ശ്വാസവായുവിൽ നിന്ന് കോവിഡ് സ്ഥിരീകരണം; ടെസ്റ്റിന് യുഎസിൽ അനുമതി

Facebook
Twitter
WhatsApp
Email

വാഷിങ്ടൻ ∙ ശ്വാസവായുവിൽ നിന്നു കോവിഡ് സ്ഥിരീകരണം സാധ്യമാകുന്ന (ബ്രെത്തലൈസർ) ‘ഇൻസ്പെക്ട് ഐആർ’ പരിശോധനാ സംവിധാനത്തിന് യുഎസിൽ അനുമതി. വെറും 3 മിനിറ്റിനുള്ളിൽ ഫലം നൽകുന്നതാണ് സംവിധാനമെന്നാണ് അവകാശവാദം. പ്രതിദിനം 160 സാംപിളുകൾ പരിശോധിക്കാനാകും. 2400 പേരിൽ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയത്.

ഏതു വകഭേദങ്ങൾക്കും ഇന്ത്യയുടെ ‘ചൂടൻ’ വാക്സീൻ

ന്യൂഡൽഹി ∙ ഇന്ത്യ വികസിപ്പിച്ച, ഉഷ്ണ കാലാവസ്ഥയിലും സൂക്ഷിക്കാവുന്ന വാക്സീൻ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്നു പഠനം. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വികസിപ്പിച്ച സാധ്യതാ വാക്സീൻ മൃഗങ്ങളിലാണു നിലവിൽ പരീക്ഷിച്ചത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന മറ്റെല്ലാ വാക്സീനുകളും തണുപ്പിച്ചു സൂക്ഷിക്കേണ്ടവയാണ്.

English Summary: Breathalyzer Test for Covid-19 Wins Approval From FDA

About The Author

Leave a Reply

Your email address will not be published. Required fields are marked *