LIMA WORLD LIBRARY

ഈണങ്ങളുടെ ഇടിമുഴക്കം വി .കെ .എസ് . (V.K.ശശിധരൻ )

Credits – A.S.Indira

“എന്തിന്നധീരത ഇപ്പോൾ തുടങ്ങേണം
എല്ലാം നമ്മൾ പഠിക്കേണം
തയ്യാറാകണം ഇപ്പോൾ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ ”

“പട്ടിണിയായ മനുഷ്യാ ,
നീ പുസ്തകം കൈയിലെടുക്കൂ ”
എന്ന ആഹ്വാനം സംഗീതത്തിന്റെ മാസ്മരിക ശക്തിയിൽ കേരളീയരുടെ മുന്നിലേക്ക് വി .കെ .എസ് .അവതരിപ്പിച്ചപ്പോൾ ജനങ്ങളുടെ ഹൃദയതാളമായി മാറി .ആശയങ്ങളുടെയും സമരങ്ങളുടെയും വലിയ ആകാശം തീർത്ത കലാജാഥകളുടെ കരുത്തായിരുന്നു ബ്രഹ്ത് ന്റെ ആ കവിത .

വി .കെ .എസിന്റെ കാവ്യാലാപനത്തിന് രണ്ട് സഞ്ചാരപാതയുണ്ടായിരുന്നു .ബ്രഹ് തിന്റെ കവിതകൾക്ക് ഈണം പകർന്നാണ് ഒരു ഘട്ടം തുടങ്ങിയത് .
സമൂഹത്തിന്റെ അടിസ്ഥാന ചോദനങ്ങളും ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ആ കവിതകൾക്ക് ഈണം പകർന്നത് ജനങ്ങളോട് സംവദിക്കാനായിരുന്നു .

” അമ്മയും നന്മയും ഒന്നാണ്
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തതാം ജീവിതത്തിൽ
നമ്മളൊറ്റ യല്ലൊറ്റ യല്ലൊറ്റ യല്ല ”

എന്ന മുല്ലനേഴിയുടെ വരികൾ വി .കെ .എസിന്റെ ശബ്ദത്തിലൂടെ ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങുന്ന സംഗീതമായി .

” പൂർണ്ണമായീ ലെങ്കിലുമീ
ജീവിതത്തിന്റെ
ആ പൂജയെല്ലാം വ്യർഥമായീ
ലെന്നറിവൂ ഞാൻ ,എന്നറിവൂ ഞാൻ ”

ടാഗോറിന്റെ വിഖ്യാത കവിതകൾ വി .കെ .എസ് പാടുമ്പോൾ പ്രകൃതി പോലും നിശ്ശബ്ദമായി .

സ്വസ്ഥമായി കേട്ടുറങ്ങാനുള്ളതല്ല സംഗീതമെന്നും ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെയും ഉണർത്താനുള്ളതാണെന്നും ഉണർന്നിരിക്കുന്നവരുടെ സ്വപ്നം മാത്രമേ സാക്ഷാൽക്കരിക്കപ്പെടുകയുള്ളൂവെന്നും വി .കെ .എസ് .
തിരിച്ചറിഞ്ഞു .
സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെയാണ് വി .കെ .എസിന്റെ കാവ്യാലാപന ശൈലി .കവിത ചൊല്ലി ,പാട്ടുപാടി ,മലയാളിയുടെ മനസ്സിൽ വി .കെ .എസ് .നിറഞ്ഞു നിന്നു .

ദയവായി എന്നെക്കുറിച്ച് പറയാതിരിക്കൂ ,എന്റെ പാട്ടിനെക്കുറിച്ച് സംസാരിക്കൂവെന്ന് വിനയാന്വിതനായി വി .കെ .എസ് .പറയുമായിരുന്നു .എല്ലാ അംഗീകാരത്തിനും അപ്പുറമാണ് ജനകീയതയെന്ന് തിരിച്ചറിഞ്ഞ പ്രതിഭയായിരുന്നു വി .കെ .എസ് .

വി .കെ .എസ് .എന്ന മൂന്നക്ഷരം ശാസ്ത്ര സാഹിത്യ പരിഷത്തും പുരോഗമന കലാസാഹിത്യ സംഘവും ഉൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹ്യ ,രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഒന്നാം നിരയിലാണ് വി .കെ .എസിന്റെ സ്ഥാനം .
തിന്മകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നമ്മളെ കർമ്മനിരതരാക്കാൻ ഇനി വി .കെ .എസ് ..ഇല്ലാത്തത് തീരാനഷ്ടം .

🌹🌹🙏🌹🌹

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px