കൊച്ചി: സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കൂട്ടിയത്. 240 രൂപ വർധിച്ച് ഒരുപവൻ സ്വർണത്തിന് 39,880 രൂപയായി. 39649 രൂപയായിരുന്നു ഇന്നലെ വരെ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 120 രൂപ കൂടി കൂടിയാൽ പവന് 40,000 രൂപയാകും.
ഒരുഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 4985 രൂപയായി. 4955 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരുഗ്രാം സ്വർണത്തിന്റെ വില. ഏപ്രിൽ 14 നാണ് അവസാനമായി സ്വർണവില കൂടിയത്. ഏപ്രിൽ നാല്,അഞ്ച്, ആറ് തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായത്. 38240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞത്













