ആരാധനയുടെ സൗരഭമായീ
എങ്ങു പോയ് നീ മറഞ്ഞൂ
മധുമൊഴിയേ
ചിരി തൂകിയെന്നിലെ മോഹ
മായ് വന്നു നീ
ആരോരുമറിയാതെ
മറഞ്ഞതല്ലേ
പ്രണയമാമോർമയിൽ
നീ തന്ന ചുംബനം
മാരിവിൽ പോലെ
അകന്നുവെന്നോ
മാമ്പൂ പൊഴിയുമ്പോൾ
മധുരം നുണയുവാൻ
വഴിവക്കിൽ നീയന്നു
കാത്തിരുന്നൂ
ഹൃദയമാം വീഥിയിൽ
നിൻ ജീവശാഖിയിൽ
തൂമന്ദഹാസമായ്
ഒളിച്ചുവെച്ചു
വെണ്ണിലാ പൊയ്കയിൽ
നീന്തിത്തുടിക്കുവാൻ
ഇനിയെന്നു നീ വരും
പൂങ്കനവേ













