LIMA WORLD LIBRARY

പവനൻ

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനൻ (പുത്തൻ വീട്ടിൽ നാരായണൻ നായർ) (ഒക്ടോബർ 26, 1925 – ജൂൺ 22, 2006) . ജീവിതരേഖ 1925 ഒക്ടോബർ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂർ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തൻവീട്ടിൽ ദേവകിയുടെയും മകനായി ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി ബ്രണ്ണൻ കോളേജിലും പഠനം നടത്തി. തുടർന്ന് സൈനികസേവനത്തിനിടയിൽ ഉപരിപഠനവും നടത്തി. കവി പി. ഭാസ്കരനാണ് പി.വി. നാരായണൻ നായർ എന്ന പേര് […]

മിനിക്കഥ നിലവിളി / ഗിന്നസ് സത്താർ

കടുവയുടെ പിടിയിൽനിന്നും എന്നെന്നേക്കുമായി രക്ഷിക്കാം. സിംഹവും പുലിയും കുറുക്കനുമൊക്കെ മാനുകൾക്ക് കൊടുത്ത വാഗ്ദാനം അതായിരുന്നു. പാവം മാൻ എല്ലാം വിശ്വസിച്ച് അവരുമായി സഖ്യത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു. വിവരമറിഞ്ഞ കടുവ അന്ന് തുടങ്ങിയ ആക്രമണമാണ്. ഇപ്പോൾ ലോകം മുഴുവൻ മാനുകളുടെ നിലവിളികളാണ്…

ഒഴുകാം … – മോഹൻദാസ്

ഒഴുക്ക് ജീവിതത്തിന്റെ നിയമമാണ്. പുഴ പൊട്ടി ച്ചിരിച്ച് ആർത്തലച്ച് ഒഴുകുകയാണ്… മരക്കൂട്ടങ്ങൾക്കിടയിലൂടെ കളകളാരവത്തോടെ ഒഴുകിയ പുഴയുടെ മുഖത്തേക്ക് മരങ്ങൾ സ്നേഹത്തോടെ കാരുണ്യത്തിന്റെ പച്ചിലകൾ വീഴ്ത്തി യാത്രാമൊഴി കൊടുത്തു… കരിമ്പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ ഒഴുക്കിയ പുഴ പാറകളെ കോരിത്തരിപ്പിച്ചു… പോയ് വരൂ… പാറകൾ യാത്രമൊഴി ചൊല്ലി… വെളളാരങ്കല്ലുകൾ പുഴയിൽ തുള്ളിക്കളിക്കുകയും മുഖം മിനുക്കുകയും ചെയ്തു… പോയ് വരൂ അവയും പുഴയ്ക്ക് യാത്രാമൊഴിചൊല്ലി… പറന്നു പോയ കിളികളും, കൊഴിഞ്ഞു വീണ പൂക്കളും പുഴയ്ക്ക് വിട നൽകി… യാത്ര കഴിയാറായി… ആർത്തിരമ്പുന്ന കടൽത്തിരകൾ […]

തിമിംഗലങ്ങളുടെ മരണതീരം

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിൽ കരയ്ക്കടിഞ്ഞ് 29 തിമിംഗലങ്ങൾക്കു കൂട്ടമരണം. കടലിലേക്ക് 26 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഫെയർവെൽ സ്പിറ്റ് എന്ന മണൽത്തിട്ടയോടു ചേർന്നു 34 തിമിംഗലങ്ങളുടെ കൂട്ടത്തെയും കണ്ടെത്തി. കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങളെ ദിശയറിയാൻ സഹായിക്കുന്ന, ശരീരത്തിലെ ശബ്ദതരംഗ സംവിധാനം ആഴം കുറഞ്ഞ ഭാഗത്ത് വരുമ്പോൾ പ്രവർത്തിക്കാത്തതുമൂലമാണ് മണൽത്തിട്ടയിൽ ഇടിച്ചുകയറി ഇത്തരത്തിൽ മരണം സംഭവിക്കുന്നത്. 2017 ഫെബ്രുവരിയിൽ ഇവിടെ 700 എണ്ണം വന്നടിഞ്ഞതിൽ 250 എണ്ണം ചത്തു. English Summary: Dozens Of Whales Die In New […]

ഹോങ്കോങ്ങിൽ കോവിഡ് വ്യാപനം; നിയന്ത്രണം നീക്കി യുകെ, കാനഡ

ഹോങ്കോങ്ങിൽ കോവ‍ിഡ് പടരുന്നു. 74 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ ആകെ കേസുകൾ 10 ലക്ഷം കവിഞ്ഞു. ആശുപത്രികൾ നിറഞ്ഞു. ‍ദക്ഷിണ കൊറിയയിൽ പ്രതിദിന കേസുകൾ 6 ലക്ഷം കടന്നു. ജർമനിയിൽ 3 ലക്ഷത്തോളം. ഫ്രാൻസ് (1 ലക്ഷം), യുകെ (89,000), ഇറ്റലി (79,000) എന്നിവിടങ്ങളിലും രോഗം നിയന്ത്രിക്കാനായിട്ടില്ല. ജപ്പാനിലും ഓസ്ട്രിയയിലും പ്രതിദിന കേസുകൾ അരലക്ഷത്തിലേറെയാണ്. ഇതേസമയം, കോവിഡ് കേസുകൾ വർധിക്കുന്നെങ്കിലും ഗുരുതരാവസ്ഥ ഒഴിവായെന്ന വിലയിരുത്തലിൽ യുകെ, കാനഡ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചു. ഈസ്റ്റർ […]

