Kanninu Kulirayi (France) / കണ്ണിന് കുളിരായി (ഫ്രാൻസ്)
ആമസോൺ പുസ്തകങ്ങൾ സംസാരിക്കുന്നു. – കാരൂർ സോമൻ, ലണ്ടൻ

പാശ്ചാത്യർ പുസ്തകങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്നവരാണ്. അവരുടെ മുറികളിൽ കൈകളിൽ പുസ്തകങ്ങളില്ലെങ്കിൽ ആത്മാവില്ലാത്ത ശരീരം പോലെയാണ്. നൂറ്റാണ്ടുകളായി അവർ കെട്ടിപ്പൊക്കിയ പുസ്തകപുരയിലേക്ക് ആമസോൺ കടന്നുവന്നത് അത്ഭുതത്തെക്കാൾ ആദരവോടെയാണവർ കണ്ടത്. ഫ്രഞ്ച് വിപ്ലവം അപ്രതീക്ഷിത സംഭവമായി മാറിയതുപോലെ ആമസോൺ പുസ്തകങ്ങങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പുസ്തക പ്രസാധകരെ തല്ലാൻ ഒരു കുറവടിയായിട്ടാണ് വന്നത്. അത് പാശ്ചാത്യലോകത്തുള്ള എഴുത്തുകാർക്ക് ഒരു തണലായി മാറുകയുണ്ടായി. നൂറ്റാണ്ടുകളായി പ്രസാധക രംഗത്തു് സമ്പത്തുല്പാദിപ്പിച്ചുകൊണ്ടിരിന്നവർക്ക് ആമസോൺ ചാട്ടവാറടിയാണ് കൊടുക്കുന്നത്. ഇന്റർനെറ്റ് വായന പുതിയ ഇടങ്ങൾ തേടി സഞ്ചരിക്കുന്നു. പ്രസാധക രംഗത്ത് […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 9

അദ്ധ്യായം 9 പരീക്ഷാതിരക്ക് തലയ്ക്കു പിടിച്ചിരിക്കുന്നു എല്ലാവർക്കും. പത്താം ക്ലാസിലെ പരീക്ഷ നന്നായി എഴുതി തീർത്ത്, നാരായണി വന്നു നന്ദിനിയെ കാണാൻ. ഇപ്രാവശ്യം മുതൽ അവരുടെ സ്‌കൂളിൽ പരീക്ഷാകേന്ദ്രം അനുവദിച്ചു വന്നിരുന്നു. അതിനാൽ അവൾ വീട്ടിൽ നിന്ന് പോയാണ് പരീക്ഷ എഴുതിയത്. എല്ലാ പരീക്ഷയും നന്നായി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. ഒരു വലിയ ചുമട് ഇറക്കി വച്ച ആശ്വാസത്തിലാണ് അവൾ. ഒഴിവു ദിവസങ്ങളിൽ പോകാൻ അവൾക്ക് ഒരിടവും ഇല്ല. സാധാരണ സ്‌കൂൾ ഒടുവിൽ അവൾ ചിലവഴിച്ചിരുന്നത് അമ്മൂമ്മയ്ക്ക് ഒപ്പമാണ്. […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 9 പെരുവഴിയമ്പലം | കാരൂർ സോമൻ

പെരുവഴിയമ്പലം ചാരുംമൂടൻ ചിന്തിച്ചിരിക്കെ ഗേറ്റിലൂടെ ഒരു വെളുത്ത കാർ അകത്തേക്കു വരുന്നതു കണ്ടു. ആദ്യം കരുതിയത് അലങ്കാരമത്സ്യങ്ങൾ വാങ്ങാനെത്തിയവരെന്നാണ്. പക്ഷേ, കാറിൽ നിന്ന് പുറത്തിറങ്ങിയത് സ്കൂൾ മാനേജർ ശങ്കരൻ നായരാണ്. സ്കൂളിലെ ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാനായിരുന്നുവെങ്കിൽ ഫോണിൽ വിളിച്ചു പറയുമായിരുന്നു. ഭാര്യ പഠിപ്പിക്കുന്നത് ആ സ്കൂളിൽ ആണല്ലോ. അതിനാല്‍ ഇതുവഴി പോയപ്പോൾ കയറിയതാകും. സാധാരണ ഇയാളെ പുറത്തുകാണുന്നത് തെരഞ്ഞെടുപ്പ് വേളകളിലാണ്. സ്വന്തം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ കയറിയിറങ്ങി ജാതിയുടെ പേരിൽ വോട്ട് ആവശ്യപ്പെടുക. ജനങ്ങളെ അന്ധകാരത്തിലേക്ക് നയിക്കുന്ന ഈ […]
കാനാവിലെ കല്യാണവും മംഗള വാർത്താപ്പള്ളിയും – മേരി അലക്‌സ് (മണിയ) – അദ്ധ്യായം 3

