ഭൂമി കരിഞ്ഞുണങ്ങുമ്പോൾ,
മാതൃഹൃദയം തേങ്ങിക്കരയുന്നു, ഇറ്റിറ്റുവീഴുന്നു മഴക്കിടാങ്ങൾ, മണ്ണിലെ മക്കൾക്കായി പെയ്തിറങ്ങുന്നു.
ഇറ്റിറ്റുവീഴും മഴക്കിടാങ്ങളെ
നിങ്ങൾക്കുമൊരച്ഛനുണ്ടോ?
കാലങ്ങൾ നോക്കാപ്പെരുമഴ പെയ്താൽ,
കണ്ണീരുണങ്ങാക്കതിരുകളുണ്ണാൻ
തത്തമ്മക്കൂട്ടമെവിടെത്തിരയും?
കാർമുകിൽ മാനത്തു പാറ്റിപ്പറക്കുന്ന കാറ്റേ.. നിങ്ങൾക്കൊരച്ഛനുണ്ടോ?
കുഞ്ഞിളം കാറ്റേ നിങ്ങളുമിപ്പോൾ
കൂറ്റൻകൊടുങ്കാറ്റായി മാറുന്നുവോ
നിങ്ങൾക്കു വേണ്ടി
കവിതയെഴുതുവാൻ കൂടെപ്പിറപ്പുകൾ വേണ്ടേ?
പൊന്നിന്‍ പുലരിയും
മായുന്ന സന്ധ്യയും കണ്ടു…!
കാലമേ നീ തന്ന കാണാക്കിനാവുകൾ കാണുന്നതെങ്ങനെ ?
കൈവിട്ട പട്ടംപോലാടിക്കറങ്ങുന്ന
കാറ്റിത്,
ഭയമെന്തന്നറിയാതെയാടും
മയിൽനൃത്തമല്ലല്ലിതുള്ളിലെ നൊമ്പരം
മണ്ണിൽ മനുഷ്യന്റെ സങ്കടം!!.
ലീലാമ്മ തോമസ് ബോട്സ്വാന
About The Author
No related posts.