ഓണ നിലാവ് – ഷാമിനി

വെയിൽ മാഞ്ഞു, തണൽ വീണതൊടിയിൽ വീണ്ടും പൂക്കളമിട്ടു കിളികൾ പാറിപറന്നു നൃത്തചുവടുകളുമായി – കരിയിലപക്ഷികൾ പാടി.. തിരുവാതിപ്പാട്ടു മൂളി വന്ന കാറ്റിൽ വയലേലകൾ ആടി…. പുഴയും മഴയും, പ്രേമസംഗീതമായി ലയിച്ചു എൻ മനസ്സിൻ കോവിലിൽ വീണ്ടുമൊരോണ നിറവ്, തുമ്പയും തുളസിയും, മുക്കൂറ്റിപ്പൂവും കോർത്തു ഞാനൊരു പൂമാല വീണ്ടും… ഓണമില്ല… പാട്ടുമില്ല… എങ്കിലും ഞാൻ ഓണ നിലാവിനെ നോക്കി ചിരിച്ചു നിലാവെട്ടത്തു കണ്ടെൻ, ഊഞ്ഞാലു കെട്ടിയ മാവിൻ കൊമ്പിൽ- നിന്നൊരു പഴുത്തില അടരുന്നതു, അപ്പോൾ ദൂരെ.. വണ്ണാത്തിപുള്ളു നീട്ടി […]
പ്രേതവാഴ്ച്ച – ചാക്കോ ഡി അന്തിക്കാട്

ഭാവന ശുഷ്ക്കിച്ച നിരോധിക്കപ്പെട്ട ലോകക്രമമെത്തിയാൽ നോക്കിയിരിക്കെ വറ്റിവരളും… പുഴകളും കായലുകളും സമുദ്രങ്ങളും! കുളങ്ങളിൽ ശവക്കച്ചപോലെ നിറയും… വെളുത്ത പായലുകൾ! എന്നും ചന്ദ്രബിംബം തുള്ളിക്കളിക്കും കിണറുകളിൽ തുടിക്കാലുകൾക്ക് കഴുമരഛായ വരും! തുളവീണ കൂജകളിലെ വെള്ളാരംകല്ലുകളിൽ കാണും… വരണ്ടുണങ്ങിയ ചോരപ്പാടുകൾ! സിലബസ് പാഠങ്ങൾക്കപ്പുറം പ്രണയംപൂത്ത ഇടവഴികളിൽ സംശയം പരത്തു, മിരുട്ടിനു കാവൽനിൽക്കും… കോക്കാച്ചി നിഴലുകൾ! വിശ്വഭാവനയുടെ പേറ്റുനോവേറ്റെടുത്ത പേനകളേയും ബ്രഷുകളേയും ഭയക്കും… കടലാസ്സുകൾ ക്യാൻവാസ്സുകൾ! പ്രായം മറന്ന് പുഞ്ചിരികൾ സമ്മേളിക്കും തീൻമുറികളിലെ വിഭവങ്ങൾക്ക് വിഷാദഛായയേറും! സ്വപ്‌നങ്ങൾ മതിമറന്നുമ്മവെക്കും മണിയറകളിലെ പ്രേമപുഷ്പ്പങ്ങളെല്ലാം […]
പൂതംകുളം – രജനി സുരേഷ്

കുറച്ചു പഴക്കമുണ്ട് . ഒരു പെരുമഴക്കാലത്ത് . പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേ ശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂർണമായും നശിച്ചത്രെ. ഇടമുറിയാതെ പെയ്ത മഴയിൽ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോൾ , കുളക്കരയോടു ചേർന്നുള്ള ഇടവഴിയും തോടായി മാറി.പണ്ടു പണ്ടാണ്. അന്ന് ഈ കുണ്ടനിടവഴി ഉണ്ടായിരുന്നില്ലത്രെ. പൂതംകുളത്തിൽ നിന്ന് കുറുണിക്കുള ത്തിലേക്ക് വെള്ളം ഒഴുകുന്ന തോടായിരുന്നു ഈ ഇടവഴി. മഴ കുറഞ്ഞ രണ്ടു വർഷങ്ങളിൽ ഈ തോടിലൂടെ […]
നമ്മുടെ വീക്ഷണങ്ങൾ വികലമാകുമ്പോൾ നമ്മുടെ കാഴ്ചകളിലും വൈകല്യമനുഭവപ്പെടും. – ജോസ് ക്ലെമന്റ്

നമ്മുടെ വീക്ഷണങ്ങൾ വികലമാകുമ്പോൾ നമ്മുടെ കാഴ്ചകളിലും വൈകല്യമനുഭവപ്പെടും. അപ്പോൾ കണ്ട വ്യക്തിയെയൊ വസ്തുവിനെയൊ പഴി പറഞ്ഞിട്ടു കാര്യമില്ല. കുഴപ്പം നമ്മുടെ വീക്ഷണത്തിനായിരിക്കും. മനോഹരമായ ഒരു പ്രതിമ വീക്ഷണ വ്യത്യാസം കൊണ്ട് നമുക്ക് വിരൂപമായിത്തോന്നാം. ശരിയായ കോണിലൂടെ നോക്കിയാലെ അത് നമ്മുടെ ഹൃദയങ്ങളെ ആകർഷിക്കുകയും കണ്ണുകൾക്ക് വശ്യ സൗന്ദര്യം പ്രദാനം ചെയ്യുകയുമുള്ളൂ. നാം ചില വ്യക്തികളെയും പ്രപഞ്ചത്തെത്തന്നെ നോക്കിക്കൊണ്ടും ആവലാതിപ്പെടാറുണ്ട് , മോശമാണെന്ന കാഴ്ചപ്പാടിൽ. അത് നമ്മുടെ വീക്ഷണ വ്യത്യാസത്തിന്റേതാണെന്നു നാം സമ്മതിക്കാൻ തയ്യാറാകില്ല. കണ്ണാടിയുടെ കുഴപ്പത്തിന് മുഖം […]
പെഗസസ്: ഇസ്രയേൽ അന്വേഷണത്തിന്

