സ്റ്റീഫൻ ഹോക്കിങ്, അഭൂതപൂർവ ഭൗതീക ശാസ്ത്രജ്ഞൻ -ശ്രീനിവാസ് ആർ ചിറയത്ത് മഠം

Facebook
Twitter
WhatsApp
Email

സ്റ്റീഫൻ ഹോക്കിങ്:

ദുരിതപൂർണജീവിതത്തിന് വിരാമം

-ശ്രീനിവാസ് ആർ ചിറയത്ത്മഠം

“ഇല്ല; എനിക്കൊരാശ്ചര്യവും തോന്നുന്നില്ല”.

ഭൗതികശാസ്ത്രത്തിൽ ലോകമെങ്ങും പ്രശസ്തി നേടിയ ശ്രീ സ്റ്റീഫൻ ഹോക്കിങ് തന്റെ രണ്ടാം ഭാര്യയായ എലായ്നെ പതിനേഴ് വർഷത്തെ വിവാഹജീവിതാനന്തരം ഉപേക്ഷിക്കുകയാണെന്ന വൃത്താന്തത്തിന്, അദ്ദേഹത്തിന്റെ പൂർവ ശുശ്രൂഷകയുടെ പ്രതികരണമാരാഞ്ഞപ്പോൾ കിട്ടിയ ഉത്തരമാണ്, മുകളിൽ കൊടുത്തത്.

തുടർന്ന് അവർ പറഞ്ഞു: “I just wish it had happened a long long time ago”!

പ്രസ്തുത ശുശ്രൂഷക, സ്റ്റീഫൻ ഹോക്കിങ്ങിന് ശുശ്രുഷണം നൽകുന്ന ചുമതലയിൽ നിന്ന് വിരമിക്കുവാൻ കാരണമോ, 1995ൽ വിവാഹം ചെയ്ത എലായ്ൻ, എന്ന ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഭാര്യ, അദ്ദേഹത്തോട് പെരുമാറിയിരുന്ന രീതിയിൽ പ്രതിഷേമുണ്ടായിരുന്നതിനാലും.

“She is the reason I left. It’s the reason, everyone leaves!

It’s impossible to reconcile the way she treated Stephen with the ethics of our profession. I don’t want to say anymore because it brings back painful memories”!

മേൽ പ്രസ്താവിച്ചത്, ആ ശുശ്രുഷക മാത്രമല്ലാ, പക്ഷെ പ്രൊഫസർ സ്റ്റീഫൻ ഹോക്കിങ്ങിന്റെ സകല സുഹൃത്തുക്കളും ഇതര കുടുംബാംഗങ്ങളും ഒരേ ശബ്ദത്തിൽ പ്രകടിപ്പിക്കുന്ന, അത്യന്തം ഖേദപൂർവം അവരോർക്കുന്ന, കഴിഞ്ഞ പതിനേഴ് കൊല്ലക്കാലത്തെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ പ്രതിപാദിക്കുന്ന നിരീക്ഷണങ്ങളുമാണ്!

അവസാനം ഒരു അന്തിമ തീരുമാനമെടുത്ത് അത് നടപ്പാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായി!

പതിനേഴ് വർഷം നീണ്ട നരകയാതന ഇതാ അവസാനിച്ചിരിക്കുന്നു!

ഇരുപത്തിരണ്ടാം വയസ്സിൽ ‘Motor nerone’ എന്ന രോഗം ബാധിച്ച, ഇന്ന് 64 വയസ്സ് പ്രായമുള്ള സ്റ്റീഫൻ ഹോക്കിങ്ങിന്, രണ്ടാം ഭാര്യയോടൊത്തുണ്ടായ ജീവിതം, വളരെ അസഹനീയവും, ആകയാൽ ഇത്രയേ സംബന്ധിച്ചിടത്തോളം, പരിതാപകരവുമായിരുന്നു!

“Controlling, manipulating and bullying” – എന്നാണ്, എലായ്നേക്കുറിച്ച് മറ്റൊരു പൂർവ സഹായകന് പറയുവാനുള്ളത്!

ചക്രക്കസേരയുടെ സഹായത്താൽ മാത്രം നീങ്ങാനും കഴിയുന്ന സ്റ്റീഫനെ, ഭാര്യ എലെയ്ൻ, മാനസികമായും ശാരീരികമായും, ഏറെ അപലപനീയമാംവിധം, ഉപദ്രവിച്ചുപോന്നു!

