സാവോ പോളോ ∙ വാക്സീൻ എടുത്തവർ മാത്രം സ്റ്റേഡിയത്തിൽ വന്നാൽ മതിയെന്ന നിബന്ധന മൂലം ലീഗ് ഫുട്ബോൾ മത്സരം കാണാൻ പറ്റാതിരുന്നതിന്റെ ദേഷ്യത്തിലാണ് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ.
സാന്റോസ്, ഗ്രെമിയോ ക്ലബ്ബുകൾ തമ്മിലുള്ള മത്സരമാണു ബൊൽസൊനാരോയ്ക്കു മുടങ്ങിയത്. വാക്സീൻ വിരോധിയായ ബൊൽസൊനാരോ കുത്തിവയ്പെടുത്തിട്ടില്ല. കോവിഡ് വന്നു പോയതിനാൽ ആന്റിബോഡി തന്റെ ശരീരത്തിലുണ്ടെന്നാണ് അവകാശവാദം.
English Summary: Brazil’s Bolsonaro barred from football match













