റേഷൻകാർഡുകൾ ഇനി സ്മാർട്ട്; നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡുകൾ നാളെ മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നു. പുസ്തക രൂപത്തിലുള്ള സാധാരണ റേഷൻ കാർഡുകളും അടുത്തിടെ പുറത്തിറക്കിയ ഇ–റേഷൻ കാർഡുകളും ഇനി സ്‌മാർട്ട് റേഷൻ കാർഡുകളാകും. ക്യുആർ കോഡ്, ബാർ കോഡ് എന്നിവ പതിച്ച റേഷൻ കാർഡിന് എടിഎം കാർഡിന്റെ വലുപ്പമേ ഉണ്ടാകൂ. കാർഡ് ഉടമയുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങളും കാർഡിൽ ഉൾക്കൊള്ളിക്കും. സ്മാർട്ട് കാർഡ് പുറത്തിറങ്ങുന്നതോടെ കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യു ആർ കോഡ് സ്കാനറും വെക്കും. സ്കാൻ ചെയ്യുമ്പോൾ […]
പി വത്സലയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം പി വത്സലയ്ക്കു സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വത്സലയ്ക്കു കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവല്‍. ഇതു പിന്നീട് എസ്എല്‍ പുരത്തിന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം […]
പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; ഇഖാമ ഇനി മൂന്ന് മാസത്തേക്കും പുതുക്കാം

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ സർക്കാർ പേയ്മെന്റ് സംവിധാനം മൂന്ന് മാസത്തേക്ക് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി. പുതിയ പേയ്‍മെന്റ് സിസ്റ്റം അനുസരിച്ച്, തൊഴിലുടമകൾക്ക് തങ്ങൾക്ക് കീഴിലുള്ള ജീവനക്കാരുടെ ഇഖാമ ഫീസ് മൂന്നു മാസത്തിലോ ആറു മാസത്തിലോ അടയ്ക്കാൻ സാധിക്കും. മാനവശേഷി – സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്‍ശിർ […]
കുതിച്ചുയർന്ന് ഇന്ധനവില; പെട്രോളും ഡീസലും ലീറ്ററിന് 48 പൈസ വീതം കൂടി

കുതിച്ചുയര്‍ന്ന് ഇന്ധനവില. ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടി. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ 109രൂപ 88പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 92പൈസയും, ഡീസലിന് 103 രൂപ 79പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും […]
ഞെട്ടാൻ ഒരുങ്ങിക്കോളൂ..; ബർഗറിലും പീസയിലും പ്ലാസ്റ്റിക്കിനെ മൃദുവാക്കുന്ന മായം; പ്രത്യുത്പാദനത്തെ വരെ ബാധിക്കാമെന്ന് പഠനം..!!!

ജീവിതശൈലീ രോഗങ്ങൾ കൂടുന്നതിൽ കഴിക്കുന്ന ഭക്ഷണങ്ങൾക്കും പങ്കുണ്ടെന്ന തരത്തിൽ നിരവധി പഠനങ്ങൾ പുറത്തുവന്നിരുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങളിൽ പലതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരം ഭക്ഷണസാധനങ്ങളിൽ പലതിലും ചേർക്കുന്ന മായം ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ മൃദുവാക്കാൻ ഉപയോഗിക്കുന്ന ഫാലേറ്റ്സ്(Phthalate) എന്ന കെമിക്കലിന്റെ സാന്നിധ്യം വൻകിട ബ്രാൻഡുകളുടെ ബർഗർ, പിസ, ചിക്കൻ വിഭവങ്ങൾ പോലുള്ളവയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുതിയ പഠനം. അമേരിക്കയിലെ പ്രശസ്ത ഭക്ഷണശൃംഖലകളായ മക്ഡൊണാൾഡ്സ്, പിസാ ഹട്ട്, ബർഗർ കിങ്, ടാകോ ബെൽ, […]
ഐക്യകേരളം @65; ചരിത്രത്തെ അഭിമാനത്തോടെ വിലയിരുത്തണം; മുഖ്യമന്ത്രി

ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തഞ്ചാണ്ട്. ഓരോ മലയാളിക്കും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റേയും മുഹൂർത്തമാണിതെന്ന് ആശംസ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടെയും അതേസമയം വിമർശന ബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും സ്വയം സമർപ്പിക്കുമെന്ന് ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനി റേഷൻ കടയിൽ നിന്ന് 24 നിത്യോപയോഗ സാധനങ്ങൾ വാങ്ങാം

