രാജ്യത്ത് കരുതൽ ഡോസ് വിതരണം ഇന്ന് മുതൽ. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് വാക്‌സീനേഷൻ. മുമ്പ് സ്വീകരിച്ച അതേ വാക്സിൻ തന്നെയാകും നൽകുക. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയിൽ 44, 388 പേർ ഇന്നലെ കോവിഡ് ബാധിതരായി. ഡൽഹിക്ക് പുറമെ ബംഗാളിലും രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു. മഹാരാഷ്ട്രയിൽ 207 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകൾ 1216 ആയി. സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു ആരംഭിക്കും. രാത്രി 11 മുതൽ രാവിലെ 5 വരെയാണ് കർഫ്യു. കോവിഡ് സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചർച്ച ചെയ്യും.













