LIMA WORLD LIBRARY

യുഎഇയിൽ ഇനി സ്ഥിരം വീസയിലേക്ക് മാറാൻ രാജ്യം വിടേണ്ട; ഫീസടച്ചാൽ മതി

ദുബായ്∙ താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് തൊഴിൽ വീസയിലേക്ക് ഇങ്ങനെ മാറാനാകും. നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വീസയിൽ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. നിലവിലുള്ള വീസ കാലാവധി തീരും മുൻപ് വീസ മാറ്റത്തിന് അപേക്ഷ നൽകണം. കാലാവധി തീർന്നാൽ […]

ബാബുവിന് മികച്ച ചികിത്സ ഉറപ്പാക്കും; സൈന്യത്തിന് നന്ദിപറഞ്ഞ് മുഖ്യമന്ത്രി

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ബാബുവിന് ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്നും മുഖ്യമന്ത്രി […]

ജീവിതത്തിന്റെ മണമുള്ള സ്നേഹചുംബനം; മലമുകളിലെ സന്തോഷക്കാഴ്ച

മലമുകളിലെത്തിച്ച മൂന്ന് സേനാംഗങ്ങള്‍ക്ക് സ്നേഹചുംബനം നല്‍കി ബാബു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ബാല എന്ന ഉദ്യോഗസ്ഥന് ബാബു പ്രത്യേകം നന്ദി പറഞ്ഞു.  ബാബുവിനെ രക്ഷിച്ച സൈനികര്‍ക്കും സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതമായി മലമുകളിലെത്തിച്ചു. ബാബുവിനെ രക്ഷിച്ചത് 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം. 9.30നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നീണ്ടത് 40 മിനിറ്റോളം. ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ബാബുവിനെ മലമുകളില്‍നിന്ന് ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്യും. […]

ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ അന്തരിച്ചു

ഡോ. എം. ഗംഗാധരന്‍  പരപ്പനങ്ങാടി (മലപ്പുറം): ചരിത്രപണ്ഡിതനും ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. എം. ഗംഗാധരൻ(89) അന്തരിച്ചു. വാർധക്യകാല അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശിയാണ്. സംസ്കാരം ഇന്ന് (09-02-2022- ബുധൻ) രാവിലെ 10:30 – ന് വീട്ടുവളപ്പിൽ വെച്ച് നടത്തപ്പെട്ടു പരപ്പനങ്ങാടി നെടുവയിലെ ഡോ. പി.കെ. നാരായണൻ നായർ മിറ്റായിൽ പാറുക്കുട്ടി അമ്മ ദമ്പതികളുടെ മകനായി 1933-ൽ ജനിച്ചു. പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 1986-ൽ […]

ബസ് ചാർജ് വർധന ഉടന്‍: മിനിമം ചാർജ് 10 രൂപയാകും, രാത്രിയാത്രയ്ക്ക് കൂടിയ നിരക്ക്

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു. പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് […]

THOUGHT FOR TODAY FROM PRASANTHI NILAYAM

THOUGHT FOR TODAY FROM PRASANTHI NILAYAM |SUNDAY | FEBRUARY 06, 2022 | Why is the practice of one-pointedness essential in all aspects of life? Bhagawan lovingly explains to us today. The mind has to be focused in one direction. People must walk determinedly, using all their effort for the purpose of the aim and achievement […]

ഓണ നിലാവ് – ഷാമിനി

വെയിൽ മാഞ്ഞു, തണൽ വീണതൊടിയിൽ വീണ്ടും പൂക്കളമിട്ടു കിളികൾ പാറിപറന്നു നൃത്തചുവടുകളുമായി – കരിയിലപക്ഷികൾ പാടി.. തിരുവാതിപ്പാട്ടു മൂളി വന്ന കാറ്റിൽ വയലേലകൾ ആടി…. പുഴയും മഴയും, പ്രേമസംഗീതമായി ലയിച്ചു എൻ മനസ്സിൻ കോവിലിൽ വീണ്ടുമൊരോണ നിറവ്, തുമ്പയും തുളസിയും, മുക്കൂറ്റിപ്പൂവും കോർത്തു ഞാനൊരു പൂമാല വീണ്ടും… ഓണമില്ല… പാട്ടുമില്ല… എങ്കിലും ഞാൻ ഓണ നിലാവിനെ നോക്കി ചിരിച്ചു നിലാവെട്ടത്തു കണ്ടെൻ, ഊഞ്ഞാലു കെട്ടിയ മാവിൻ കൊമ്പിൽ- നിന്നൊരു പഴുത്തില അടരുന്നതു, അപ്പോൾ ദൂരെ.. വണ്ണാത്തിപുള്ളു നീട്ടി […]

