കുഞ്ഞു മത്സ്യവും മിന്നാമിനുങ്ങും – സുജ ശശികുമാർ

Facebook
Twitter
WhatsApp
Email

സുന്ദരിയായ കുഞ്ഞു മത്സ്യം ഒരു ദിവസം രാത്രി കടലിൽ നീന്തിത്തുടിച്ച് കളിക്കവേ
മിന്നാമിന്നിക്കൂട്ടങ്ങൾ കെടാവിളക്കു മേന്തി പാറിപ്പറക്കുന്നത് കണ്ട് അവൾ കൗതുകത്തോടെ നോക്കി നിന്നു.

തിരമാലകൾക്കൊപ്പം പൊങ്ങി വന്ന് അവൾ മിന്നാമിന്നിക്കൂട്ടത്തെ മാടി വിളിച്ചു.
അതിൽ നിന്നും ഒരു മിന്നാമിന്നി അവളുടെ അരികിലെത്തി.

മും, എന്തു വേണം ?
മിന്നാമിന്നി ചോദിച്ചു.

എന്തു രസമാ.. നിങ്ങൾ വെളിച്ചം വിതറി പാറിപ്പറക്കുന്നതു കാണാൻ.
നിൻ്റെ കയ്യിലുള്ള ആ വെളിച്ചം എനിയ്ക്കു തരാമോ?

പിന്നേ… തെല്ല ഹങ്കാരത്തോടെ മിന്നാമിന്നി പറഞ്ഞു
ഇല്ല, ഞാൻ തരില്ല.

ഇവളെ ഒരു പാഠം പഠിപ്പിക്കണം.
കുഞ്ഞു മത്സ്യം മനസ്സിൽ പറഞ്ഞു.

മിന്നാമിന്നി വീണ്ടുംപറന്നു പൊങ്ങാൻ തുടങ്ങവേ
കുഞ്ഞു മത്സും പറഞ്ഞു
ഹേ… കൂട്ടുകാരീ
നിന്നെ ഞാൻ നീന്താൻ പഠിപ്പിക്കാം.
നിനക്ക് കടലിന്നടിയിൽ വരെ നീന്തിത്തുടിയ്ക്കാം.

അതു കേട്ട് മിന്നാമിന്നി പറഞ്ഞു
എന്നാൽ ശരി, അങ്ങനെയാവട്ടെ…

എന്നാൽ നീയെന്നെ ആദ്യം നീന്തൽ പഠിപ്പിയ്ക്ക് എന്നിട്ട് ഞാനെൻ്റെ കയ്യിലെ വെളിച്ചം തരാം.

ശരി, .കുഞ്ഞു മത്സ്യം പറഞ്ഞു.
എന്നാൽ വാ, ഞാൻ വെള്ളത്തിലേയ്ക്കു ചാടുമ്പോൾ നീയും ചാടണം.

അങ്ങനെ മിന്നാമിന്നി കുഞ്ഞു മത്സ്യത്തോടൊപ്പം വെള്ളത്തിലേയ്ക്ക് എടുത്തു ചാടി
തിരമാലകൾക്കിടയിൽ പെട്ട് പറക്കാൻ കഴിയാതെ
വെള്ളത്തിൽ മുങ്ങിത്താണു
അതു കണ്ട് കുഞ്ഞു മത്സ്യം ചിരിച്ചു.

ആ സമയം ആകാശത്തു നിന്നൊര ശരീരി കേട്ടു.

ഞാൻ
ദൈവം ആണ്.ഓരോരുത്തർക്കായി ഓരോ കഴിവുകൾ കൊടുത്തിട്ടുണ്ട്
അതു കണ്ട് മറ്റുള്ളവർ മോഹിക്കരുത്.

ആരുടെ കഴിവും ചെറുതല്ല.
ദൈവം തരുന്ന കഴിവിൽ ഓരോരുത്തരും സംതൃപ്തരാവണം…

അതു കേട്ട് കുഞ്ഞു മത്സ്യവും
ചിറകടർന്ന് അവശയായ മിന്നlമിന്നിയും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി
തല കുനിച്ചു നിന്നു….

ശുഭം

About The Author

Leave a Reply

Your email address will not be published. Required fields are marked *