വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും ശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കൊല്ലം അഡിഷണല്‍ കോടതി വിലയിരുത്തി. എന്നാല്‍ പ്രതിയുടെ ചെറിയ പ്രായവും, മുന്‍പ് കേസുകള്‍ ഇല്ല എന്നതും മാനസാന്തരത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വിഷം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തുവര്‍ഷവും തെളിവുനശിപ്പിച്ചതിന് ഏഴും വര്‍ഷവും തടവുശിക്ഷ വിധിച്ചു. അഞ്ചുലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടു കുറ്റങ്ങളിലെ 17 വര്‍ഷം തടവിനു ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക എന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് പറഞ്ഞു. ജീവപര്യന്തമെന്നാല്‍ ആജീവനാന്ത ജയില്‍ ശിക്ഷ എന്നാണ് അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.
നീതി ലഭിച്ചില്ലെന്നായിരുന്നു ഉത്തരയുടെ കുടുംബത്തിന്റെ പ്രതികരണം. ശിക്ഷാനിയമത്തിലെ പിഴവാണ് ഇത്തരം കുറ്റവാളികളെ ഉണ്ടാക്കുന്നതെന്നും സാധ്യമായ നിയമനടപടികള്‍ തുടരുമെന്നും ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു.
ഉത്ര വധക്കേസില്‍ കോടതിവിധിയില്‍ സംതൃപ്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കര്‍. അന്വേഷണസംഘം ചുമത്തിയ കുറ്റങ്ങളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അന്വേഷണസംഘത്തിന്റേയും പ്രോസിക്യൂഷന്റേയും മറ്റുവകുപ്പുകളുടേയും കൂട്ടായ്മയുടെ വിജയമാണ് ഇതെന്നും ഹരിശങ്കര്‍ പറഞ്ഞു.













