ഇന്ധനവിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും ഇന്ന് കൂട്ടി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 55 പൈസയും, ഡീസലിന് 96 രൂപ 89 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 103 രൂപ 87 പൈസയും , ഡീസലിന് 97 രൂപ നാല് പൈസയും ആയി ഉയര്‍ന്നു. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2 രൂപ 7 പൈസയും ഡീസലിന് 3 രൂപ 6 പൈസയും കൂടി. അതേ സമയം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില തോതില്‍ കുറഞ്ഞു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 82 ഡോളറില്‍ നിന്നും 80 ഡോളറായാണ് താഴ്ന്നത്.