24 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള തീരുമാനവുമായി പൊതുവിതരണ വകുപ്പ് സബ്സിഡി നിരക്കിൽ സപ്ലൈകോ ഔട്ട്‍ലറ്റുകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകളിലേക്കു മാറ്റാനാണ് തീരുമാനം. പദ്ധതിക്കു നാളെ തുടക്കമിടാനാണു ധാരണ. അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മുളകും പയറും ഉൾപ്പെടെ റേഷൻ കാർഡ് ഹാജരാക്കിയാൽ റേഷൻ കടകളിൽ നിന്നു വാങ്ങാനാകും. മാവേലി സ്റ്റോറുകൾ ഉൾപ്പെടെ സപ്ലൈകോ നടത്തുന്ന വിൽപനശാലകൾ വഴിയാണു സബ്സിഡി ഭക്ഷ്യ സാധനങ്ങൾ ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. റേഷൻ […]
കടൽ,(കരയും) – ബാലകൃഷ്ണൻ മൊകേരി.

ദൂരെ, വിശാലമായ് കാഴ്ചകള്‍ക്കപ്പുറം, രൂപംതരാതൊരു നേര്‍രേഖയായവള്‍, ഏറെയഗാധമാ- മാഴങ്ങളിൽ,തുള്ളി പോലും വെളിച്ചം കടക്കാക്കയങ്ങളാം മാനസമുള്ളവള്‍ !, അവള്‍ കടൽ,- എപ്പോഴുമെപ്പോഴും കാത്തിരിക്കുന്നവള്‍, കണ്ണുചിമ്മാത്തവള്‍ ! നേര്‍ത്തൊരു കാറ്റിന്റെ ശ്വാസമേല്ക്കുമ്പൊഴേ ഉള്ളം തുളുമ്പി ത്തുടങ്ങും കടലവള്‍ !, ന്യൂനമര്‍ദ്ദങ്ങള്‍തൻ ക്ഷോഭാഹവങ്ങളെ- രൂക്ഷമായെപ്പോഴും പങ്കുവെക്കുന്നവള്‍! കടലാണവള്‍, മനം തിങ്ങിപ്പതയുന്ന പ്രണയാഗ്നിനാളത്തെ യൂതിയാളിച്ചിട്ട്, സര്‍വ്വസംഹാരക- ത്തിരകളായ് മാറ്റുവോള്‍ , അവള്‍ കടൽ! കരയാണവൻ, കടലിൻ നിലയ്ക്കാ ത്തിരച്ചലു, മലച്ചലും മിഴിനീരു തൂവുന്ന രോഷക്കലമ്പലും, തെറിയും,തിമര്‍ക്കുന്ന കലിയുറയലും, രാഗവായ്പിൻ ഞെരിക്കലും തഴുകലും പിച്ചലും […]
പുരസ്ക്കാര മഴയിൽ പകച്ച് – സൂസൻ പാലാത്ര

ആനി ഈയിടെയായി വലിയ ദു:ഖത്തിലാണ്. തൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് മാലിനി. കൈരളീയം സാഹിത്യ ഗ്രൂപ്പിലെ സ്ഥിരാംഗങ്ങളാണ് അവർ. രണ്ടുപേരും സാഹിത്യ രചനകൾ ഒക്കെ നടത്താറുണ്ട്. എന്നാൽ പുരസ്ക്കാരമഴ ഇടീംവെട്ടി മിന്നിമിന്നീ തിമിർത്തു പെയ്യുന്ന ഈ കാലയളവിൽ തങ്ങൾക്കു രണ്ടുപേർക്കും മാത്രം… ങ് ഹേ…. ആരുതരാനാണ്? അങ്ങനെ കൊതി പിടിച്ചിരിക്കുമ്പോഴാണ്, മാലിനി വിളിക്കുന്നത്. “എടീ ആനിനിനക്ക് വാസു നിർഭയനെ പരിചയമുണ്ടോടീ? …. നമ്മുടെ ഗ്രൂപ്പിലെ ജോൺസി മേമന […]
അഹന്ത,ഊതി വീർപ്പിച്ച കുമിള – ജോസ് ക്ലെമൻ്റ്