എങ്കിലും, കോടതിയിൽ സമർപ്പിച്ച ഉപേക്ഷാപത്രത്തിൽ, ഈ പരമോന്നത ഭൗതീകശാസ്ത്രജ്ഞൻ, താനനുഭവിച്ച ഉപദ്രവങ്ങളേപ്പറ്റി യാതൊന്നും പരാമർശിച്ചുകാണുന്നില്ല!

സ്വാഭിമാനത്തിന്റെ പാരമ്യം കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന ഈ മഹാ ശാസ്ത്രജ്ഞൻ, അനുകമ്പ പ്രകടിപ്പിക്കുന്നവരോടെല്ലാം, ഭാര്യക്കെതിരേയുള്ള ആരോപണങ്ങളെ നിരാകരിച്ചുപോന്നു!

ദൈനംദിന ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും, ഇതരരെ ആശ്രയിക്കേണ്ടിവരുന്ന, ലോകത്തിലെ ഈ അത്യുന്നത ഭൗതീകശാസ്ത്രജ്ഞന് തന്റെ ഭാര്യയെ ഉപേക്ഷിക്കേണ്ടിവന്ന ഈ അവസരത്തിൽപ്പോലും, താനൊരു ഉപദ്രവവും അവളിൽനിന്ന് അനുഭവിച്ചിട്ടില്ലെന്ന പ്രഖ്യാപനത്തിന് ഹേതുവായ ‘ദുരഭിമാന’ത്തെ, പട്ടാപ്പകൽ വെളിച്ചത്ത് കൊണ്ടുവരുന്ന ഈ സന്ദർഭത്തിൽ, അദ്ധേഹത്തെ ആദരിക്കുന്ന പല ജ്ഞാനി-വിജ്ഞാനികൾക്കും, പ്രസ്തുത നിലപാടിനേ നി:സഹായതയോടേയും പരിതാപകരമായും മാത്രമല്ലേ തോന്നുവാനിടയുള്ളൂ!

2006 നവംബറിൽ, “The Cosplay Medal’ എന്ന ‘റോയൽ സൊസൈറ്റി’യുടെ ഏറ്റവും പ്രകീർത്തിതമായ പുരസ്കാരം അദ്ധേഹം നേടുന്നൂ എന്നതും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.

ഡാർവിൻ, ഐന്സ്റ്റീൻ, ഫ്രാങ്ക്ലിൻ എന്നീ പ്രതിഭാസമ്പന്നരാണ്, ഇത്:പര്യന്തം, ഈ പാരിതോഷികം കരഗതരായ ഇതര ശാസ്ത്രജ്ഞർ.

സമ്മാനദാനസുവർണാവസരത്തിൽ ഭാഗഭാക്കാകാൻ, നിഷ്ട്ടൂരയും ഉപേക്ഷിതയുമായ ഭാര്യക്ക് യോഗ്യതയില്ലാതേപോയി!

ലോകചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞരിലൊരാളായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ സഹധർമ്മിണിയായിരുന്നെന്നുപോലും അവകാശപ്പെടാൻ എലെയ്ന് ലജ്ജിക്കേണ്ടിവരും!

സ്റ്റീഫൻ എത്ര നിഷ്ട്ടൂരത സഹിച്ചിട്ടും, സ്വമനസാ തന്റെ സ്വകാര്യജീവിതദുരിതത്തേക്കുറിച്ച് വെളിപ്പെടുത്താനൊരിക്കലും ആഗ്രഹിച്ചിട്ടില്ലെങ്കിലും, പ്രശ്നം കോടതിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ, വക്കീലിന്
കാര്യ കാരണാദികൾക്കായി അതെല്ലാം, ഇതരർവഴിക്കെങ്കിലും, പുറത്ത് കൊണ്ടുവരികതന്നേ ചെയ്യും!

രണ്ടായിരമ്മാണ്ടിൽ, കുറ്റാന്വേഷകർ – കുത്തൽ, മുറി, മാന്തൽ എന്നിത്യാദി ഹിംസാ പ്രവൃത്തിയാലേറ്റ പരുക്കുകളോടെ – പലതവണകളോളം, കേംബ്രിഡ്ജിലെ അസ്സെൻബ്രുക് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചപ്പോൾ, സത്യമറിയാൻ യത്നിക്കുകയുണ്ടായി.

