ജനനം – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

Facebook
Twitter
WhatsApp
Email

[എല്ലാവരും പത്താം മാസത്തിലല്ല ജനിക്കുക. പക്ഷേ, ഞാൻ പിറന്നത് പത്താം മാസത്തിലാണ്. വർഷത്തിൻ്റെ പത്താം മാസത്തിൽ. അതായത് ഒക്ടോബറിൽ. ഗാന്ധി പിറന്ന് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ .കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 7 ന്. 76 വർഷം മുമ്പ്.]

തപസ്സിരുന്നു ഞാൻ
മിഴി രണ്ടും പൂട്ടി
തമസ്സു തങ്ങുന്നൊ-
രറയിൽ, ആരാരും
കടന്ന് കാലടി
പതിഞ്ഞിടാത്തൊരു
കുടിലിൽ, മുന്നൂറു –
ദിവസം മൂകമായ്.

ഇടി വെട്ടി മഴ
ഇരച്ചു പെയ്യുന്ന
തുലാമാസത്തിലെ
കറുത്ത രാത്രിയിൽ
കരഞ്ഞു മാതാവു
തുറന്നു തന്നൊരു
പ്രപഞ്ച വാതിലൂ-
Sരിച്ചു വന്നു ഞാൻ ,
പൊളിഞ്ഞ പായയിൽ
പിറന്നു വീണു ഞാൻ……….

_ ബേബി കാക്കശ്ശേരി– ‘

About The Author

Leave a Reply

Your email address will not be published. Required fields are marked *