കോവിഡ് എക്സ്ഇ വകഭേദം ഇന്ത്യയിൽ സ്ഥീരികരിച്ചു. മുംബൈയിലാണ് എക്സ്ഇ ആദ്യ കേസ് സ്ഥിരീകരിച്ചത്. രോഗിക്ക് ഗുരുതമായ ലക്ഷണങ്ങളില്ലെന്ന് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ജനുവരി 19ന് ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ എക്സ്ഇ വകഭേദത്തിന് നിലവിൽ പടരുന്ന ഒമിക്രോൺ വക ഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി കൂടുതലുണ്ടെന്നാണ് വിലയിരുത്തല്‍. ബി എ 1, ബിഎ.2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. മുംബൈയിൽ ഇന്നലെ സ്ഥിരീകരിച്ച കോവി ഡ് കേസുകളിൽ ഒരാളിൽ കാപ്പ വകഭേദവും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 230 പേർക്കാണ് മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചത്.
About The Author
No related posts.