2003ൽ സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുത്രി ലൂസി, തന്റെ പിതാവിന്റെ യാതനയും വേദനയും സഹിക്കവഹിയാതെ, ഇതിനേക്കുറിച്ചുള്ള വിവരങ്ങൾ കുറ്റാന്വേഷകരുടെ ശ്രദ്ധയില്പെടുത്തിയിരുന്നു.

എന്നിട്ടും അദ്ദേഹം, പരുക്കുകൾ എങ്ങിനേയാണ് പറ്റിയതെന്ന വിവരമൊന്നും തുറന്നു പറഞ്ഞില്ല!

ഉപദ്രവത്തിനെതിരേ പ്രതികരിക്കാൻ, വിസമ്മതിക്കുന്ന ഈ വിശ്വപ്രശസ്തന്റെ ശരീരത്തിൽ ഇതിനകം ഒരുപാടു പരുക്കുകളേല്പിച്ചതിന്റെ പാടുകളുണ്ട്!

ചക്രക്കസേരക്കൈയോട്ചേർത്തടിച്ച് അദ്ദേഹത്തിന്റെ കൈത്തണ്ടപോലും, ക്രൂരവിനോദക്കുപ്രസിദ്ധിക്കു പാത്രമായ ഭാര്യ എലെയ്ൻ, ഒടിച്ചു!

മൂത്രവിസർജനത്തിന് മുട്ടുമ്പോൾ അതിനുള്ള സൗകര്യംപോലുമനുവദിക്കാതെ, ഏറേ വിമ്മിഷ്ടപ്പെടുത്തിയിരുന്നു; തന്മൂലം ഇരുപ്പിടമായ ചക്രക്കസേരയിൽത്തന്നെ ഒഴിക്കേണ്ടിവരാറുമുണ്ടായിരുന്നു!

കവിളത്ത് ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചിരുന്നു!

കുളിക്കുമ്പോൾ, കുളിത്തൊട്ടിക്കകത്ത്, വെള്ളത്തിനടിയിൽ മുക്കി, തൊണ്ടക്കകത്തും ശ്വാസകോശങ്ങളിലും വെള്ളംകേറ്റൽ,
ചുട്ടുപൊള്ളുന്ന വെയിലിൽ, ദീർഘസമയം തോട്ടത്തിലിരുത്തി, സൂര്യാഘാതമേല്പിച്ച് പൊള്ളിക്കൽ എന്നീ ക്രൂരവിനോദം കണക്കിലുള്ള പ്രവൃത്തികളും വിരളമായിരുന്നില്ല!

എലെയ്ൻ നടത്തിയ ഇത്തരം ക്രൂരതകളേക്കുറിച്ച്, പോലീസധികാരികൾ അന്വേഷിക്കുകയുമുണ്ടായി.

കേംബ്രിഡ്ജ് സർവകലാശാലയിൽ ഹോക്കിങ്ങിനൊപ്പം ജോലിചെയ്തിരുന്ന ഒരു സ്ത്രീ പ്രസ്താവിച്ചതനുസരിച്ച്, കുറ്റാന്വേഷകർ ഇടപെടുന്നതിനുമെത്രയോ കാലം മുമ്പേ അത്തരം പരുക്കുകൾക്ക് അദ്ധേഹം വിധേയനാകാറുണ്ടായിരുന്നൂ എന്നാണ് തെളിയുന്നത്!

പതിവായി അദ്ധേഹം പരുക്കുകളോടേയാണ് കർമ്മസ്ഥലത്ത് എത്താറുണ്ടായിരുന്നതത്രേ!

ഒരിക്കേ, ചെവിക്കടിയേറ്റപോലെ, ഒരു കണ്ണിന്റെ ചുറ്റുപാടടക്കമുള്ള ഭാഗം കരിവാളിച്ച നിലയിലായും
സഹപ്രവർത്തകർ കാണുവാനിടയായി; ‘ഇതെങ്ങിനേ പറ്റി’യെന്നു ചോദിച്ചപ്പോൾ, “അബദ്ധവശാൽ ഞാനൊരു വാതിലുമായിക്കൂട്ടിയിടിച്ചു” എന്ന ഉത്തരമാണ് ലഭിച്ചതെന്നും, അതോടെ ‘തന്റെ വായ അടഞ്ഞുപോയി’ എന്നും അവർ പറഞ്ഞു.

