LIMA WORLD LIBRARY

റേഷൻകട ഉടമയാകാൻ 2000 പേർക്ക് അവസരം-യോഗ്യത എസ്.എസ്.എൽ.സി.

വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷൻകട ലൈസൻസ് നൽകുന്ന നടപടികൾക്കു സംസ്ഥാനത്ത്‌ തുടക്കമാകുന്നു.

2000 റേഷൻകടകളുടെ ലൈസൻസാണ് എസ്.എസ്.എൽ.സി. പാസായവർക്കു നൽകുന്നത്.

നേരത്തേ കടകളുടെ നടത്തിപ്പിനു വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചിരുന്നില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ചുവടുപിടിച്ച് കേരള റേഷനിങ് ഓർഡർ പരിഷ്കരിച്ചാണു വിദ്യാഭ്യാസയോഗ്യത പ്രധാന മാനദണ്ഡമാക്കിയിട്ടുള്ളത്. ബാങ്കിങ് സേവനമുൾപ്പെടെ ആരംഭിക്കുന്ന സാഹചര്യത്തിൽ റേഷൻകടകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കൂടിയാണിത്. എന്നാൽ, നിലവിൽ റേഷൻകട നടത്തുന്ന എസ്.എസ്.എൽ.സി. പാസാകാത്തവരുടെ ലൈസൻസ് റദ്ദാക്കില്ല.

വിവിധ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കപ്പെട്ടതും മറ്റു റേഷൻകടകളിൽ ലയിച്ചു പ്രവർത്തിക്കുന്നതുമായ റേഷൻകടകളുടെ ലൈസൻസാണ് എസ്.എസ്.എൽ.സി.ക്കാർക്കു നൽകുന്നത്.

ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട് അപേക്ഷിക്കാനുള്ള ഫോറത്തിന്റെ മാതൃക പൊതുവിതരണവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസുകളിൽ ഉടൻ അപേക്ഷ സ്വീകരിച്ചുതുടങ്ങും. ആദ്യഘട്ടത്തിൽ പട്ടികവിഭാഗത്തിനു സംവരണംചെയ്ത റേഷൻകടകളുടെ ലൈസൻസാണു നൽകുക. പിന്നീടേ മറ്റുള്ളവരെ പരിഗണിക്കൂ. സ്വാശ്രയസംഘങ്ങൾ, വനിതാ ഗ്രൂപ്പുകൾ, വിമുക്തഭടന്മാർ, പഞ്ചായത്തുകൾ, സഹകരണ സൊസൈറ്റികൾ എന്നിവയ്ക്കും റേഷൻകട നടത്തിപ്പിനു മുൻഗണന നൽകാൻ വ്യവസ്ഥചെയ്തിട്ടുണ്ട്.

യോഗ്യത

◻️അപേക്ഷകന് 21 വയസ്സു തികയണം. 62-ൽ കൂടരുത്.

◻️റേഷൻകട സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപനപരിധിയിൽ മൂന്നുവർഷം സ്ഥിരതാമസക്കാരനായിരിക്കണം. ബന്ധപ്പെട്ട വാർഡിലുള്ളവർക്കു മുൻഗണന.

◻️പട്ടികവിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ റേഷൻകട സ്ഥിതിചെയ്യുന്ന താലൂക്കിലെ സ്ഥിരതാമസക്കാരനാകണം. കടയുള്ള തദ്ദേശസ്ഥാപനപരിധിയിലുള്ളവർക്കു മുൻഗണന.

◻️തുല്യയോഗ്യതയുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കിൽ കൂടുതൽ പ്രായമുള്ളവരെ പരിഗണിക്കും.

അയോഗ്യത

◻️ദേശീയ ഭക്ഷ്യഭദ്രതാനിയമം, ഭക്ഷ്യസുരക്ഷാ നിയമം, അവശ്യവസ്തു നിയമം എന്നിവപ്രകാരം കോടതി ശിക്ഷിച്ചവർ.

◻️ഫുൾ ടൈം, പാർട്ട്‌ ടൈം സർക്കാർ ജീവനക്കാർ ◻️പൊതു, സ്വകാര്യ, സഹകരണമേഖലയിൽ നിന്നു ശമ്പളംപറ്റുന്നവർ ◻️സർക്കാരിൽനിന്നു പ്രതിഫലം കൈപ്പറ്റുന്നവർ.

◻️നിലവിൽ റേഷൻകട നടത്തുന്നവരുടെ കുടുംബാംഗങ്ങൾ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px