നമ്മിൽ പലരും അഹന്ത കൊണ്ട് അഴുക്കു പറ്റിയവരാണ്. ഈ അഹം പിഴുതെറിഞ്ഞേ മതിയാകൂ. അഹങ്കരിച്ചിരിക്കുന്നവരുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് സ്ഥാനമുണ്ടാകില്ല. നമ്മുടെ ഈ അഹന്തകളൊക്കെ ഊതി വീർപ്പിച്ച കുമിളകളാണെന്ന ബോധ്യം നമുക്കില്ലാതെ പോകുന്നു. എപ്പോൾ വേണമെങ്കിലും അത് പൊട്ടിപ്പോകും. നൈമിഷികം മാത്രമാണ്. ഭാരതീയ പാരമ്പര്യത്തിൽ നാം ദൈവത്തിൻ്റെ അധരങ്ങളിലെ “മുരളി “യാണ്. നമ്മിൽ എന്തെങ്കിലും സംഗീതമായി നമുക്കനുഭവപ്പെടുന്നുണ്ടെങ്കിൽ, നാമെന്ന പൊള്ളയായ ഈറത്തണ്ടിലൂടെ ഒഴുകി വരുന്ന ദൈവത്തിൻ്റെ നിശ്വാസങ്ങൾ മാത്രമാണെന്നു ഉൾക്കൊള്ളുക. അതിനാൽ ഞാൻ എന്ന ഭാവം വെടിഞ്ഞേക്കുക.
മൂലധനാതിഷ്ഠിത കമ്മ്യൂണിസ്സം – ബാലചന്ദ്രൻ അമ്പലപ്പാട്ട്

വികസനത്തിനു മൂലധനം വേണമെന്ന മുതലാളിത്ത മുദ്രാവാക്യം ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരും ഏറ്റുവിളിക്കുന്നു. അധിനിവേശവും പ്രാന്തവല്‍ക്കരണവും ഇവിടെ തുടര്‍ന്നു നടക്കുമ്പോഴും ഇവര്‍ സ്രാമാജ്യത്വാനുകൂലികളായി മാറുകയാചെയ്യുന്നത്. മാര്‍ക്‌സിസത്തിനു പ്രസക്തിയില്ലെന്നു വിശ്വസിക്കുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റ് നേതൃത്വമാണെന്നു തോന്നുന്നു. മാര്‍ക്‌സിസത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ഇവിടുത്തെ മുതലാളിത്തം മാറിയെന്നതാണ് സത്യം. മുതലാളിത്തത്തിന്റെ ഏറ്റവുംവലിയ ഭീഷണി കമ്മ്യൂണിസമാണെന്ന് കമ്മ്യൂണിസ്റ്റുകളെക്കാള്‍ നന്നായി മനസ്സിലാക്കിയത് മുതലാളിമാരായിരുന്നു. മുതലാളിത്തത്തിനകത്തു വളര്‍ന്നുവരുന്ന വര്‍ഗവൈരുധ്യം തിരിച്ചറിഞ്ഞ് നയംമാറ്റാന്‍ തയ്യാറായ ഇന്ത്യന്‍ മുതലാളിത്തവുമായി സ്വരുമപ്പെട്ടതാണ് ലോകമാസകലം കമ്മ്യൂണിസം തറപറ്റിയിട്ടും ഇവിടെ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായത്. മുതലാളിത്തത്തെ ഒരു […]
മുഖപുസ്തകം – സുജ ശശികുമാർ

മുഖപുസ്തകത്തിൽ കണ്ണോടിച്ചപ്പോൾ ഒരു ഫ്രണ്ട് റിക്വസ്റ്റ് കണ്ടു അവനെൻ്റെയെന്ന പോലെ പലരുടേയും ഫ്രണ്ടായിരുന്നു. യുവതിമാരാണ് അവനു പിറകേ. കാരണം മുഖപുസ്തകത്തില വൻ്റെ പ്രൊഫൈൽ കുഞ്ചാക്കോ ആയിരുന്നു. എന്നാൽ വാട്സ്ആപ്പിൽ ഷാരൂഖാനും. അവൻ്റെ മുഖത്തിനു രൂപ മില്ലേ ഉടൽ വേർപെട്ടു പോയോ. പരകായപ്രവേശമാണോ.. അന്വേഷിച്ചപ്പോൾ അവൻ്റെ കൂടപ്പിറപ്പ് കാപട്യമാണെന്നു മനസ്സിലായി. സ്വന്തംമുഖമാണെങ്കിൽ കപടതയുടെ മുഖം മൂടിയണിഞ്ഞ് വികൃതവും. എന്നാലും സ്വന്തമായൊരു മുഖം പോലുമില്ലാത്ത ഇവൻ യുവാക്കളുടെ ഒന്നും മുഖം നോക്കാത്തവനാണത്രേ.. എന്നാലിവനിന്നും സ്ത്രീ മനസ്സിൽ കുടിയിരിക്കുന്നു പല […]
ഇന്നലെ ഞാനുറങ്ങിയില്ല.’ – മിനിസുരേഷ്