മാധ്യമങ്ങളിലൂടെ, അദ്ദേഹത്തിന്റെ നരകയാതന, പുറംലോകം അറിയുന്നതിന് മുമ്പുതന്നെ, സമീപവാസികൾക്ക്, അതിനേക്കുറിച്ച്, വ്യക്തമായ ധാരണയുണ്ടായിരുന്നു.

എലെയ്നെ വിവാഹം ചെയ്യുന്നതിനുമുമ്പ്, ഇരുവരും ഒരു ഇസ്രായേൽ പര്യടനത്തിന് പോവുകയും, അവിടത്തെ ഒരു ഹോട്ടലിൽ വച്ച്, അവർ തന്നിൽ ഒരു വലിയൊരു വഴക്കുണ്ടായതിനേത്തുടർന്ന് താമസിച്ച മുറി താറുമാറാകുകയും ചെയ്തെന്ന് പറയപ്പെടുന്നു!

അദ്ദേഹത്തിന്റെ പൂർവ ശുശ്രൂഷകർ പറഞ്ഞതനുസരിച്ച്, ‘തലയ്ക്കു മത്തുപിടിക്കുന്നേര’ങ്ങളിൽ എലെയ്ൻ അടുക്കളസാമാനങ്ങളും മറ്റും വലിച്ച് താഴേയിട്ട് ബഹമുണ്ടാക്കാറുമുണ്ടായിരുന്നു!

“I remember asking Stephen, why he and Elaine stayed together and for that he said:

‘Any relationship is better than none’.

In the end, I felt very strongly, that I could no longer carry on, without feeling that I was colliding in what was happening”!

കുറ്റാന്വേഷകർക്ക് പ്രസ്തുത പരോക്ഷ വക്താവിൽ നിന്നും കരുത്തേറിയ ചില രേഖകൾ, കുറേക്കാലം മുമ്പ് കിട്ടുകയുണ്ടായി.

ഇത്രയും പ്രശസ്ത്തനായ ഒരു ശാസ്ത്രജ്ഞൻ തന്റെ ഭാര്യയുടെ പല കഠോരതയ്ക്കും ഇരയായിട്ടും നീണ്ട പതിനേഴ് വർഷങ്ങൾ, അതിനടിമയായിക്കഴിഞ്ഞെങ്കിൽപ്പിന്നെ, സമാന്തരമായ വെറും സാധാരണക്കാരേക്കുറിച്ച് എന്തുപറയാൻ!

തനിക്കുമേൽ തന്റെ ഭാര്യ ചെയ്ത അത്തരം കഠിനതരമായ ആക്രമണങ്ങണങ്ങളേ സ്വയം ഒരുതരം ക്രൂരവിനോദംപോലെയായിക്കണ്ട ഇപ്പോഴും, സജീവമായെന്നപോലെ, ജീവിതം നയിക്കുന്ന ഈ മഹാശാസ്ത്രജ്ഞൻ, തദ്പ്രവണതയിലും ചരിത്രം സൃഷ്ടിച്ച ഒരു അത്യന്ത മഹാനുഭാവി തന്നെ!

ഇന്ത്യയെ വളരേ കൗതുകത്തോടെ വീക്ഷിക്കുന്ന ഈ ‘അന്തകാരദ്വാര’ – black holes – കണ്ടുപിടിത്തക്കാരൻ, രണ്ടു തവണയെങ്കിലും നമ്മുടെ ദേശം സന്ദർശിച്ചിട്ടുണ്ട്!

ശ്രീ സ്റ്റീഫൻ ഹോക്കിങ്ങിന്റെ സ്വകാര്യ ജീവിത ദുരിതങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പകർന്നുതന്ന “Daily Mail” പത്രത്തിന് കൃതജഞ്ത രേഖപ്പെടുത്തിക്കൊണ്ട്, സേർ സ്റ്റീഫൻ ഹോക്കിങ്ങിന്, ഇനിമേലുള്ള അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിൽ ക്ഷേമവും കൂടുതൽ കൂടുതൽ ഭൗതീകശാസ്ത്ര കണ്ടുപിടിത്തങ്ങൾക്കായി ആശംസയും നേർന്നുകൊണ്ട് തത്ക്കാലം വിരമിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *