രാത്രി ഉറങ്ങാൻ മുറിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച
പോലെ ബലൂൺ മുഖവുമായി കല്യാണി കരയുന്നുണ്ട്.
“ഛെ,എന്റേടി നിനക്കു പ്രായമെത്രയായെന്നോർക്കണം. ചെറുപ്പക്കാരു പിള്ളേരെപ്പോലെ”
“നിങ്ങൾക്കാ ആ വിചാരമില്ലാത്തത്”
“തലയ്ക്കു സുഖമില്ലാത്ത പെണ്ണായിരിക്കും ”
മറുപടി പറയാൻ കല്യാണിക്കു അവസരം കിട്ടുന്നതിനു മുൻപ് മൊബൈലിൽ അടുത്ത സന്ദേശമെത്തി.
“എന്നോട് അങ്ങനെ പറയാൻ ചേട്ടനെങ്ങനെ
മനസ്സു വന്നു. എനിക്കെന്തിഷ്ടമാണെന്നറിയാമോ.
ചേട്ടൻ ലീലാമ്മ ടീച്ചറിനു കഴിഞ്ഞ മാസം ഫോൺ
നമ്പർ കൊടുത്തില്ലേ. പുറകിൽ ഞാനുണ്ടായിരുന്നു.
പിന്നെ മുടി ഇത്രയും’ഡൈ’അടിക്കണ്ട.ഇത്തിരി’നര’
കാണുന്നതാ എനിക്കിഷ്ടം.
പിന്നെ കുറെ ‘ലവ്’ ചിഹ്നം പോലെ ഏതാണ്ടൊക്കെയും.
“അപ്പോ ഇതിനാണ് എല്ലാ മാസവും നിങ്ങൾ വേഷം
കെട്ടി പോകുന്നത്” ഫോൺ കിടക്കയിലേക്കു വലിച്ചെറിഞ്ഞു കല്യാണി പൊട്ടിത്തെറിച്ചു.
“എടി,എ ടീ ആവശ്യമില്ലാതെ പ്രഷർ കൂട്ടല്ലേ.ഓരോന്നിനും ഒരു പണിയുമില്ലാതെ വട്ടിളകുന്നതാ ”
എങ്കിലും ആ സ്ത്രീയുടെ ഉദ്ദേശം എന്താണ്? മന: പൂർവ്വമാണോ അവർ പരിചയപ്പെട്ടത്.ആവോ. ഏതായാലും അസ്വസ്‌ഥത അവിടെ വളരാൻ
തുടങ്ങിയിരുന്നു.
About The Author
No related posts.
One thought on “നോവലെറ്റ് അധ്യായം – 5 – മിനി സുരേഷ്”
അസ്വസ്ഥതയുണ്ടാക്കി അങ്ങു നിർത്തി! വായനക്കാരനെ മുൾ മുറയിൽ നിർത്താനുള്ള പണി! ഞങ്ങളിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്റെ മിൻ മിനീ