LIMA WORLD LIBRARY

യൂനിസ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; കണ്ടത് ലക്ഷങ്ങൾ;

കഴിഞ്ഞ ദിവസം വീശിയ കൊടുങ്കാറ്റിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ മിക്ക വിമാനങ്ങളും ആടിയുലഞ്ഞാണ് ലാൻഡ് ചെയ്തത്. യൂനിസ് കൊടുങ്കാറ്റിൽപെട്ട് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ തല്‍സമയം സ്ട്രീം ചെയ്തിരുന്നു. ഈ വിഡിയോ ഒരേസമയം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

എട്ട് മണിക്കൂർ നീണ്ടുനിന്ന യൂട്യൂബ് ലൈവ് സ്‌ട്രീമിങ്ങിനൊപ്പം ബിഗ് ജെറ്റ് ടിവി അവതാരകൻ ജെറി ഡയറിന്റെ വിശദമായ കമന്ററിയും ഉണ്ടായിരുന്നു. 33 ലക്ഷത്തിലധികം കാഴ്ചക്കാർ വരെ ഒരേസമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഓരോ വിമാനവും ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ കുറച്ച് ആശങ്കയോടെ തന്നെയാണ് മിക്കവരും കണ്ടത്. ലൈവിനൊപ്പമുള്ള കമന്റുകളിൽ ഈ ആശങ്ക പ്രകടവുമായിരുന്നു. വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ കാറ്റിന്റെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.

മധ്യ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റ് യൂറോപ്പിലേക്ക് പ്രവേശിച്ചത് വലിയ ഭീഷണിയാണെന്ന് ബ്രിട്ടിഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സിറിയം കണക്കുകൾ പ്രകാരം യൂനിസ് കൊടുങ്കാറ്റ് കാരണം ബ്രിട്ടനിലുടനീളം മൊത്തം 436 വിമാനങ്ങളാണ് റദ്ദാക്കിയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px