ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന ഷഓമിയുടെ 2022ലെ മി ഫാന്‍ ഫെസ്റ്റിവല്‍ തുടങ്ങി. ഇത് ഏപ്രില്‍ 12 വരെ തുടരും. വിൽപനയിൽ ഫോണുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍, പവര്‍ ബാങ്കുകള്‍, സുരക്ഷാ ക്യാമറകള്‍, വാച്ചുകള്‍, ബാന്‍ഡുകള്‍ തുടങ്ങി വിവിധ ഉപകരണങ്ങള്‍ക്കു വിലക്കുറവ് നല്‍കുന്നുണ്ട്. കിഴിവിനു പുറമെ എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് (ക്രെഡിറ്റ്, ഡെബിറ്റ്) വിലയുടെ 10 ശതമാനം അധിക ഡിസ്‌കൗണ്ടും നല്‍കുന്നു എന്നതാണ് ഈ ഫെസ്റ്റിവലിനെ ആകര്‍ഷകമാക്കുന്നത്. അതേസമയം, അധിക ഡിസ്‌കൗണ്ടും ക്യാഷ്ബാക്കും സ്വന്തമാക്കണമെങ്കില്‍ എക്‌സ്‌ചേഞ്ചും മറ്റും വേണ്ടിവരുമെന്ന കാര്യവും മനസില്‍വയ്ക്കണം. മി ഇന്ത്യാ സ്റ്റോര്‍ വഴിയാണ് വില്‍പന. ലഭിക്കുന്ന പ്രോഡക്ടുകള്‍ക്ക് കുറവുകള്‍ ഉണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ മാറ്റിനല്‍കുമെന്നും മി പറയുന്നു. കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ചില ഉപകരണങ്ങളുടെ ഡിസ്‌കൗണ്ട് പരിശോധിക്കാം.
∙ ഷഓമി 11ഐ 5ജി
ഫോണിന് ബണ്‍ഡില്‍ ഓഫറാണ് നല്‍കുന്നത്. മിഡിയടെക് ഡിമെന്‍സിറ്റി 920 5ജിയാണ് പ്രോസസര്‍. ഇതിന്റെ 8 ജിബി + 128 ജിബി വേര്‍ഷന് എംആര്‍പി 31,999 രൂപയാണ്. ഇത് 26,999 രൂപയ്ക്കു ലഭിക്കും. കൂടാതെ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 2,000 രൂപ അധികം കിഴിവു ലഭിക്കും. സെസ്റ്റ്മണിയുടെ (ZestMoney) ഇഎംഐ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഇതു കൂടാതെ 5,000 രൂപ കിഴിവു ലഭിക്കും. കൂടാതെ 3,000 രൂപ വിലയ്ക്കുള്ള ഇയര്‍ഫോണും സോപ് ഡിസ്‌പെന്‍സറും 99 രൂപയ്ക്ക് നല്‍കും.
∙ റെഡ്മിബുക്ക് 15 ലാപ്‌ടോപ്
വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി ബുക്ക് ലാപ്‌ടോപ്പിന്റെ എംആര്‍പി 51,999 രൂപയാണ്. ഇന്റല്‍ ഐ3 11ത് ജനറേഷന്‍ പ്രോസസറും 8 ജിബി റാമും 256 ജിബി എസ്എസ്ഡിയുമുള്ള കംപ്യൂട്ടര്‍ സെയിലില്‍ 36,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപ വരെ അധിക കിഴിവു ലഭിക്കുമെന്നു പറയുന്നു. കൂപ്പണ്‍ വഴി 500 രൂപയും കിഴിവുണ്ട്. കമ്പനി നല്‍കുന്ന കിഴിവെല്ലാം ലഭിക്കുന്നെങ്കില്‍ ലാപ്‌ടോപ് 32,499 രൂപയ്ക്ക് ലഭിക്കും. കമ്പനി നല്‍കുന്ന കിഴിവെല്ലാം കിട്ടിയാല്‍ റെഡ്മിബുക്ക് 15 പ്രോ 40,999 രൂപയ്ക്കു സ്വന്തമാക്കാം. (എംആര്‍പി 59,999 രൂപ)
മി നോട്ടബുക്ക് പ്രോ എംആര്‍പി 69,999 രൂപ. സെയിലില്‍ എല്ലാ കിഴിവും നേടാനായാല്‍ വില 50,999 രൂപ വരെ താഴും. മി നോട്ട്ബുക്ക് അള്‍ട്രാ എംആര്‍പി 71,999 രൂപ. കിഴിവു ലഭിച്ചാല്‍ 53,999 രൂപ. റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോ സ്‌പോര്‍ട്‌സ്‌വാച്ച്-എംആര്‍പി 5999 രൂപ. ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വില 3,499 രൂപ.
മറ്റു ചില ഉപകരണങ്ങളും ഓഫര്‍ വിലയും
∙ റെഡ്മി 10 സെല്ലിങ് പ്രൈസ് 10,999 രൂപ. എഫക്ടീവ് പ്രൈസ് 9,899 രൂപ. (എസ്ബിഐ ഓഫര്‍ 1,100 രൂപ.)
∙ റെഡ്മി നോട്ട് 11 സെല്ലിങ് പ്രൈസ് 13,499 രൂപ. എഫക്ടീവ് പ്രൈസ് 11,699 രൂപ. (എസ്ബി ഐ ഓഫര്‍ 1,300 രൂപ.)
