LIMA WORLD LIBRARY

ഇവിടെയെൻ ആരാമത്തിലിരുന്നു ഒരു പാട്ടു മൂളവേ – ശുഭ ബിജുകുമാർ

ഇലകൾ താളം പിടിച്ചു
മുളംതണ്ടുകൾ ശ്രുതി ഇട്ടു

സ്നേഹിതർക്കായൊരു
ഗാനമിതാ പാടുന്ന

ഗാഡമായ വരികളില്ല
ഇലകളുടെ മർമ്മരം
ആണെൻ താളം

അരുവിയുടെ കിലുക്ക
മാണെൻ ഗാനത്തിനിമ്പം പകരുക

ചുറ്റും സദസ്സില്ല ആരവമില്ല
എൻ ഗാനമൊരുനാളീ
പ്രകൃതി ഏറ്റു പാടും

എന്റെ ആത്മാവിലലിഞ്ഞു
ചേർന്നൊരി ഗാനം
വീണ്ടുമൊരു നാൾ
പുനർജനിക്കും

വരികൾ കോറിയിട്ടു
ഞാൻ പോകവേ
പ്രകൃതി കാത്തു നിന്നിടും
അവളെനിക്കായായി ഈ വരികളേറ്റു പാടും
ശുഭ ബിജുകുമാർ 💕

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px