മുഖപുസ്തകത്തിൽ കണ്ണോടിച്ചപ്പോൾ
ഒരു ഫ്രണ്ട് റിക്വസ്റ്റ് കണ്ടു
അവനെൻ്റെയെന്ന പോലെ പലരുടേയും ഫ്രണ്ടായിരുന്നു.
യുവതിമാരാണ് അവനു പിറകേ.
കാരണം മുഖപുസ്തകത്തില വൻ്റെ പ്രൊഫൈൽ കുഞ്ചാക്കോ ആയിരുന്നു.
എന്നാൽ വാട്സ്ആപ്പിൽ ഷാരൂഖാനും.
അവൻ്റെ മുഖത്തിനു രൂപ മില്ലേ
ഉടൽ വേർപെട്ടു പോയോ.
പരകായപ്രവേശമാണോ..
അന്വേഷിച്ചപ്പോൾ അവൻ്റെ കൂടപ്പിറപ്പ് കാപട്യമാണെന്നു മനസ്സിലായി.
സ്വന്തംമുഖമാണെങ്കിൽ കപടതയുടെ മുഖം മൂടിയണിഞ്ഞ് വികൃതവും.
എന്നാലും സ്വന്തമായൊരു മുഖം പോലുമില്ലാത്ത ഇവൻ
യുവാക്കളുടെ ഒന്നും മുഖം നോക്കാത്തവനാണത്രേ..
എന്നാലിവനിന്നും സ്ത്രീ മനസ്സിൽ കുടിയിരിക്കുന്നു
പല മുഖങ്ങളിൽ
ലൈക്കും കമൻ്റും നോക്കി അവൻ്റെ മുഖപടം ആകെ വിളറി വെളുത്തു.
കാരണം അവൻ കൂടുതൽ
ചാറ്റിയതും, ചീറ്റിയതും പോലീസ് മേധാവിയുടെ സഹധർമ്മിണിയുമായിട്ടായിരുന്നു.
അതിനാലവൻ മുഖ പുസ്തകത്തിൽ എന്നേ
മരിച്ചവനായി.
ഇന്നവന് സ്വന്തം മുഖമാണ് പ്രധാനം.
പിന്നെ വീട്ടിലെ പാതിയുടെയും.
അവളോട് പാതിയും മറച്ചുവെച്ചായിരുന്നവൻ്റെ ജീവിതം.
കഞ്ഞി കിട്ടാതായപ്പോൾ അവൻ നേർ പകുതിയായി
ഇന്നവൻ നേർ പാതിയുടെ മുഖമാണ് നോക്കുന്നത്.
About The Author
No related posts.