LIMA WORLD LIBRARY

കാമറൂൺ നിശാക്ലബ്ബിൽ തീപിടിത്തം: 16 മരണം

യവുണ്ടെ∙ കാമറൂണിന്റെ തലസ്ഥാന നഗരമായ യവുണ്ടെയിലെ നിശാക്ലബ്ബിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. 8 പേർക്കു പരുക്കേറ്റു. ക്ലബ്ബിലെ ആഘോഷപരിപാടിക്കിടയിൽ ഉപയോഗിച്ച വെടിമരുന്നു പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള പാചകവാതക സിലണ്ടർ ഗോഡ‍ൗണിലേക്കു തീ പടരുകയായിരുന്നു. രാജ്യം ആഫ്രിക്കൻ ഫുട്ബോൾ കപ്പിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം. സർക്കാർ അന്വേഷണം ആരംഭിച്ചു. English Summary: Cameroon govt says 16 killed in nightclub fire

‘കോവിഡ്’ ചതിച്ചു; അമേരിക്കൻ ‘സുകുമാരക്കുറുപ്പ്’ സ്കോട്‌‌ലൻഡിൽ പിടിയിൽ

ലണ്ടൻ ∙ കേസുകളിൽനിന്നു രക്ഷപ്പെടാൻ സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ചു രാജ്യംവിട്ട അമേരിക്കൻ യുവാവ് സ്കോട്‍‌ലൻഡിൽ ജയിലിലായി. സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളിൽ യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിയായ നിക്കോളാസ് അലവെർദിയൻ (34) പല പേരുകളിൽ സ്കോട്‍ലൻഡിൽ കഴിയുകയായിരുന്നു യുഎസിൽ കേസുകളിൽ കുടുങ്ങിയതോടെ, താൻ ഗുരുതര രോഗബാധിതനാണെന്ന് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞ നിക്കോളാസ്, 2020 ഫെബ്രുവരി 29ന് ഓൺലൈനിൽ തന്റെ ചരമക്കുറിപ്പും പ്രസിദ്ധീകരിച്ചു. ഇതു തട്ടിപ്പാണെന്ന് പൊലീസിനു സംശയമുണ്ടായിരുന്നു. തുടർന്നു യുഎസിൽനിന്നു സ്കോട്‌ലൻഡിലേക്കു മുങ്ങിയ കക്ഷി ഡിസംബറിൽ കോവിഡ് […]

തലസ്ഥാനത്ത് തിയറ്ററും ജിമ്മും അടയ്ക്കണം; ബി കാറ്റഗറിയില്‍ 8 ജില്ലകള്‍

കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കടുത്തനിയന്ത്രണങ്ങള്‍ വരും. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയിലെ തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ് മാത്രമേ അനുവദിക്കു. നിലവിലുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരും.  ബി കാറ്റഗറിയില്‍ ആകെ എട്ടു ജില്ലകള്‍. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലകളാണ് ബി കാറ്റഗറിയില്‍. സംസ്ഥാനത്തെ കോവിഡ സാഹചര്യം വിലയിരുത്തുന്നതിനായി അവലോകന യോഗം തുടരുന്നു. ഓൺലൈനായി നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നാണ് പങ്കെടുക്കുന്നത്. […]

മലയാളത്തിൽ അൻപതോളം താരങ്ങളുമായി ‘വരാൽ’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ആണ് ‘വരാൽ’. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ്‌ ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ‘വരാൽ’. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി […]

റേഷൻകട ഉടമയാകാൻ 2000 പേർക്ക് അവസരം-യോഗ്യത എസ്.എസ്.എൽ.സി.

വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷൻകട ലൈസൻസ് നൽകുന്ന നടപടികൾക്കു സംസ്ഥാനത്ത്‌ തുടക്കമാകുന്നു. 2000 റേഷൻകടകളുടെ ലൈസൻസാണ് എസ്.എസ്.എൽ.സി. പാസായവർക്കു നൽകുന്നത്. നേരത്തേ കടകളുടെ നടത്തിപ്പിനു വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചിരുന്നില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ചുവടുപിടിച്ച് കേരള റേഷനിങ് ഓർഡർ പരിഷ്കരിച്ചാണു വിദ്യാഭ്യാസയോഗ്യത പ്രധാന മാനദണ്ഡമാക്കിയിട്ടുള്ളത്. ബാങ്കിങ് സേവനമുൾപ്പെടെ ആരംഭിക്കുന്ന സാഹചര്യത്തിൽ റേഷൻകടകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കൂടിയാണിത്. എന്നാൽ, നിലവിൽ റേഷൻകട നടത്തുന്ന എസ്.എസ്.എൽ.സി. പാസാകാത്തവരുടെ ലൈസൻസ് റദ്ദാക്കില്ല. വിവിധ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കപ്പെട്ടതും മറ്റു റേഷൻകടകളിൽ ലയിച്ചു പ്രവർത്തിക്കുന്നതുമായ റേഷൻകടകളുടെ […]

