LIMA WORLD LIBRARY

നമ്മുടെ വീക്ഷണങ്ങൾ വികലമാകുമ്പോൾ നമ്മുടെ കാഴ്ചകളിലും വൈകല്യമനുഭവപ്പെടും. – ജോസ് ക്ലെമന്റ്

നമ്മുടെ വീക്ഷണങ്ങൾ വികലമാകുമ്പോൾ നമ്മുടെ കാഴ്ചകളിലും വൈകല്യമനുഭവപ്പെടും. അപ്പോൾ കണ്ട വ്യക്തിയെയൊ വസ്തുവിനെയൊ പഴി പറഞ്ഞിട്ടു കാര്യമില്ല. കുഴപ്പം നമ്മുടെ വീക്ഷണത്തിനായിരിക്കും. മനോഹരമായ ഒരു പ്രതിമ വീക്ഷണ വ്യത്യാസം കൊണ്ട് നമുക്ക് വിരൂപമായിത്തോന്നാം. ശരിയായ കോണിലൂടെ നോക്കിയാലെ അത് നമ്മുടെ ഹൃദയങ്ങളെ ആകർഷിക്കുകയും കണ്ണുകൾക്ക് വശ്യ സൗന്ദര്യം പ്രദാനം ചെയ്യുകയുമുള്ളൂ. നാം ചില വ്യക്തികളെയും പ്രപഞ്ചത്തെത്തന്നെ നോക്കിക്കൊണ്ടും ആവലാതിപ്പെടാറുണ്ട് , മോശമാണെന്ന കാഴ്ചപ്പാടിൽ. അത് നമ്മുടെ വീക്ഷണ വ്യത്യാസത്തിന്റേതാണെന്നു നാം സമ്മതിക്കാൻ തയ്യാറാകില്ല. കണ്ണാടിയുടെ കുഴപ്പത്തിന് മുഖം വിരൂപമാണെന്നു പറയുന്നതു പോലെയാകും. കണ്ണാടികൾ വിരൂപമായതിനെ സുന്ദരമായും സുന്ദരമായതിനെ വിരൂപമായും ചിത്രീകരിക്കാറില്ലേ. അത് ചില കണ്ണാടികളുടെ പ്രത്യേകതയും കുഴപ്പവുമാണ്. അതേ പോലെ നമ്മുടെ കാഴ്ചയാകുന്ന കണ്ണാടിയും ചിലപ്പോഴൊക്കെ ഇപ്രകാരത്തിൽ പ്രതികരിക്കാറുണ്ട്. അതിനാൽ ഒരു വ്യക്തിയിലേക്കോ വസ്തുവിലേക്കോ ഉള്ള നമ്മുടെ വീക്ഷണം ശരിയായതും വിശാലമായതുമായിരിക്കണം. സൗന്ദര്യം ആത്മനിഷ്ഠമാണെന്ന് മറക്കാതിരിക്കുക. സുപ്രഭാതം! ജോസ് ക്ലെമന്റ് 🌷🍁🌷🍁🌷

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px