ജറുസലം ∙ അഴിമതിക്കേസിൽ വിചാരണ നേരിടുന്ന മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിശ്വസ്തരുടെ ഫോണിൽ പെഗസസ് ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാൻ ഇസ്രയേൽ കമ്മിഷനെ നിയോഗിക്കുന്നു. നെതന്യാഹുവിനും മറ്റുമെതിരെ അന്വേഷണം ആരംഭിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തരുടെ ഫോണിൽ പെഗസസ് ഇൻസ്റ്റാൾ ചെയ്തെന്ന് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സോഫ്റ്റ്‍വെയർ നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ ഇസ്രയേൽ അന്വേഷണം നടത്തുന്നത്.
English Summary: Israel to investigate pegasus