∙ റെഡ്മി 9ഐ സ്‌പോര്‍ട്ട്. സെല്ലിങ് പ്രൈസ് 8,999 രൂപ, എഫക്ടീവ് പ്രൈസ് 7,649 രൂപ. (എസ്ബിഐ ഓഫര്‍ 850 രൂപ.)
∙ റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി 6 ജിബി + 128ജിബി. സെല്ലിങ് പ്രൈസ് 20,999 രൂപ, എഫക്ടീവ് പ്രൈസ് 18,999 രൂപ. (എസ്ബിഐ ഓഫര്‍ 2,000 രൂപ.)
∙ റെഡ്മി 9എ സ്‌പോര്‍ട്ട് ആണ് ഏറ്റവും വില കുറഞ്ഞു ലഭിക്കുന്ന ഫോണുകളിലൊന്ന്. ഇതിന്റെ 3ജിബി+32ജിബി വേരിയന്റ് വിവിധ ഓഫറുകള്‍ക്കൊപ്പം വാങ്ങാനായാല്‍ 6299 രൂപയ്ക്കു ലഭിക്കുമെന്ന് കമ്പനി അറിയിക്കുന്നു.
∙ മി ടിവി 5എക്‌സ് സീരീസ്
എംആര്‍പി 59,999 രൂപയുള്ള ഇവ 39,999 രൂപയ്ക്ക് ലഭിക്കും. ഇതിനു പുറമെ എസ്ബിഐ കാര്‍ഡുള്ളവര്‍ക്ക് 5,000 രൂപ അധികമായി ഇളവ് നേടാം. മറ്റു പല ഡിസ്‌കൗണ്ടുകളും ഉണ്ട്. ഓഫറുകളെക്കുറിച്ച് അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക. https://bit.ly/3KkGcCp
∙ റഷ്യയിലെ പ്രവര്‍ത്തനം നിർത്തി ഇന്റല്‍
പ്രമുഖ ചിപ് നിര്‍മാണ കമ്പനിയായ ഇന്റല്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങളെല്ലാം തത്കാലത്തേക്ക് നിർത്തിവച്ചു. യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ടാണ് കമ്പനിയുടെ തീരുമാനം.
∙ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റിന്റെ ഇന്റര്‍നെറ്റ് സേവനം ഫ്രഞ്ച് കോടതി തടഞ്ഞു
ഫ്രാന്‍സിലെ പരിസ്ഥിതി വാദികള്‍ക്ക് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റിനെതിരെ നല്‍കിയ കേസില്‍ അനുകൂല വിധി. ഇതോടെ പല ഫ്രീക്വന്‍സികളിലും ഫ്രാന്‍സില്‍ സ്റ്റാര്‍ലിങ്കിന് ഇന്റര്‍നെറ്റ് നല്‍കാനാവില്ല.
∙ മൈക്രോസോഫ്റ്റിന്റെ പുതിയ തന്ത്രം ഫലിക്കുന്നു? എജ് ബ്രൗസറിന് ഉപയോക്താക്കള്‍ വര്‍ധിക്കുന്നു
മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറായ എജ് കൂടുതല്‍ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നു എന്ന് റിപ്പോര്‍ട്ട്. എജ് ഉപയോഗിക്കുന്നവരുടെ ശതമാനം ഇപ്പോള്‍ 9.65 ആയിരിക്കുകയാണ്. ഇതോടെ ആപ്പിളിന്റെ സഫാരിയെ മറികടന്നിരിക്കുകയാണ് എജ്. സഫാരിക്ക് 9.57 ശതമാനം ഉപയോക്താക്കളാണ് ഉള്ളത്. അതേസമയം, ഒന്നാം സ്ഥാനത്തുള്ള ഗൂഗിള്‍ ക്രോമിന് 67.26 ശതമാനം ഉപയോക്താക്കളുണ്ട്.
∙ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും കാനഡയില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കണമെങ്കില്‍ പണം നല്‍കേണ്ടിവന്നേക്കും
ഓസ്‌ട്രേലിയ കൊണ്ടുവന്ന നിയമത്തിനു സമാനമായ ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കാനഡ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ കമ്പനികള്‍ വാര്‍ത്താ മാധ്യമങ്ങളുടെ ലിങ്കുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ പ്രസിദ്ധീകരിച്ച സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം എന്നായിരിക്കും പുതിയ നിയമം അനുശാസിക്കുക. ഓണ്‍ലൈന്‍ ന്യൂസ് ആക്ട് എന്നായിരിക്കും പുതിയ നിയമത്തിന്റെ പേര്.
∙ ആപ്പിള്‍ എയര്‍പേഡ്‌സ് പ്രോ 2 താമസിയാതെ പുറത്തിറക്കിയേക്കും
ആപ്പിള്‍ കമ്പനിയുടെ വയര്‍ലെസ് ഇയബഡ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലായ ഇയര്‍പോഡ്‌സ് പ്രോയുടെ പുതിയ വേര്‍ഷന്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നു. എയര്‍പോഡ്‌സ് 2 പ്രോയ്ക്ക് ശക്തി പകരുന്നത് ആപ്പിളിന്റെ എച്2 പ്രോസസര്‍ ആയിരിക്കും. വോയിസ് അസിസ്റ്റന്റ് ആയ സിരിക്കുള്ള കണ്ട്രോളുകൾ പുതിയ മോഡലില്‍ ഉണ്ടായിരക്കുമെന്നും കരുതുന്നു. ആദ്യ വേര്‍ഷനെക്കാള്‍ വലുപ്പം കുറച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.
English Summary: Mi Fan Festival 2022 is now live: Checkout deals and discounts on smartphones, laptops and TVs