നിറപുഞ്ചിരിയേ, ഫിൻലൻഡ്!; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം

ഹെൽസിങ്കി ∙ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോ‍ർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡ് തന്നെ ഒന്നാമതെത്തി. ഡെൻമാർക്ക്, ഐസ്‍ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവയാണ് 5 വരെയുള്ള സ്ഥാനങ്ങളിൽ. 146 രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ 136–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 139 ആയിരുന്നു സ്ഥാനം. പാക്കിസ്ഥാന്റെ സ്ഥാനം 121. കാനഡ– 15, യുഎസ്– 16, ബ്രിട്ടൻ– 17 സ്ഥാനങ്ങളിലുണ്ട്. റഷ്യ എൺപതാമതും യുക്രെയ്ൻ 98–ാം സ്ഥാനത്തുമാണ്. […]

ലിവ്യുവിലും ആക്രമണം, യുക്രെയ്ൻ നടി കൊല്ലപ്പെട്ടു; ഭക്ഷ്യപ്രതിസന്ധി രൂക്ഷം

യുക്രെയ്നുമായുള്ള ചർച്ചകൾക്കിടയിലും ലിവ്യുവിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കി. പടിഞ്ഞാറൻ യുക്രെയ്നിൽ പോളണ്ടിനടുത്തുള്ള നഗരമായ ലിവ്യു ഇതുവരെ സുരക്ഷിതമായിരുന്നു. വിമാനത്താളത്തിനു സമീപം, വിമാന അറ്റകുറ്റപ്പണികേന്ദ്രത്തിലും മറ്റുമായി 3 സ്ഫോടനങ്ങളാണുണ്ടായത്. നഗരകേന്ദ്രത്തിന് 6 കിലോമീറ്റർ അകലെയാണിത്. മറ്റു നഗരങ്ങളിൽനിന്നു പലായനം ചെയ്ത 2 ലക്ഷം പേരെങ്കിലും ഇടത്താവളമാക്കിയിരിക്കുന്ന നഗരമാണ് ലിവ്യു. ആശുപത്രികളും സ്കൂളുകളും ജനം അഭയം തേടിയെത്തിയിരിക്കുന്ന കെട്ടിടങ്ങളും ഉൾപ്പെടുന്ന സിവിലിയൻ മേഖലകളെ റഷ്യ തുടർച്ചയായി ഉന്നംവയ്ക്കുന്നതിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമായി. ആശുപത്രികളിൽ മാത്രം 43 ആക്രമണങ്ങളുണ്ടായതായി […]

കപ്പുയർത്താനുറച്ച് ബ്ലാസ്റ്റേഴ്സ്; ഗോഡ്ഫാദറാകാൻ ഇവാൻ; വാനോളം പ്രതീക്ഷയിൽ ആരാധകർ

ബ്ലാസ്റ്റേഴ്സിന്റേയും ആരാധകരുടേയും എല്ലാമെല്ലാമാണ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച്. ആറുവര്‍ഷത്തിനിപ്പുറം ഐഎസ്എല്‍ ഫൈനലിന് ബ്ലാസ്റ്റേഴ്സിനെ എത്തിച്ചത് വുകുമനോവിച്ചിന്റെ തന്ത്രങ്ങളാണ്. നാളെ ഹൈദാരാബാദിനെതിരായ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോഡ്ഫാദറാകും വുകുമനോവിച്ച് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പതിനേഴ് വർഷത്തെ കളിജീവിതത്തിൽ 12 ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട് ഇവാൻ വുകോമനോവിച്ച്. കളിക്കാരനെന്ന നിലയിൽ  കാര്യമായ നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്തൊരു ഡിഫൻസീവ് മിഡ്ഫീൽഡർ. പക്ഷേ, ഏറെക്കാലം വിവിധ ക്ലബ്ബുകൾക്കായി കളിച്ചതിന്റെ അനുഭവസമ്പത്ത് പരിശീലകനെന്ന നിലയില്‍ കരുത്തായി. തന്റേതായ ശൈലിയിലുടെ സെർബിയക്കാരൻ ഐഎസ്എല്ലില്‍ സ്വന്തമായൊരു ഇടമുണ്ടാക്കി. വുകുമനോവിച്ചിന് കീഴില്‍ ബ്ലാസ്റ്റേഴ്സ് […]