ജറുസലം ∙ അഴിമതിക്കേസിൽ വിചാരണ നേരിടുന്ന മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിശ്വസ്തരുടെ ഫോണിൽ പെഗസസ് ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാൻ ഇസ്രയേൽ കമ്മിഷനെ നിയോഗിക്കുന്നു. നെതന്യാഹുവിനും മറ്റുമെതിരെ അന്വേഷണം ആരംഭിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തരുടെ ഫോണിൽ പെഗസസ് ഇൻസ്റ്റാൾ ചെയ്തെന്ന് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സോഫ്റ്റ്‍വെയർ നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ ഇസ്രയേൽ അന്വേഷണം നടത്തുന്നത്. English Summary: Israel to investigate pegasus
യുക്രെയ്ൻ: റഷ്യയുമായി ചർച്ചയ്ക്ക് ഫ്രാൻസും ജർമനിയും

മോസ്കോ ∙ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന ആശങ്ക ഉയരുന്നതിനിടെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ റഷ്യയിലെത്തി ചർച്ച നടത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ മക്രോ ഇന്നു യുക്രെയ്നിലേക്കു പോകും. യുക്രെയ്ന്റെ പരമാധികാരത്തിനു നേരെ ഭീഷണി ഉയരാൻ പാടില്ലെന്നും സംഘർഷാവസ്ഥ പരിഹരിക്കണമെന്നും പുടിനുമായുള്ള ചർച്ചയിൽ മക്രോ പറഞ്ഞു. മോസ്കോയിലെത്തും മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനിടെ, യുഎസിലെത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബൈഡനെ കണ്ടശേഷം യുക്രെയ്നിലേക്കും പിന്നീട് മോസ്കോയിലേക്കും പോകും. […]
ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; 28 മുതല്‍ സ്കൂളുകൾ പൂർണതോതിലേക്ക്

കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും പൂര്‍ണ തോതിലേയ്ക്ക്. 28 മുതല്‍ വൈകിട്ട് വരെ ക്ളാസുകള്‍ക്കുളള ഒരുക്കം നടത്താന്‍ വിദ്യഭ്യാസ വകുപ്പിന് കോവിഡ് അവലോകന യോഗം നിര്‍ദേശം നല്‍കി. ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു. ജില്ലകളില്‍ നിലവിലെ വര്‍ഗീകരണം തുടരും. ആറ്റുകാല്‍ പൊങ്കാല , മാരാമണ്‍ കണ്‍വന്‍ഷന്‍, ആലുവ ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്കും. അമ്പതിനായിരം കടന്ന പ്രതിദിന കോവിഡ് വ്യാപനം മുപ്പതിനായിരത്തിന് താഴെയെത്തിയതോടെ പൂട്ടയച്ച് കേരളം. സ്കൂള്‍ മുറ്റങ്ങള്‍ 28 മുതല്‍ […]
1 മുതൽ 9 വരെ ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെയാക്കും, ഓഫ് ലൈൻ അധ്യായനം സ്വകാര്യ സ്കൂളുകൾക്കും ബാധകം

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർഗരേഖ (guidline)ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി(v sivankutty). ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടുന്നത്.പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു . സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനേയും വിദ്യാഭ്യാസ […]
ആവേശം വാനോളം; വീണ്ടും മാസ് അവതാരത്തില്‍ മോഹന്‍ലാല്‍; ആറാട്ട് ട്രെയിലര്‍ പുറത്തിറങ്ങി

ആവേശം കൊള്ളിച്ച് ബി.ഉണ്ണിക്രിഷ്ണന്‍റെ സംവിധാനത്തിലെത്തുന്ന ‘ആറാട്ട്’ ട്രെയിലര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാലിന്‍റെ അഴിഞ്ഞാട്ടം. ‘ഐ ആം ലൂസിഫര്‍ എന്ന ഡയലോഗില്‍ കയ്യടി ഉയരുമെന്നുറപ്പ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന്‍റെ മാസ് അവതാരത്തിനായി എഴുതുന്നു എന്ന പ്രത്യേകത ആറാട്ടിന് സ്വന്തം. നടന്‍ മമ്മൂട്ടിയും ‘ആറാട്ട്’ ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നു. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ടുമായി ബന്ധപ്പെട്ട് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ശ്രദ്ധ […]
പിഎം കെയർ: 2021 മാർച്ച് വരെ ലഭിച്ചത് 10,990 കോടി രൂപ; 64 ശതമാനം ചെലവഴിച്ചില്ല; റിപ്പോർട്ട്

2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തെ പിഎം കെയറുകൾ സമാഹരിച്ച തുകയിൽ 64 ശതമാനം ഇതുവരെ വിനിയോഗിച്ചിട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡിനെതിരായ പോരാട്ടങ്ങൾക്കുള്ള ധന സമാഹരണത്തിനായാണ് പിഎം കെയറുകൾ രൂപീകരിച്ചത്. പ്രവർത്തനം തുടങ്ങിയതിനു ശേഷം, ആദ്യ വർഷത്തിൽ 3,976 കോടി രൂപ മാത്രമാണു ചെലവാക്കിയത്. 2021 സാമ്പത്തിക വർഷത്തിൽ സംഭാവനകളും മറ്റുമായി 7,679 കോടി രൂപ ലഭിച്ചു. 2020 സാമ്പത്തിക വർഷത്തിലെ 3,077 കോടി രൂപയും ഫണ്ടിൽ […]



