നമ്മുടെ കൂടെയുള്ളവർക്കും ചുറ്റുമുള്ളവർക്കും നമ്മുടെ വാക്കിലൂടെയും കർമത്തിലൂടെയും പ്രോൽസാഹനം നല്കാറുണ്ടോ? അവർക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കാനായിട്ടുണ്ടോ? ഇല്ലെങ്കിൽ മറ്റുള്ളവരിലെ നന്മകൾ കണ്ട്, ഉൾക്കൊണ്ട് അവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും ഇനിയെങ്കിലും ശീലിക്കണം. അപരരിൽ നിന്നും നാം സ്വീകരിക്കുന്ന നന്മകളെ തിരിച്ചറിയാനും അവയ്ക്കൊക്കെ നന്ദി പറയാനും നമുക്കാവണം. പാശ്ചാത്യർ നിർലോഭമായി ഉപയോഗിക്കുകയും നാം മലയാളികൾ പിശുക്കോടെ ഉപയോഗിക്കുന്നതുമായ രണ്ടു പദങ്ങളാണ് – Congratulations, Thanks – അഭിനന്ദനവും നന്ദിയും. നമുക്കു ചുറ്റും ജീവൻ്റെ പച്ചപ്പു കുറഞ്ഞു വരുന്നതും നമ്മുടെ നന്ദികേടും തുറക്കപ്പെടാൻ തയ്യാറല്ലാത്ത നമ്മുടെ മനസ്സുമാണ്. നമ്മുടെ വാക്കുകൾ ജീവദായകമായിത്തീരട്ടെ.
തുറവുള്ള മനസ്സിൽ നിന്നും നന്ദി നിറഞ്ഞ വാക്കുകളോടെ സുപ്രഭാതം!
ജോസ് ക്ലെമൻ്റ്









