നോവലെറ്റ് അധ്യായം – 2 (മിനി സുരേഷ്)

Facebook
Twitter
WhatsApp
Email

കത്തുന്ന വെയിലായിരുന്നു. വീട്ടിലെത്തിയതും തളർന്നു പോയി. ഊണു കഴിഞ്ഞ് കിടന്നതറിയാം.
നല്ലൊരുറക്കം കഴിഞ്ഞ് ഉണർന്നപ്പോളാണോർത്തത്.പ്രഷറിന്റെ മരുന്നു തീർന്നത് സ്വർണയോടു പറഞ്ഞു വിട്ടില്ലല്ലോ എന്ന്.
മരുന്നു വാങ്ങിച്ചു കൊണ്ടു വരുന്നതൊക്കെ തന്റെ
ഡ്യൂട്ടിയാണ്.അതിലച്ഛൻ കൈ കടത്തരുതെന്നാണ്
സ്വർണയുടെ വാദം.
ഇങ്ങനൊരു കുട്ടി.കുട്ടിക്കളി ഇനീം മാറിയിട്ടില്ല.
ഫോണെടുത്തതും അതിലൊരു മെസേജ്’
“ചേട്ടാ ,എനിക്കു വലിയ വിഷമമായി പോകാൻ നേരം ഒന്നു യാത്ര പറഞ്ഞൂടേ”
ആ സത്രീയാണല്ലോ..അവർക്കെവിടെ നിന്നു കിട്ടി
എന്റെ ഫോൺ നമ്പർ.വിളിച്ചു ചോദിച്ചാലോ.ഓ.വേണ്ട.ലക്ഷ്മണൻ പിള്ള സാറിന്റെ ബന്ധുവാണെന്നു പറഞ്ഞല്ലോ.അല്ലേലും
ഈ വയസ്സു കാലത്ത് എന്തോന്നു കുഴപ്പം.
പത്രത്തിൽ വരുന്ന വാർത്തകൾ ആവശ്യമില്ലാത്ത
സംശയങ്ങൾ ജനിപ്പിക്കുമല്ലോ ഭഗവാനേ.
അവൾ കുഴപ്പക്കാരിയായിരിക്കില്ല. അയാൾ
ആശ്വസിക്കുവാൻ ശ്രമിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *