വെല്ലിങ്ടൻ ∙ ന്യൂസീലൻഡിൽ കരയ്ക്കടിഞ്ഞ് 29 തിമിംഗലങ്ങൾക്കു കൂട്ടമരണം. കടലിലേക്ക് 26 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഫെയർവെൽ സ്പിറ്റ് എന്ന മണൽത്തിട്ടയോടു ചേർന്നു 34 തിമിംഗലങ്ങളുടെ കൂട്ടത്തെയും കണ്ടെത്തി. കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങളെ ദിശയറിയാൻ സഹായിക്കുന്ന, ശരീരത്തിലെ ശബ്ദതരംഗ സംവിധാനം ആഴം കുറഞ്ഞ ഭാഗത്ത് വരുമ്പോൾ പ്രവർത്തിക്കാത്തതുമൂലമാണ് മണൽത്തിട്ടയിൽ ഇടിച്ചുകയറി ഇത്തരത്തിൽ മരണം സംഭവിക്കുന്നത്. 2017 ഫെബ്രുവരിയിൽ ഇവിടെ 700 എണ്ണം വന്നടിഞ്ഞതിൽ 250 എണ്ണം ചത്തു.
English Summary: Dozens Of Whales Die In New Zealand’s “Death Trap” Beach
TAGS:













