ബ്ലാസ്റ്റേഴ്സിന്റേയും ആരാധകരുടേയും എല്ലാമെല്ലാമാണ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച്. ആറുവര്‍ഷത്തിനിപ്പുറം ഐഎസ്എല്‍ ഫൈനലിന് ബ്ലാസ്റ്റേഴ്സിനെ എത്തിച്ചത് വുകുമനോവിച്ചിന്റെ തന്ത്രങ്ങളാണ്. നാളെ ഹൈദാരാബാദിനെതിരായ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോഡ്ഫാദറാകും വുകുമനോവിച്ച് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പതിനേഴ് വർഷത്തെ കളിജീവിതത്തിൽ 12 ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട് ഇവാൻ വുകോമനോവിച്ച്. കളിക്കാരനെന്ന നിലയിൽ കാര്യമായ നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്തൊരു ഡിഫൻസീവ് മിഡ്ഫീൽഡർ. പക്ഷേ, ഏറെക്കാലം വിവിധ ക്ലബ്ബുകൾക്കായി കളിച്ചതിന്റെ അനുഭവസമ്പത്ത് പരിശീലകനെന്ന നിലയില്‍ കരുത്തായി. തന്റേതായ ശൈലിയിലുടെ സെർബിയക്കാരൻ ഐഎസ്എല്ലില്‍ സ്വന്തമായൊരു ഇടമുണ്ടാക്കി.
വുകുമനോവിച്ചിന് കീഴില്‍ ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ച സീസണ്‍.













