മലയാള വിമർശനകലയിലെ നവ ചക്രവാളങ്ങൾ മാരാർക്കും മുണ്ടശ്ശേരിക്കും ശേഷം

“ഹന്ത! പഴകിയ ശീലം പോലൊരു ബന്ധനമുണ്ടോ ലോകത്തിൽ ” എന്ന് വൈലോപ്പിള്ളി ചോദിക്കുന്നുണ്ട്. ഈ പഴകിയ ശീലം ഒരാൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല.സംസ്കാരത്തിന്റെ സഞ്ചാരങ്ങൾക്കിടയിൽ സംഭവിച്ചു പോകുന്നതാണ്. മാരാർക്കും മുണ്ടശ്ശേരിക്കും ശേഷം മലയാള വിമർശനം വളർന്നിട്ടില്ലെന്ന വാദം ഇത്തരത്തിൽ ഒന്നാണ്.( ഇവിടെ പോളിനെ വിട്ടു കളയുന്നു.നോവൽ സാഹിത്യത്തെ സംബന്ധിച്ച ഒരു ചരിത്ര പ0ന ഗ്രന്ഥം എഴുതിയിട്ടുണ്ട് എന്നതൊഴിച്ചാൽ മലയാള വിമർശന സാഹിത്യത്തിന്റെ ചരിത്രത്തിൽ പോളിന്റെ സ്ഥാനം അത്ര നിർണ്ണായകമായ ഒന്നല്ല.) പ്രൊഫ.മുണ്ടശ്ശേരിയും കേസരി ബാലകൃഷ്ണപിള്ളയും മാരാരും അവരുടെ വർത്തമാനകാലങ്ങളെ […]
പരാജയം സ്വയം ഏറ്റുവാങ്ങുന്നവർ – ജോസ് ക്ലെമൻ്റ്

നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളെയും കഴിവുകളെയും മറന്ന് ജീവിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. എല്ലാം സ്വന്തം കഴിവു കൊണ്ട് നേടിയതാണെന്ന് കരുതി മൂഢസ്വർഗത്തിൽ ജീവിക്കുന്നവർ! ആരോടും തങ്ങൾക്ക് കടപ്പാടില്ലെന്നു കരുതുന്ന നാം സ്വയം പരാജയം ഏറ്റുവാങ്ങുന്നവരാണ്. ലോകം മുഴുവൻ കാൽക്കീഴിലാക്കാൻ ശ്രമിച്ച അലക്സാണ്ടർ ചക്രവർത്തിയുടെ നവ പതിപ്പുകൾ തന്നെയല്ലേ നമ്മളും. എല്ലാം നേടിയെന്ന് അഹങ്കരിച്ച ആ മനുഷ്യൻ്റെ അവസാന വാക്കുകൾ കൂടെ നാം ഓർക്കുന്നത് നല്ലതാണ്. കാരണം, അത്രയ്ക്കേറെ ശ്രദ്ധേയമായിരുന്നല്ലോ ആ അന്ത്യ വചനങ്ങൾ .” ഞാൻ മരിച്ചു […]
കുഞ്ഞു മത്സ്യവും മിന്നാമിനുങ്ങും – സുജ ശശികുമാർ

സുന്ദരിയായ കുഞ്ഞു മത്സ്യം ഒരു ദിവസം രാത്രി കടലിൽ നീന്തിത്തുടിച്ച് കളിക്കവേ മിന്നാമിന്നിക്കൂട്ടങ്ങൾ കെടാവിളക്കു മേന്തി പാറിപ്പറക്കുന്നത് കണ്ട് അവൾ കൗതുകത്തോടെ നോക്കി നിന്നു. തിരമാലകൾക്കൊപ്പം പൊങ്ങി വന്ന് അവൾ മിന്നാമിന്നിക്കൂട്ടത്തെ മാടി വിളിച്ചു. അതിൽ നിന്നും ഒരു മിന്നാമിന്നി അവളുടെ അരികിലെത്തി. മും, എന്തു വേണം ? മിന്നാമിന്നി ചോദിച്ചു. എന്തു രസമാ.. നിങ്ങൾ വെളിച്ചം വിതറി പാറിപ്പറക്കുന്നതു കാണാൻ. നിൻ്റെ കയ്യിലുള്ള ആ വെളിച്ചം എനിയ്ക്കു തരാമോ? പിന്നേ… തെല്ല ഹങ്കാരത്തോടെ മിന്നാമിന്നി പറഞ്ഞു […]
സൂചിയും നൂലും – ചാക്കോ ഡി അന്തിക്കാട്

