പവനൻ

Facebook
Twitter
WhatsApp
Email

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനൻ (പുത്തൻ വീട്ടിൽ നാരായണൻ നായർ) (ഒക്ടോബർ 26, 1925 – ജൂൺ 22, 2006) .

ജീവിതരേഖ

1925 ഒക്ടോബർ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂർ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തൻവീട്ടിൽ ദേവകിയുടെയും മകനായി ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി ബ്രണ്ണൻ കോളേജിലും പഠനം നടത്തി. തുടർന്ന് സൈനികസേവനത്തിനിടയിൽ ഉപരിപഠനവും നടത്തി. കവി പി. ഭാസ്കരനാണ് പി.വി. നാരായണൻ നായർ എന്ന പേര് പവനൻ എന്നാക്കി മാറ്റിയത്. ഭാര്യ: പാർവ്വതി, മക്കൾ: രാജേൻ, സുരേന്ദ്രൻ, ശ്രീരേഖ

പുരസ്കാരങ്ങൾ

ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാൻറ് നെഹ്രു അവാർഡ്(രണ്ടു തവണ), പുത്തേയൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്,കുറ്റിപ്പുഴ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൃതികൾ

സാഹിത്യ ചർച്ച
പ്രേമവും വിവാഹവും
നാലു റഷ്യൻ സാഹിത്യകാരൻമാർ
പരിചയം
യുക്തിവിചാരം
മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും
യുക്തിവാദത്തിന് ഒരു മുഖവുര
ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ
പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
ആദ്യകാലസ്മരണകൾ
അനുഭവങ്ങളുടെ സംഗീതം
കേരളം ചുവന്നപ്പോൾ

About The Author

Leave a Reply

Your email address will not be published. Required fields are marked *