ഞാനുറങ്ങിയില്ലിന്നലെ നിദ്രാദേവിയുമൊത്തു ഇരുട്ടിന്നുമ്മറത്തിരുന്നൊരുപാട് കാര്യം പറഞ്ഞു. കൈകുടന്നയിൽ നനുത്ത മഞ്ഞിൻ തണുപ്പിൽ വാനിൽ നിന്നടർന്നു വീണ നിലാവൊളി വെട്ടത്തിൽ തിളങ്ങുന്ന രോമ രാജി പൊതിഞ്ഞ കൈത്തലം ചേർത്ത് തമസ്സിന്റെ കമ്പിളിക്കെട്ടും പുതച്ചിരുന്നു. കരമതു ചേർത്തു മുഖം പൊത്തി, അവളെൻ മുന്നിൽ വ്രീളാ വിവശയായ് നേർത്ത മുഖപടം മാറ്റി ..മിഴി കൂമ്പി നിന്നു. എന്തോ പറയാൻ വിതുമ്പുന്നുവോ.. എന്തോ പറയാൻ വിതുമ്പുന്നുവോ.. ദേവീ, വിടരാൻ വെമ്പുമിളം ചുണ്ടുകൾ. വെള്ളിനിലാവിന്നിതളു വിരിച്ച ശയ്യമേൽ ചേർത്തു, ചേർത്തവളെന്നെ എപ്പോൾ തഴുകി തലോടിയുറക്കുമെന്നറിയാതെ […]
ആകാശ ഗോപുരങ്ങളിലെ അത്ഭുതക്കാഴ്ചകള്‍- കാരൂര്‍ സോമന്‍, ലണ്ടൻ

ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫയും ബ്രിട്ടനിലെ സ്പിനാക്കര്‍ ടവറും നേരില്‍ കാണുമ്പോള്‍ ചരിത്രത്താളുകളില്‍ കപ്പല്‍ച്ചാദങ്ങളുടെയും കഥ പറയുന്ന പോര്‍ട്സ്മൗത്തിലെ സ്പനേക്കര്‍ ടവര്‍ എന്നില്‍ ഒരു പ്രത്യേക അനുഭൂതിയുണ്ടാക്കി. മാത്രവുമല്ല വിശ്വപ്രസിദ്ധനായ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കന്‍സിന്‍റെ ജന്മദേശം കൂടിയാണിത്. ഈ പ്രദേശത്തിനു വലിയൊരു ചരിത്രവുമുണ്ട്. മുകളില്‍ കയറിയാല്‍ നല്ല തെളിഞ്ഞ സാഹചര്യത്തില്‍ കുറഞ്ഞത് 23 ല്‍ൈ ദൂരം വരെ കാണാമത്രേ. അവിടെ ഉയരത്തില്‍വച്ച് പാര്‍ട്ടികള്‍ മീറ്റിംഗുകള്‍ എല്ലാം നടത്താം. പക്ഷേ നല്ല പണച്ചിലവാണ്. മുകളിലേക്കു […]
റോമിൽ ജി 20 ഉച്ചകോടി തുടങ്ങി; വാക്സീൻ അസമത്വം തീർക്കാൻ ആഹ്വാനം

റോം ∙ ആഗോള സാമ്പത്തികനിലയും പൊതുആരോഗ്യവും മുഖ്യ ചർച്ചാവിഷയമായി ജി–20 ഉച്ചകോടിക്കു റോമിൽ തുടക്കമായി. കോവിഡ് മൂലം 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ലോകനേതാക്കൾ ഒത്തുചേരുന്നത്. പാവപ്പെട്ട രാജ്യങ്ങൾക്കു വാക്സീൻ എത്തിക്കാനുള്ള ശ്രമങ്ങൾ വികസിതരാജ്യങ്ങൾ ഊർജിതമാക്കണമെന്ന് ആതിഥേയരായ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ആഹ്വാനം ചെയ്തു. സമ്പന്ന രാജ്യങ്ങളിലെ 70% ജനങ്ങളും ഇതിനകം കോവിഡ് വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. അതേസമയം, പാവപ്പെട്ട രാജ്യങ്ങളിൽ 3 ശതമാനത്തിനു മാത്രമാണു വാക്സീൻ ലഭിച്ചിട്ടുള്ളത്. ഇത് അധാർമികമാണെന്നു ദ്രാഗി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങൾക്കു […]