പ്രേതവാഴ്ച്ച – ചാക്കോ ഡി അന്തിക്കാട്

ഭാവന ശുഷ്ക്കിച്ച നിരോധിക്കപ്പെട്ട ലോകക്രമമെത്തിയാൽ നോക്കിയിരിക്കെ വറ്റിവരളും… പുഴകളും കായലുകളും സമുദ്രങ്ങളും! കുളങ്ങളിൽ ശവക്കച്ചപോലെ നിറയും… വെളുത്ത പായലുകൾ! എന്നും ചന്ദ്രബിംബം തുള്ളിക്കളിക്കും കിണറുകളിൽ തുടിക്കാലുകൾക്ക് കഴുമരഛായ വരും! തുളവീണ കൂജകളിലെ വെള്ളാരംകല്ലുകളിൽ കാണും… വരണ്ടുണങ്ങിയ ചോരപ്പാടുകൾ! സിലബസ് പാഠങ്ങൾക്കപ്പുറം പ്രണയംപൂത്ത ഇടവഴികളിൽ സംശയം പരത്തു, മിരുട്ടിനു കാവൽനിൽക്കും… കോക്കാച്ചി നിഴലുകൾ! വിശ്വഭാവനയുടെ പേറ്റുനോവേറ്റെടുത്ത പേനകളേയും ബ്രഷുകളേയും ഭയക്കും… കടലാസ്സുകൾ ക്യാൻവാസ്സുകൾ! പ്രായം മറന്ന് പുഞ്ചിരികൾ സമ്മേളിക്കും തീൻമുറികളിലെ വിഭവങ്ങൾക്ക് വിഷാദഛായയേറും! സ്വപ്‌നങ്ങൾ മതിമറന്നുമ്മവെക്കും മണിയറകളിലെ പ്രേമപുഷ്പ്പങ്ങളെല്ലാം […]

പൂതംകുളം – രജനി സുരേഷ്

കുറച്ചു പഴക്കമുണ്ട് . ഒരു പെരുമഴക്കാലത്ത് . പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേ ശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂർണമായും നശിച്ചത്രെ. ഇടമുറിയാതെ പെയ്ത മഴയിൽ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോൾ , കുളക്കരയോടു ചേർന്നുള്ള ഇടവഴിയും തോടായി മാറി.പണ്ടു പണ്ടാണ്. അന്ന് ഈ കുണ്ടനിടവഴി ഉണ്ടായിരുന്നില്ലത്രെ. പൂതംകുളത്തിൽ നിന്ന് കുറുണിക്കുള ത്തിലേക്ക് വെള്ളം ഒഴുകുന്ന തോടായിരുന്നു ഈ ഇടവഴി. മഴ കുറഞ്ഞ രണ്ടു വർഷങ്ങളിൽ ഈ തോടിലൂടെ […]

നമ്മുടെ വീക്ഷണങ്ങൾ വികലമാകുമ്പോൾ നമ്മുടെ കാഴ്ചകളിലും വൈകല്യമനുഭവപ്പെടും. – ജോസ് ക്ലെമന്റ്

നമ്മുടെ വീക്ഷണങ്ങൾ വികലമാകുമ്പോൾ നമ്മുടെ കാഴ്ചകളിലും വൈകല്യമനുഭവപ്പെടും. അപ്പോൾ കണ്ട വ്യക്തിയെയൊ വസ്തുവിനെയൊ പഴി പറഞ്ഞിട്ടു കാര്യമില്ല. കുഴപ്പം നമ്മുടെ വീക്ഷണത്തിനായിരിക്കും. മനോഹരമായ ഒരു പ്രതിമ വീക്ഷണ വ്യത്യാസം കൊണ്ട് നമുക്ക് വിരൂപമായിത്തോന്നാം. ശരിയായ കോണിലൂടെ നോക്കിയാലെ അത് നമ്മുടെ ഹൃദയങ്ങളെ ആകർഷിക്കുകയും കണ്ണുകൾക്ക് വശ്യ സൗന്ദര്യം പ്രദാനം ചെയ്യുകയുമുള്ളൂ. നാം ചില വ്യക്തികളെയും പ്രപഞ്ചത്തെത്തന്നെ നോക്കിക്കൊണ്ടും ആവലാതിപ്പെടാറുണ്ട് , മോശമാണെന്ന കാഴ്ചപ്പാടിൽ. അത് നമ്മുടെ വീക്ഷണ വ്യത്യാസത്തിന്റേതാണെന്നു നാം സമ്മതിക്കാൻ തയ്യാറാകില്ല. കണ്ണാടിയുടെ കുഴപ്പത്തിന് മുഖം […]

പെഗസസ്: ഇസ്രയേൽ അന്വേഷണത്തിന്

ജറുസലം ∙ അഴിമതിക്കേസിൽ വിചാരണ നേരിടുന്ന മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിശ്വസ്തരുടെ ഫോണിൽ പെഗസസ് ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാൻ ഇസ്രയേൽ കമ്മിഷനെ നിയോഗിക്കുന്നു. നെതന്യാഹുവിനും മറ്റുമെതിരെ അന്വേഷണം ആരംഭിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തരുടെ ഫോണിൽ പെഗസസ് ഇൻസ്റ്റാൾ ചെയ്തെന്ന് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സോഫ്റ്റ്‍വെയർ നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ ഇസ്രയേൽ അന്വേഷണം നടത്തുന്നത്. English Summary: Israel to investigate pegasus