LIMA WORLD LIBRARY

പരിശോധന കഴിഞ്ഞു; ബൈഡൻ ഉഷാർ‍; ഒന്നേകാൽ മണിക്കൂ‍ർ പ്രസിഡന്റായി കമല ഹാരിസ്

വാഷിങ്ടൻ∙ അനസ്തീസിയ വേണ്ടിവന്ന ഒന്നേകാൽ മണിക്കൂ‍ർ വൈസ് പ്രസിഡന്റ് കമല ഹാരിസിനു ഭരണച്ചുമതല കൈമാറി ചരിത്രം സൃഷ്ടിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈദ്യപരിശോധനകൾ പൂർത്തിയാക്കി വൈറ്റ്ഹൗസിൽ തിരികെയെത്തി. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടും പുറത്തുവിട്ടു. പ്രായം ചെല്ലുന്നതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങിയെങ്കിലും പ്രസിഡന്റ് ആരോഗ്യവാനാണെന്ന്് കുടുംബ ഡോക്ടർ കെവിൻ ഒകോണർ റിപ്പോർട്ടിൽ പറയുന്നു. പ്രമേഹമില്ല. അമിത ശരീരഭാരമുണ്ട്. കൊളസ്ട്രോൾ നിയന്ത്രണവിധേയവുമാണ്.

ഇന്നലെ 79–ാം ജന്മദിനം ആഘോഷിച്ച ബൈഡൻ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. വെള്ളി രാവിലെ 11.30ന് ബൈഡൻ അനസ്തീസിയയുടെ മയക്കം വിട്ടുണരുംവരെ ഒന്നേകാൽ മണിക്കൂർ ചുമതല നിർവഹിച്ച കമല യുഎസ് പ്രസിഡന്റിന്റെ ഭരണാധികാരം ലഭിക്കുന്ന ആദ്യ വനിതയായി.

Content Highlight: Joe Biden

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px