വാഷിങ്ടൻ ∙ അമേരിക്കയിലെ 400 അതിസമ്പന്നരുടെ ‘ഫോബ്സ്’ പട്ടികയിൽനിന്ന് കാൽനൂറ്റാണ്ടിനിടെ ഇതാദ്യമായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തായി. കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം 60 കോടി ഡോളറിന്റെ നഷ്ടം നേരിട്ട അദ്ദേഹത്തിന് ഇപ്പോൾ 250 കോടി ഡോളറാണ് ആസ്തി.
1997 മുതൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച 2016 വരെ മെച്ചപ്പെട്ട സ്ഥാനം നിലനിർത്തിയിരുന്ന ട്രംപ് കഴിഞ്ഞ വർഷം 339–ാം സ്ഥാനത്തായിരുന്നു. പ്രസിഡന്റായതിനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.
English summary: Donald Trump missing from Forbes list













