LIMA WORLD LIBRARY

ചെമ്പനിനീർ പൂവേ നീയെവിടെ – (ഗസൽ സോങ്ങ്) വരികൾ – ബിജു

ആരാധനയുടെ സൗരഭമായീ എങ്ങു പോയ് നീ മറഞ്ഞൂ മധുമൊഴിയേ ചിരി തൂകിയെന്നിലെ മോഹ മായ് വന്നു നീ ആരോരുമറിയാതെ മറഞ്ഞതല്ലേ   പ്രണയമാമോർമയിൽ നീ തന്ന ചുംബനം മാരിവിൽ പോലെ അകന്നുവെന്നോ മാമ്പൂ പൊഴിയുമ്പോൾ മധുരം നുണയുവാൻ വഴിവക്കിൽ നീയന്നു കാത്തിരുന്നൂ   ഹൃദയമാം വീഥിയിൽ നിൻ ജീവശാഖിയിൽ തൂമന്ദഹാസമായ് ഒളിച്ചുവെച്ചു വെണ്ണിലാ പൊയ്കയിൽ നീന്തിത്തുടിക്കുവാൻ ഇനിയെന്നു നീ വരും പൂങ്കനവേ

ഇവിടെയെൻ ആരാമത്തിലിരുന്നു ഒരു പാട്ടു മൂളവേ – ശുഭ ബിജുകുമാർ

ഇലകൾ താളം പിടിച്ചു മുളംതണ്ടുകൾ ശ്രുതി ഇട്ടു സ്നേഹിതർക്കായൊരു ഗാനമിതാ പാടുന്ന ഗാഡമായ വരികളില്ല ഇലകളുടെ മർമ്മരം ആണെൻ താളം അരുവിയുടെ കിലുക്ക മാണെൻ ഗാനത്തിനിമ്പം പകരുക ചുറ്റും സദസ്സില്ല ആരവമില്ല എൻ ഗാനമൊരുനാളീ പ്രകൃതി ഏറ്റു പാടും എന്റെ ആത്മാവിലലിഞ്ഞു ചേർന്നൊരി ഗാനം വീണ്ടുമൊരു നാൾ പുനർജനിക്കും വരികൾ കോറിയിട്ടു ഞാൻ പോകവേ പ്രകൃതി കാത്തു നിന്നിടും അവളെനിക്കായായി ഈ വരികളേറ്റു പാടും ശുഭ ബിജുകുമാർ 💕

സിജിത അനിലിന്റെ കടലിനെ മഷിപ്പാത്രമാക്കുമ്പോൾ പ്രകാശനം ചെയ്തു.

തിരുവനന്തപുരം. നോവലിസ്റ്റും കഥാകൃത്തും കവയിത്രിയുമായ സിജിത അനിലിന്റെ കടലിനെ മഷിപ്പാത്രമാക്കുമ്പോൾ എന്ന കവിതാസമാഹാരം പന്തളം കൊട്ടാരത്തിൽ വച്ച് കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി ശശികുമാരവർമ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി . എം. രമേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു. അമൃതാനന്ദമയി മഠം ട്രസ്റ്റ് രക്ഷാധികാരി ഡോ.ഗോപാൽ കെ നായർ പുസ്തക പരിചയവും ചെയ്തു. ഐ.ജി. പി.വിജയൻ ഐ.പി.എസ് നേതൃത്വം കൊടുക്കുന്ന പുണ്യം പൂങ്കാവനത്തിൻ്റെ ഭാഗമായി പന്തളം കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ പുണ്യം […]

ഇനി കണ്ണീർ തുടയ്ക്കാം; ഇതാ, സുഹൈൽ

കളഞ്ഞു കിട്ടിയ കുഞ്ഞ് സുഹൈലിനെ 5 മാസത്തിനു ശേഷം മുത്തച്ഛന് തിരികെ നൽകുമ്പോൾ ഹൃദയംപൊട്ടി കരയുകയാണ് ഹമീദ് സാഫി. അഫ്ഗാനിസ്ഥാനി‍ൽ താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ ഓഗസ്റ്റ് 19ന് രാജ്യം വിടാൻ വിമാനത്താവളത്തിൽ എത്തിയ മിർസ അലി അഹമ്മദിയും ഭാര്യ സുരയ്യയും രണ്ടു മാസം പ്രായമുള്ള സുഹൈലിനെ രാജ്യാതിർത്തി കടത്താൻ യുഎസ് പട്ടാളക്കാരനെ ഏൽപിച്ചു. എന്നാൽ കാലം കാത്തു വച്ചത് മറ്റൊന്നായിരുന്നു. ദമ്പതികളും മറ്റുമക്കളും എങ്ങനെയോ യുഎസിലെത്തി. ഏറ്റുവാങ്ങിയ സുഹൈലിനെ യുഎസ് പട്ടാളക്കാരൻ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു. കരഞ്ഞു തളർന്ന […]

