യവുണ്ടെ∙ കാമറൂണിന്റെ തലസ്ഥാന നഗരമായ യവുണ്ടെയിലെ നിശാക്ലബ്ബിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. 8 പേർക്കു പരുക്കേറ്റു. ക്ലബ്ബിലെ ആഘോഷപരിപാടിക്കിടയിൽ ഉപയോഗിച്ച വെടിമരുന്നു പൊട്ടിത്തെറിച്ച് തൊട്ടടുത്തുള്ള പാചകവാതക സിലണ്ടർ ഗോഡൗണിലേക്കു തീ പടരുകയായിരുന്നു.
രാജ്യം ആഫ്രിക്കൻ ഫുട്ബോൾ കപ്പിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം. സർക്കാർ അന്വേഷണം ആരംഭിച്ചു.
English Summary: Cameroon govt says 16 killed in nightclub fire













