യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്ന് വിദ്യാർഥികളോടും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരോടും ഉടൻ മടങ്ങാൻ ആവർത്തിച്ച് ഇന്ത്യൻ സ്ഥാനപതികാര്യാലയം. 22, 24,26 തിയതികളിൽ ഇന്ത്യയിലേക്ക് വിമാന സർവീസ് സജ്ജമാക്കിയ സാഹചര്യത്തിലാണ് നിർദേശം ആവർത്തിച്ചത്. കൂടുതൽ വിമാന സർവീസുകൾ ഒരുക്കുന്നതിനായി കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു.