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത

കോവിഡ് വ്യാപനസാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയിലേക്ക് വന്നേക്കാം. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളോ കാര്യമായോ ഇളവുകളോ വന്നേക്കില്ല. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന അവലോകനയോഗത്തില്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി മൂന്ന് ക്യാറ്റഗറികളായി ജില്ലകളെ തിരിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാണ് […]

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 2

അമ്മുക്കുട്ടിയമ്മയുടെ ഏകസഹോദരനാണ് പങ്കജാക്ഷപ്പണിക്കർ. സഹോദരീ ഭവനത്തിൽ ഇടയ്‌ക്കൊന്ന് വന്നുപോകുന്നത് തന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ് പണിക്കരുടെ വാദം. തറവാട്ടു  സ്വത്ത് എല്ലാം നശിപ്പിച്ചു. ഇന്ന് ഒന്നും ഇല്ലാത്തവൻ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് മൂപ്പിലാൻ. അല്ലറചില്ലറ ആവശ്യങ്ങൾക്ക് സഹായം ലഭിക്കുന്നത് ഇപ്പോൾ അമ്മുക്കുട്ടിയമ്മയിൽനിന്നാണ്. ജേഷ്ഠന്റെ പിടിപ്പുകേട് കൊണ്ട് സംഭവിച്ച മൂല്യച്യുതിയെ പറ്റി ഇനി വിലപിച്ചിട്ട് എന്ത് കാര്യം എന്ന് അവർ കരുതുന്നു. വലിയ നിലയിൽ കഴിഞ്ഞ അമ്മയ്ക്ക് വയസ്സ് കാലത്ത് വന്ന അധോഗതി ആണ് അവരെ ദുഃഖിപ്പിക്കുന്നത്. അമ്മയെ […]

നോവലെറ്റ് അധ്യായം – 2 (മിനി സുരേഷ്)

കത്തുന്ന വെയിലായിരുന്നു. വീട്ടിലെത്തിയതും തളർന്നു പോയി. ഊണു കഴിഞ്ഞ് കിടന്നതറിയാം. നല്ലൊരുറക്കം കഴിഞ്ഞ് ഉണർന്നപ്പോളാണോർത്തത്.പ്രഷറിന്റെ മരുന്നു തീർന്നത് സ്വർണയോടു പറഞ്ഞു വിട്ടില്ലല്ലോ എന്ന്. മരുന്നു വാങ്ങിച്ചു കൊണ്ടു വരുന്നതൊക്കെ തന്റെ ഡ്യൂട്ടിയാണ്.അതിലച്ഛൻ കൈ കടത്തരുതെന്നാണ് സ്വർണയുടെ വാദം. ഇങ്ങനൊരു കുട്ടി.കുട്ടിക്കളി ഇനീം മാറിയിട്ടില്ല. ഫോണെടുത്തതും അതിലൊരു മെസേജ്’ “ചേട്ടാ ,എനിക്കു വലിയ വിഷമമായി പോകാൻ നേരം ഒന്നു യാത്ര പറഞ്ഞൂടേ” ആ സത്രീയാണല്ലോ..അവർക്കെവിടെ നിന്നു കിട്ടി എന്റെ ഫോൺ നമ്പർ.വിളിച്ചു ചോദിച്ചാലോ.ഓ.വേണ്ട.ലക്ഷ്മണൻ പിള്ള സാറിന്റെ ബന്ധുവാണെന്നു പറഞ്ഞല്ലോ.അല്ലേലും […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 2 വാടാമുല്ലകൾ | കാരൂർ സോമൻ

karyasthan

2 vഅധ്യായം – 2 വാടാമുല്ലകൾ ഒരു മണിക്കൂർ സഞ്ചരിച്ച് അവർ ബംഗ്ലാവിന് മുന്നിലെത്തി. പോലീസ് ജീപ്പിൽ നിന്ന് അബ്ദുള്ളയും സ്വന്തം കാറില്‍ നിന്ന് കിരണും പുറത്തിറങ്ങി. എങ്ങും നിശബ്ദത മാത്രം. വിവിധ നിറത്തിലുള്ള പൂക്കൾ കണ്ണിന് കുളിർമ നൽകി. ബംഗ്ലാവിന് മുന്നിലെ മാവിൻ തുമ്പത്ത് പഴുത്തു കിടന്ന മാമ്പഴങ്ങൾ ആർത്തിയോടെ കിളികൾ കൊത്തിത്തിന്നുന്നത് കണ്ട് അണ്ണാറക്കണ്ണന്മാർ പാഞ്ഞെത്തി. പെട്ടെന്ന് കിളികള്‍ പറന്നുപോയത് അവൾ അത്ഭുതത്തോടെ കണ്ടു. തലയിൽ ധരിച്ചിരുന്ന ലണ്ടൻ തൊപ്പിയൂരി അവൾ എല്ലായിടവും വീക്ഷിച്ചു. […]

Indian writer, Karoor Soman has been admitted to Universal Record Forum world title.

The UK-based writer made the record for ‘most books(34) published by a single person in a single day.  *Malayalam is an important language of India and he continues to write from London* Indian-born Daniel Samuel, better known by his pen name Karoor Soman, lives in London with his family. Universal Records Forum was founded in 2014 […]