എഴുതാപ്പുറങ്ങൾ – സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

Facebook
Twitter
WhatsApp
Email

എഴുതാപ്പുറങ്ങൾ….
🖋️📖🖋️📖🖋️📖🖋️
🌾🌿🥀🌿🥀🌾🌿
എഴുതിത്തീരാത്ത വരികളനവധി
എന്നുമെന്നുള്ളിലെ നോവുകൾ തന്നെ….
എളുതല്ല മോഹങ്ങൾ, സ്വപ്നങ്ങളെങ്കിലും
എഴുതുന്നു ഞാനത് കവിതയായ് ഗാനമായ് കഥകളായ്….
എന്തിനുമേതിനും ലക്ഷ്യങ്ങൾ വേണം,
എല്ലാറ്റിനും മുമ്പനായ്
മാർഗ്ഗവും തെളിയണം…
എത്ര തത്രപ്പെട്ടാലും വന്നെത്തും വിധിയെ
എന്തുപറഞ്ഞു പഴിക്കും നാം….
എത്ര പഠിച്ചാലും പഠിക്കാത്ത പാഠങ്ങൾ
എന്നുമീ ജീവിതയാത്രയിൽ വന്നുചേരുമ്പോൾ,
എല്ലാം പൊറുക്കാൻ കഴിഞ്ഞാൽ
എത്ര മഹത്തരമീ മണ്ണിലെ ജീവിതം…
എന്റേത് നിന്റേത് ഭേദം മറന്ന്,
എല്ലാം നമുക്കുള്ള നന്മകൾ തന്നെ,
എന്നു പറയുവാൻ പ്രപ്‌തിയുണ്ടാകുകിൽ
എങ്ങുമെ വെട്ടും കൊലകളുണ്ടാവില്ല…
എല്ലാം തികഞ്ഞെന്ന ഭാവം വെടിഞ്ഞ്,
എളിമയാൽ ജീവിതമെന്നും നയിക്കുകിൽ,
എത്രയോ പ്രതിസന്ധികൾ തരണം ചെയ്യാം…..
എന്നുമീ മണ്ണിൽ കാണുന്ന കാഴ്ചകൾ,
എണ്ണിയാലൊടുങ്ങാത്ത ദുരിതക്കാഴ്ചകൾ….
എത്രയോ നിന്ദ്യം എത്രയോ ഭീകരം
എന്തിനുവേണ്ടി ആർക്കുവേണ്ടി…
എന്നും പുലർകാലേ പത്രങ്ങൾ നോക്കുമ്പോൾ കാണാം
എണ്ണത്തിൽ മുൻപനായി കൊലപാതകങ്ങൾ…
എരിതീയിലെണ്ണയൊഴിക്കുവാനായ്
എത്രയോ രാഷ്ട്രീയ കോമരങ്ങൾ….
എഴുതുവാനിനിയും നേർക്കാഴ്ചയേറെ,
എന്തുപറഞ്ഞിട്ടും കാര്യമില്ല,
എല്ലാമിവിടെ വെറും ജലരേഖകൾ…
എവിടെ തിരിഞ്ഞാലും
ചതിവുകൾ മാത്രം…
എത്രയോ പെണ്മണികളുടെ മാനം നശിക്കുന്നു…
എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾതൊട്ട്
എണ്ണിയാൽ തീരാത്ത ജന്മങ്ങൾ പൊലിയുന്നു…
എരിതീയിൽ വീണ പ്രാണിയെപ്പോലെ പിടയുന്ന നേരത്തും
എല്ലാം കണ്ടു ചിരിക്കുന്നു ന്യായാസനങ്ങളും….
എന്നോ തുടങ്ങിയീ രാജ്യത്തിൻ ദുർഗ്ഗതി,
എല്ലാം സഹിക്കാൻ വിധിപ്പെട്ടോർ നമ്മൾ….
എല്ലാമൊരിക്കൽ മാറി വന്നീടാം
എത്താകനവാകാം കാത്തിരിക്കാം….

About The Author

Leave a Reply

Your email address will not be published. Required fields are marked *