ഇറാൻ വിമതകവി ബക്താഷ് അബ്ദിൻ അന്തരിച്ചു

ദുബായ്∙ ഇറാനിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന് ജയിലിലടയ്ക്കപ്പെട്ട കവിയും ചലച്ചിത്രകാരനുമായ ബക്താഷ് അബ്ദിൻ (48) കോവിഡ് ബാധിച്ചു മരിച്ചു. ജയിലിൽ വച്ച് അബ്ദിന് രണ്ടാമതും കോവിഡ് ബാധിച്ചിരുന്നു. അബ്ദിനെ ആശുപത്രിയിലാക്കണമെന്നാവശ്യപ്പെട്ട് 18 സംഘടനകൾ ആയത്തുല്ല അലി ഖമനേയിക്ക് കത്തെഴുതിയതിനെ തുടർന്ന് പരോൾ അനുവദിച്ച് സ്വകാര്യ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. English Summary: Jailed Iranian writer Baktash Abtin dies after contracting COVID

സ്കൂൾ ഉടൻ അടക്കില്ല, രാത്രി കർഫ്യൂ ഇല്ല, ആൾക്കൂട്ട നിയന്ത്രണം കർശനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമായ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ ഒന്നും കൈക്കൊള്ളാതെ അവലോകന യോഗം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടക്കില്ല. രാത്രികാല കർഫ്യൂവും ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി. വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല. പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും. ഓഫിസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും നിർദേശമുണ്ട്. ഒമിക്രോൺ വ്യാപനത്തി​ന്‍റെ […]

ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; പോയിന്റ് പട്ടികയില്‍ ഒന്നാമത്

പലതവണ മോഹിപ്പിച്ചശേഷം കൈവിട്ട പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്സ് രാജകീയമായിത്തന്നെ സ്വന്തമാക്കി. ഈ സീസണിൽ ഏറ്റവും കുറവു കളികൾ തോറ്റ ടീമുകളുടെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‍സിയെ ഏകപക്ഷീയമായ ഒരു ഗോ‌ളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 42–ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസ് നേടിയ ഏക ഗോ‌ളിലാണ് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്തത്.‌‌ ഇതോടെ തുടർച്ചയായി എട്ടു മത്സരങ്ങളിൽ തോൽവിയറിയാതെ അജയ്യരായി മുന്നേറിയെത്തിയ ഹൈദരാബാദ് സീസണിലെ രണ്ടാം തോൽവിയോടെ […]

രണ്ടുലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് രോഗികൾ; കരുതൽ ഡോസ് ഇന്നുമുതൽ

രാജ്യത്ത് കരുതൽ ഡോസ് വിതരണം ഇന്ന് മുതൽ. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് വാക്‌സീനേഷൻ. മുമ്പ് സ്വീകരിച്ച അതേ വാക്സിൻ തന്നെയാകും നൽകുക. അതേസമയം  രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയിൽ 44, 388 പേർ ഇന്നലെ കോവിഡ്‌ ബാധിതരായി. ഡൽഹിക്ക്‌ പുറമെ ബംഗാളിലും രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു. മഹാരാഷ്ട്രയിൽ 207 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ആകെ […]

കോവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രോഗവ്യാപനത്തിന് പുറമേ കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം, […]

സ്റ്റീഫൻ ഹോക്കിങ്, അഭൂതപൂർവ ഭൗതീക ശാസ്ത്രജ്ഞൻ -ശ്രീനിവാസ് ആർ ചിറയത്ത് മഠം

സ്റ്റീഫൻ ഹോക്കിങ്: ദുരിതപൂർണജീവിതത്തിന് വിരാമം -ശ്രീനിവാസ് ആർ ചിറയത്ത്മഠം “ഇല്ല; എനിക്കൊരാശ്ചര്യവും തോന്നുന്നില്ല”. ഭൗതികശാസ്ത്രത്തിൽ ലോകമെങ്ങും പ്രശസ്തി നേടിയ ശ്രീ സ്റ്റീഫൻ ഹോക്കിങ് തന്റെ രണ്ടാം ഭാര്യയായ എലായ്നെ പതിനേഴ് വർഷത്തെ വിവാഹജീവിതാനന്തരം ഉപേക്ഷിക്കുകയാണെന്ന വൃത്താന്തത്തിന്, അദ്ദേഹത്തിന്റെ പൂർവ ശുശ്രൂഷകയുടെ പ്രതികരണമാരാഞ്ഞപ്പോൾ കിട്ടിയ ഉത്തരമാണ്, മുകളിൽ കൊടുത്തത്. തുടർന്ന് അവർ പറഞ്ഞു: “I just wish it had happened a long long time ago”! പ്രസ്തുത ശുശ്രൂഷക, സ്റ്റീഫൻ ഹോക്കിങ്ങിന് ശുശ്രുഷണം നൽകുന്ന ചുമതലയിൽ […]