സംസ്ഥാനത്തെ മൊബൈല്‍ ടവറുകളുടെ എണ്ണം ഇരട്ടിയാകും. നിലവില്‍ പത്തൊൻപതിനായിരത്തോളം ടവറുകളാണ് സംസ്ഥാനത്തുള്ളത്. 5 ജിയുടെ ഗുണം ലഭിക്കാനാണ് ടവറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
ഉയര്‍ന്ന ഡേറ്റ സ്പീഡ് നല്‍കുന്ന 5 ജിയുടെ ടവറുകളുടെ കവറേജ് കുറവായിരിക്കും. ടവറുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ 5 ജിയുടെ മെച്ചം ലഭിക്കൂ എന്ന് ടെലികോം വകുപ്പ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി.ടി. മാത്യുവാണ് അറിയിച്ചു.
മൊബൈലുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് കുറഞ്ഞ ഫ്രീക്വന്‍സിയുള്ള നോണ്‍-അയോണൈസിങ് റേഡിയേഷനുകളാണ്. ഇവ മനുഷ്യശരീരത്തിന് ഹാനികരമല്ലത്രെ. ടവറുകളില്‍ നിന്നുള്ള ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ടവറുകളുടെ എണ്ണം വര്‍ധിക്കുമെങ്കിലും റേഡിയേഷന്‍ ഭയക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരിണിതഫലങ്ങൾ കാത്തിരുന്ന് കാണുകയല്ലാതെ വേറെ വഴിയില്ല എന്നതാണ് സത്യം.
5ജി വരുമ്പോൾ പ്രകൃതിയിലും ആവാസവ്യവസ്ഥയിലും ഘട്ടം ഘട്ടമായി രാസപരിണാമം സംഭവിയ്ക്കുമെന്നും അത് ഭൂമിയുടെ കോസ്മോസ് തന്നെ മാറ്റുമെന്നും പരിസ്ഥിതി വാദികൾ ആശങ്കപ്പെടുന്നു.
കാലത്തിന് മുൻപേ ഈ വിഷയം മുൻപോട്ട് വച്ച രജനികാന്തിൻ്റെ തമിഴ് സിനിമ 2.0 യും 5ജി ഉണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ മുൻകൂട്ടി നേരിടുവാൻ കൂടിയാണ് കൊറോണ വാക്സിനേഷൻ എന്ന വാദഗതിക്കാരും വീണ്ടും സാമൂഹിക മാധ്യമങ്ങൾക്കിടയിൽ വലിയ ചർച്ചകൾ സൃഷ്ടിയ്ക്കും.
പൊതുജനങ്ങള്‍ക്ക് അവരുടെ ചുറ്റുമുള്ള ടവറുകളും അതില്‍നിന്നുള്ള റേഡിയേഷനും സംബന്ധിച്ച വിവരങ്ങള്‍ tthsp ;/tarangsanchar.gov.in/emfportal എന്ന വെബ് സൈറ്റിലൂടെ ലഭ്യമാകും. അടുത്തുള്ള ടവര്‍ പരിശോധിക്കുന്നതിനുള്ള അപേക്ഷയും ഈ വെബ്‌സൈറ്റിലൂടെ നല്‍കാന്‍ കഴിയും.













