നിശാഗന്ധികൾ പൂക്കുന്നു by മാത്യു നെല്ലിക്കുന്ന് | Nishaghandikal Pookkunnu : Mathew Nellickunnu International Writer (Malayalam Edition) Kindle Edition
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 5

കോണിപ്പടിയില് താളാത്മകമായ മൃദു ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞു നോക്കി. ഒരു ദേവത ഇറങ്ങി വരുന്നതു പോലെ നന്ദിനി സുസ്‌മേരവദനനായി വന്നു. ‘ ദിനേശേട്ടനോ?’ അവൾ അടുത്തു വന്നപ്പോൾ കാച്ചെണ്ണയുടെ സുഗന്ധം പരന്നു. ‘ എങ്ങനുണ്ട് നന്ദു… ഹോസ്റ്റലൊക്കെ?’ ‘കൊള്ളാം സുഖമാണ്. ദിനേശേട്ടൻ എൻജിനീയറിങ്ങിനു സെലക്ഷൻ കിട്ടിയോ? ഇന്നലെ കുട്ടികൾ പറയുന്നത് കേട്ടു. ഇവിടെ ആർക്കോ കിട്ടിയിട്ടുണ്ട്. ‘ ‘കിട്ടി…അത് പറയാനാ ഞാൻ വന്നത്’ ‘ കൺഗ്രാറ്റ്‌സ്… എന്നു പോകും?’ ‘അതൊക്കെ ഞാൻ അറിയിക്കാം. ഇവിടെ അടുത്തു […]
നോവലെറ്റ് അധ്യായം – 5 – മിനി സുരേഷ്

രാത്രി ഉറങ്ങാൻ മുറിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ ബലൂൺ മുഖവുമായി കല്യാണി കരയുന്നുണ്ട്. “ഛെ,എന്റേടി നിനക്കു പ്രായമെത്രയായെന്നോർക്കണം. ചെറുപ്പക്കാരു പിള്ളേരെപ്പോലെ” “നിങ്ങൾക്കാ ആ വിചാരമില്ലാത്തത്” “തലയ്ക്കു സുഖമില്ലാത്ത പെണ്ണായിരിക്കും ” മറുപടി പറയാൻ കല്യാണിക്കു അവസരം കിട്ടുന്നതിനു മുൻപ് മൊബൈലിൽ അടുത്ത സന്ദേശമെത്തി. “എന്നോട് അങ്ങനെ പറയാൻ ചേട്ടനെങ്ങനെ മനസ്സു വന്നു. എനിക്കെന്തിഷ്ടമാണെന്നറിയാമോ. ചേട്ടൻ ലീലാമ്മ ടീച്ചറിനു കഴിഞ്ഞ മാസം ഫോൺ നമ്പർ കൊടുത്തില്ലേ. പുറകിൽ ഞാനുണ്ടായിരുന്നു. പിന്നെ മുടി ഇത്രയും’ഡൈ’അടിക്കണ്ട.ഇത്തിരി’നര’ കാണുന്നതാ എനിക്കിഷ്ടം. പിന്നെ കുറെ ‘ലവ്’ […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 5 ശീവേലിപ്പൂക്കൾ | കാരൂർ സോമൻ

നീണ്ടു കിടക്കുന്ന പുഞ്ചപ്പാടത്ത് തെളിഞ്ഞ പ്രകാശത്തിൽ ഏതാനും സ്ത്രീജനങ്ങളും പുരുഷന്മാരും കണ്ടത്തിൽ വളർന്നു നിൽക്കുന്ന നെൽക്കതിരുകൾക്കിടയിൽ നിന്ന് കളകൾ പറിച്ചെടുക്കുകയും പുരുഷന്മാർ നെൽക്കതിരുകൾക്കിടയിലേക്ക് രാസവളം വീശിയെറിയുകയും ചെയ്തുകൊണ്ടിരുന്നു. കണ്ടത്തിന്റെ ഒരു ഭാഗത്തായി ഏഴുവയസ് പ്രായം വരുന്ന ഒരു ആൺകുട്ടി നെല്ലുകൾക്കിടയിൽനിന്ന് കള പറിച്ച് മാറ്റി വയ്ക്കുന്നത് ആരും ശ്രദ്ധിച്ചില്ല. ഒരു കണ്ടത്തിൽനിന്ന് മറ്റൊരു കണ്ടത്തിലേക്ക് കുഞ്ഞരുവികൾ നിശബ്ദമായി ഒഴുകിക്കൊണ്ടിരുന്നു. പുഞ്ചപ്പാടം സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങി പാടങ്ങൾക്ക് മുകളിലൂടെ വയൽക്കിളികൾ കൂട്ടമായി പറന്നു. പാടത്തിന്റെ പലഭാഗത്തും ആളുകൾ ജോലി ചെയ്യുന്നുണ്ട്. […]
യുദ്ധഭീതി: യുക്രെയ്നിലെ ഇന്ത്യക്കാരോട് ഉടൻ മടങ്ങാൻ ആവർത്തിച്ച് എംബസി

യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്ന് വിദ്യാർഥികളോടും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരോടും ഉടൻ മടങ്ങാൻ ആവർത്തിച്ച് ഇന്ത്യൻ സ്ഥാനപതികാര്യാലയം. 22, 24,26 തിയതികളിൽ ഇന്ത്യയിലേക്ക് വിമാന സർവീസ് സജ്ജമാക്കിയ സാഹചര്യത്തിലാണ് നിർദേശം ആവർത്തിച്ചത്. കൂടുതൽ വിമാന സർവീസുകൾ ഒരുക്കുന്നതിനായി കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു.
യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ: മുന്നറിയിപ്പുമായി അമേരിക്ക

ഷ്യ ഏത് നിമിഷവും യുക്രെയ്ന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ബെലാറൂസില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച റഷ്യന്‍ നടപടി ചൂണ്ടിക്കാണിച്ചായിരുന്നു യു.എസ് സ്്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന. ഞായറാഴ്ച അവസാനിപ്പിക്കാനിരുന്ന ബെലാറൂസിലെ സൈനിക വിന്യാസം തുടരാനാണ് റഷ്യയുടെ തീരുമാനം. മുപ്പതിനായിരം സൈനികരെ ബെലാറൂസിനടുത്ത് വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ആക്രമിക്കാന്‍ സൈനികര്‍ക്ക് മോസ്കോയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമില്‍ പുട്ടിന്‍ ഫ്രഞ്ച് പ്രസിഡന്റ് […]
ദുബായിലേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറഞ്ഞു; കാരണം ?…

ദുബായ്: വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു. കരാമയിൽപോലും 80,000 ദിർഹം വാർഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ഷാർജയിൽ നിന്നും മറ്റും കൂടുതൽ കുടുംബങ്ങൾ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക […]
യൂനിസ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; കണ്ടത് ലക്ഷങ്ങൾ;

കഴിഞ്ഞ ദിവസം വീശിയ കൊടുങ്കാറ്റിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ മിക്ക വിമാനങ്ങളും ആടിയുലഞ്ഞാണ് ലാൻഡ് ചെയ്തത്. യൂനിസ് കൊടുങ്കാറ്റിൽപെട്ട് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ തല്‍സമയം സ്ട്രീം ചെയ്തിരുന്നു. ഈ വിഡിയോ ഒരേസമയം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എട്ട് മണിക്കൂർ നീണ്ടുനിന്ന യൂട്യൂബ് ലൈവ് സ്‌ട്രീമിങ്ങിനൊപ്പം ബിഗ് ജെറ്റ് ടിവി അവതാരകൻ ജെറി ഡയറിന്റെ വിശദമായ കമന്ററിയും ഉണ്ടായിരുന്നു. 33 ലക്ഷത്തിലധികം കാഴ്ചക്കാർ വരെ ഒരേസമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഓരോ വിമാനവും ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ […]
മകൻ വരുന്നു… കോവിഡിന്റെ പുതിയ വകഭേദം ‘ഒമിക്രോണിന്റെ മകൻ’ ഗുരുതര രോഗത്തിന് കാരണമായേക്കും

അബുദാബി • കോവിഡിന്റെ പുതിയ വകഭേദം (ഒമിക്രോണിന്റെ മകൻ) ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ‘മകൻ’ (ബിഎ.2) ‘അച്ഛ’നെക്കാൾ (ഒമിക്രോൺ –ബിഎ.1) പ്രശ്നക്കാരനാണെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം ചെയ്തിട്ടില്ലെങ്കിലും പഠനഫലത്തിന്റെ വെളിച്ചത്തിലാണ് തീവ്രത കൂടിയ വകഭേദമാണ് ഒമിക്രോണിന്റെ മകനെന്ന് ഗവേഷകർ സൂചിപ്പിച്ചത്. ബിഎ.2 വൈറസുകൾ മൂക്കിലെ കോശങ്ങൾക്കുള്ളിൽ കടന്ന് ശക്തമായി പെരുകുമെന്ന് ഗവേഷകർ പറയുന്നു. ബൂസ്റ്റർ ഉൾപ്പെടെ മൂന്നു ഡോസ് വാക്സീൻ എടുത്തവർക്കും മുൻപ് കോവിഡ് വന്നവർക്കും ഗുരുതരമാകാനുള്ള സാധ്യതക കുറവാണ്. […]
വിൻഡീസിനെ തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി; ട്വന്റി 20യിൽ ഒന്നാം റാങ്ക്

വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണജയം. 3–ാം ട്വന്റി20യിൽ വിൻഡീസിനെ 17 റൺസിനു കീഴടക്കി. പരമ്പയിലെ മൂന്ന് മൽസരങ്ങളും ജയിച്ച ഇന്ത്യ ട്വന്റി 20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോർ– ഇന്ത്യ 20 ഓവറിൽ 184–5; വിൻഡീസ് 20 ഓവറിൽ 167–9. ടോസ്– വിൻഡീസ്. . പരമ്പരയിലെ തുടർച്ചയായ 3–ാം അർധ സെഞ്ചുറിയോടെ പൊരുതിയ നിക്കോളാസ് പുരാൻ (47 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 61), റൊമാരിയോ ഷെപ്പേഡ് (21 പന്തില്‍ […]