✍️ സൂചിത്തുളയിലൂടെ സഞ്ചരിച്ച നൂലി,ന്നഭിമാനം. ചുറ്റിവരിഞ്ഞ അസ്തിത്വത്തിനൊരു മോചനം. ഉണ്ടച്ചുരുട്ടായി ചുമ്മാ കെട്ടിപ്പിടിച്ചുറങ്ങീട്ടെന്തു കാര്യം?… ശൂന്യതയിൽനിന്ന് തെളിഞ്ഞുവരും ചിത്രങ്ങൾ ചരിത്ര ബിംബങ്ങൾ, കാണാനെന്തു ചേല്! വിരലുകൾ വിപ്ലവത്തിൻ വയറ്റാട്ടികൾ! സൂചിക്ക് ചരിത്രവുമാ, യാത്മബന്ധം… വിയർപ്പുതുള്ളിക, ളൊന്നൊന്നായ് കൈകോർത്തപ്പോ, ളതൊരു നീളൻ നൂലായി മാറി! പല മനമാണെങ്കിലും, ഒരു മെയ്യാവും മഴവിൽനിറമുള്ള മുഴുനീള നൂല്! കാലമറിഞ്ഞവന്റെ, കലയറിഞ്ഞവന്റെ, കാര്യവും കാരണവുമറിഞ്ഞവന്റെ, വിരലിൻ, സാന്ത്വന സ്പർശ, മെത്ര സുരക്ഷിതം! അതാ വരുന്നു… അന്ധനായ നേതാവ്! എത്ര ശ്രമിച്ചിട്ടും സൂചിക്കുഴയിലൂടെ, കലയെന്ന […]
പരിശോധന കഴിഞ്ഞു; ബൈഡൻ ഉഷാർ; ഒന്നേകാൽ മണിക്കൂർ പ്രസിഡന്റായി കമല ഹാരിസ്

വാഷിങ്ടൻ∙ അനസ്തീസിയ വേണ്ടിവന്ന ഒന്നേകാൽ മണിക്കൂർ വൈസ് പ്രസിഡന്റ് കമല ഹാരിസിനു ഭരണച്ചുമതല കൈമാറി ചരിത്രം സൃഷ്ടിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈദ്യപരിശോധനകൾ പൂർത്തിയാക്കി വൈറ്റ്ഹൗസിൽ തിരികെയെത്തി. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടും പുറത്തുവിട്ടു. പ്രായം ചെല്ലുന്നതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങിയെങ്കിലും പ്രസിഡന്റ് ആരോഗ്യവാനാണെന്ന്് കുടുംബ ഡോക്ടർ കെവിൻ ഒകോണർ റിപ്പോർട്ടിൽ പറയുന്നു. പ്രമേഹമില്ല. അമിത ശരീരഭാരമുണ്ട്. കൊളസ്ട്രോൾ നിയന്ത്രണവിധേയവുമാണ്. ഇന്നലെ 79–ാം ജന്മദിനം ആഘോഷിച്ച ബൈഡൻ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. വെള്ളി രാവിലെ 11.30ന് […]
യുഎസിൽ മുതിർന്നവർക്കെല്ലാം ബൂസ്റ്റർ ഡോസ്

വാഷിങ്ടൻ ∙ മഞ്ഞുകാലത്ത് കോവിഡ് രൂക്ഷമാകാതിരിക്കാൻ വാക്സീൻ ബൂസ്റ്റർ ഡോസ് യോഗ്യത 18 വയസ്സിനു മുകളിലുളള എല്ലാവർക്കുമായി വിപുലപ്പെടുത്തി യുഎസ് പുതിയ ഉത്തരവിറക്കി. 50 വയസ്സിനു മുകളിലുള്ളവരെ വിശേഷിച്ചും ബൂസ്റ്ററിനു പ്രോത്സാഹിപ്പിക്കണമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശമുണ്ട്. English Summary: Booster shots for senior citizens in US
ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു. എന്നാൽ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് നിലവിൽ ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ.
കോവിഡ് ആദ്യം ലോകത്തെ അറിയിച്ച യുവതി ഇനി അധികകാലം ജീവിക്കില്ലെന്ന് കുടുംബം; നടപടി വേണം

ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് വ്യാപനം ഉണ്ടായപ്പോൾ നേരിട്ടെത്തി സത്യസന്ധമായി റിപ്പോർട്ട് ചെയ്ത പൗരാവകാശ പ്രവർത്തകയെ ജയിലിൽ നിന്ന് വിട്ടയയ്ക്കണം എന്ന് ചൈനയോട് യുഎൻ. ചൈനീസ് സർക്കാരിന്റെ പീഡനത്തിൽ മനംനൊന്ത് നിരാഹാരം അനുഷ്ഠിച്ചു അവശയായ ഷാങ് ഷാനിനെ സ്വതന്ത്രയാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.ഷാങ് ഷാനിന്‌റെ ആരോഗ്യം ക്ഷയിച്ചെന്നും ക്രമാതീതമായി ശരീര ഭാരം കുറഞ്ഞ് അവർ ഏതു നിമിഷവും മരിച്ചേക്കാമെന്നും കുടുംബം വ്യക്തമാക്കുന്നു. മനുഷ്യത്വത്തിന്റെ പേരിൽ 38 വയസ്സുള്ള ഷാനിനെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കുക. അവരുടെ ജീവൻ […]



