ഇരുചക്ര വാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം. ഗതാഗത കമ്മിഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ നിയമം കര്‍ക്കശമാക്കുന്നതായി ഗതാഗത കമ്മിഷണര്‍. രണ്ട് വർഷത്തിനിടെ 14 അപകടങ്ങളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് ഉണ്ടായതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.













