ഈ നദിയുമീക്കുളിരോളങ്ങളുമെൻ കളിക്കൂട്ടുകാർ
ഇളം കാറ്റിലിളകുമീയോളങ്ങളെൻ തേജഃസ്ഫുരണം
ഇന്നലെത്തൈയ്യായ് വളർന്നൊരീതെങ്ങിൻറെ
ഇന്നിനോടുള്ള സാന്ത്വനമീത്തെന്നൽ!
നാലു ദിക്കിലും ചോരവാർന്നൊഴുകുമീ
നാടിനോടുള്ളൊരു ഗർജ്ജനമാണത്!
നാളെതൻ വാഗ്ദാനങ്ങളേ നിങ്ങളീ
നാടിനെ മമ ഹൃത്തിനെപ്പോലെ കാണ്മൂ!
നാക സമാനമാക്കുക ഭൂമിയെ
യമ്മയായിക്കാണു നമ്മളെല്ലാം
കാറ്റത്തു ചാഞ്ചാടും പട്ടങ്ങളെ-
പ്പോലാകരുതെന്നും മനുജ ജന്മം!
ആയിരങ്ങൾ വന്നിടും, പോയിടും പക്ഷെ-
യാരുണ്ടു കേൾക്കുവാനീയാത്മരോദനം?
ആദിത്യ ബിംബം മറയുന്നു വാനിൽനിന്നീ-
ലോകമെന്നും ഇരുട്ടിലുമാഴുമോ?
About The Author
No related posts.