര്‍ക്കശമാക്കുന്നതായി ഗതാഗത കമ്മിഷണര്‍. രണ്ട് വർഷത്തിനിടെ 14 അപകടങ്ങളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് ഉണ്ടായതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

വാക്സിൻ ലക്ഷ്യത്തിലേക്ക്; ആദ്യ ഡോസ് സ്വീകരിച്ചത് 93.04 ശതമാനം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ ലക്ഷ്യത്തോടടുക്കുന്നു. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയിൽ 93.04 ശതമാനം പേർ ആദ്യഡോസ് സ്വീകരിച്ചു. എന്നാൽ, ഇനിയും എട്ടരലക്ഷത്തോളംപേർ ആദ്യ ഡോസ് സ്വീകരിക്കാനുണ്ട്. 2021-ലെ ജനസംഖ്യപ്രകാരം പതിനെട്ടരലക്ഷത്തോളംപേർ വാക്‌സിൻ എടുക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും കോവിഡ് ബാധിച്ച പത്തുലക്ഷത്തോളം പേർക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിൻ എടുത്താൽമതി. നിലവിലുള്ള രോഗികളിൽ 11 ശതമാനം പേരാണ് ആശുപത്രി, അല്ലെങ്കിൽ ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ നാലുവരെയുള്ള കാലയളവിൽ ശരാശരി 1,42,680 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ടുശതമാനംപേർക്ക് ഓക്‌സിജൻ കിടക്കകളും […]

ഇന്ധനവിലയില്‍ റെക്കോര്‍ഡ് വില വര്‍ധന തുടരുന്നു, തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസ

ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും ഇന്ന് കൂട്ടി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 55 പൈസയും, ഡീസലിന്  96 രൂപ 89 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട്  പെട്രോളിന്  103 രൂപ 87 പൈസയും , ഡീസലിന്  97 രൂപ നാല് പൈസയും ആയി ഉയര്‍ന്നു. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2 രൂപ […]