(യാത്രാ വിവരണം തുടരുന്നു…) കാനാവിലെ കല്യാണവും മംഗള വാർത്താപ്പള്ളിയും മേരി അലക്‌സ് (മണിയ) പ്രഭാതത്തിൽ ആറുമണിക്ക് എല്ലാ റൂമുകളിലേക്കും വേക്ക് അപ്പ് കോൾ വന്നു. നാട്ടിലെ സമയം അപ്പോൾ 8.30 ആയിരുന്നത് കൊണ്ട് പലരും എഴുന്നേറ്റ് അടുത്ത മുറികളിലെ ആൾക്കാരെയും ഉണർത്തി പ്രഭാതകൃത്യങ്ങൾ നടത്തി ഒരുങ്ങിത്തന്നെ ഇരിക്കുകയായിരുന്നു. രാവിലത്തെ ആഹാരത്തിനുള്ള വിശപ്പും തോന്നിത്തുടങ്ങിയിരുന്നു. ലഗേജുകളുമായി ലിഫ്റ്റിലൂടെ അഞ്ചാം നിലയിൽ നിന്ന് താഴേക്കെത്തി, ഓരോ ഗ്രൂപ്പിന്റേയും ലഗേജുകൾ വേറെ വേറെ സ്ഥലത്ത് ക്രമീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സ്ലീബാ അച്ചനും മറ്റ് […]
ചെറുത്തുനിൽപിനൊടുവിൽ മരിയുപോൾ വീഴുന്നു; സൂചന നൽകി സെലെൻസ്കിയും

കീവ് ∙ യുക്രെയ്നിലെ കിഴക്കൻ തുറമുഖനഗരമായ മരിയുപോൾ പൂർണമായും പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. അസോവ് കടൽത്തീരത്തെ ഉരുക്കുനിർമാണശാല ഒളിത്താവളമാക്കിയ യുക്രെയ്ൻ സൈനികരോടു കീഴടങ്ങാൻ അന്ത്യശാസനവും നൽകി. നഗരത്തിന്റെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോർട്ട്. മരിയുപോൾ വീണേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കിയും സൂചന നൽകി. നഗരത്തിന്റെ ചെറിയ ഭാഗം മാത്രമേ തങ്ങളുടെ നിയന്ത്രണത്തിലുള്ളൂവെന്നും യുക്രെയ്ൻ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്നും സെലെൻസ്കി പറഞ്ഞു. റഷ്യൻ അതിർത്തിയോടു ചേർന്ന ഡോൺബാസ് മേഖലയിലെ പ്രധാന തുറമുഖമാണു മരിയുപോൾ. യുദ്ധം […]
ആസ്വാദനത്തിനു കഞ്ചാവ്; പച്ചക്കൊടി വീശി ന്യൂജഴ്സി; 21നു മേൽ പ്രായമുള്ളവർക്ക് വാങ്ങാം

ന്യൂജഴ്സി ∙ ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വിൽപനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമിടുന്നു. 21നു മേൽ പ്രായമുള്ളവർക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവർണർ ഫിൽ മർഫി അറിയിച്ചു. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മർഫി വിശേഷിപ്പിച്ചത്. ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉൽപാദിപ്പിപ്പിക്കുന്ന 7 ശാലകൾക്കാണ് ആസ്വാദനത്തിനുള്ള കഞ്ചാവ് ഉത്പാദിപ്പിക്കാനും അനുമതി നൽകിയത്. ഒന്നര വർഷം മുമ്പ് നടന്ന ഹിതപരിശോധനയിൽ കഞ്ചാവ് വിൽക്കുന്നതിനോടു ജനം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. […]
ശ്വാസവായുവിൽ നിന്ന് കോവിഡ് സ്ഥിരീകരണം; ടെസ്റ്റിന് യുഎസിൽ അനുമതി

വാഷിങ്ടൻ ∙ ശ്വാസവായുവിൽ നിന്നു കോവിഡ് സ്ഥിരീകരണം സാധ്യമാകുന്ന (ബ്രെത്തലൈസർ) ‘ഇൻസ്പെക്ട് ഐആർ’ പരിശോധനാ സംവിധാനത്തിന് യുഎസിൽ അനുമതി. വെറും 3 മിനിറ്റിനുള്ളിൽ ഫലം നൽകുന്നതാണ് സംവിധാനമെന്നാണ് അവകാശവാദം. പ്രതിദിനം 160 സാംപിളുകൾ പരിശോധിക്കാനാകും. 2400 പേരിൽ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയത്. ഏതു വകഭേദങ്ങൾക്കും ഇന്ത്യയുടെ ‘ചൂടൻ’ വാക്സീൻ ന്യൂഡൽഹി ∙ ഇന്ത്യ വികസിപ്പിച്ച, ഉഷ്ണ കാലാവസ്ഥയിലും സൂക്ഷിക്കാവുന്ന വാക്സീൻ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്നു പഠനം. […]
എവിടെയോ എന്തോ തകരാറു പോലെ; പാലക്കാട് കലക്ടര്‍ക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

പാലക്കാട്: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും താഴെയാണ് ട്രോളുകളും കമന്‍റുകളും നിറയുന്നത്. കൃഷ്ണൻ കുട്ടിയേയും, മുഹമ്മദ് കുട്ടിയേയും ഒക്കെ ടൂവീലറിന്റെ പുറകെ ഇരുത്താൻ പറ്റുമോ സാറേ? അതും കുട്ടികളല്ലേ? ഇതിലും നല്ലത് കളക്ടർ രാജി വെച്ച് പോവുന്നതാണ്,നല്ല ഒരു തീരുമാനം, കാറിൽ ഡ്രൈവർ ഒഴികെ ആരും […]
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

കൊച്ചി: സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കൂട്ടിയത്. 240 രൂപ വർധിച്ച് ഒരുപവൻ സ്വർണത്തിന് 39,880 രൂപയായി. 39649 രൂപയായിരുന്നു ഇന്നലെ വരെ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 120 രൂപ കൂടി കൂടിയാൽ പവന് 40,000 രൂപയാകും. ഒരുഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 4985 രൂപയായി. 4955 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരുഗ്രാം സ്വർണത്തിന്റെ വില. ഏപ്രിൽ 14 നാണ് അവസാനമായി സ്വർണവില കൂടിയത്. […]



