LIMA WORLD LIBRARY

To the endless end – Sunitha Ganesh

It Covered me .. I sank. And then, water Flew as bubbles … A bubble in another bubble … Within it Another one … And me! Within the inner most… My Legs stuck together, And, in the border wings tillowed out. Fur on skin as scales, Fingers caned together round on chest, And milk oozing […]

ദ്യുതി – ബിന്ദു. മലപ്പുറം

എൻ കവിതക്കണ്ണാൽ ഒപ്പിയെടുത്തു ഞാൻ നിന്നുടെ ചിത്തത്തിലൂറും നൻമണി മുത്തുകൾ ചേർത്തു വച്ചീടുന്നു ഓർമ്മകൾ തൻ നൂലിൽ കോർത്തു വച്ചീടുന്നു കുടഞ്ഞടുപ്പിക്കുന്നു. സ്നേഹ തീർത്ഥം തളി ച്ചെന്നുമെന്നും വാടിടാതെ എൻ ഹൃദയത്തിലാരാധനയ്ക്കായ് ഒരുക്കിടുന്നു. വ്യാകുലമാം കരിനിഴൽ നേർക്കുനേർ വന്നു വഴിമുടക്കുമ്പോൾ . വാക്കിന്റെ നേർവഴികൾക്കെന്നും കഴിയുന്നു നേരിട്ടു വീശുന്നിളം കാറ്റിലാനന്ദമായാശ്വാസമായി. ഏതോ നിയോഗത്താലൊരുമിച്ചു ചേർത്തതാണെങ്കിലും ഏറെയിഷ്ടമാണെങ്കിലും മോഹിച്ചിരുന്നതാണെന്നെന്നു മേ ദ്രോഹിച്ചിരുന്നു ഞാ- ന്നെന്നുമെന്നുള്ള ത്തിൻ അധികമായുള്ള പരിഭവത്താൽ എല്ലാം സഹിച്ചും ക്ഷമിച്ചും എന്നെന്നും പുനർജ്ജനിക്കുന്നു നിത്യമായുള്ള സത്യത്താൽ […]

പുസ്തക പ്രകാശനവും ആദരിക്കലും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജയൻ മഠത്തിലിന്റെ ‘ആത്മാവിൽ പ്രണയത്തിന് തീകൊളുത്തുക’ എന്ന പുസ്തകവും പരിസ്ഥിതി വകുപ്പ് അഡീഷണൽ സെക്രട്ടറി ഷർമിള സി.നായരുടെ ‘ഫാന്റസിയിൽ ജീവിച്ചവർക്കതേ പറ്റൂ’ എന്ന കവിതാസമാഹാരവും തിരുവനന്തപുരം വൈഎംസിഎ ഹാളിൽ കെ.ജയകുമാറും കെ.വി. മോഹൻ കുമാറും പ്രകാശനം ചെയ്തു. ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്കാര ജേതാവ് ചവറ കെ.എസ്.പിള്ളയെ സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ ആദരിച്ചു. പച്ചമലയാളം […]

ഒരു അത്ഭുത മരം – ഡോ.വേണു തോന്നയ്ക്കൽ

ബഹ്റിനിലെ ഒരു പ്രധാന കാഴ്ച ഒരു മരമാണ്. ജീവൻറെ മരം. കണ്ണെത്താ ദൂരത്തോളം ചുട്ടുപഴുത്ത് അർമാദിച്ച് കിടക്കുന്ന മണൽ പ്രദേശം. ഒരു ചെറു ചെടി കൂടി കിളർക്കാത്ത ചുട്ടുപഴുത്ത മണൽ പരപ്പിലൂടൊഴുകുന്ന തീക്കാറ്റ്. ഇവിടെയാണ് പച്ചവിരിച്ച ഇലകളുമായി നിറയെ ശിഖരങ്ങളുള്ള ഒരു വൻമരം കാണികളെ അത്ഭുതപ്പെടുത്തി തന്നെ കാണാൻ എത്തുന്നവർക്ക് കുളിരേകി തല ഉയർത്തി നിൽക്കുന്നത്. മരത്തിനു ചുവട്ടിൽ കുളിർ കാറ്റേറ്റ് ആനന്ദിക്കാൻ ആയിരങ്ങളാണ് ദിനവും എത്തുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ആണ് ഈ രാജ്യത്ത് […]

ചെറുതെങ്കിലു മൻപെഴുന്ന വാ ക്കൊരുവന്നുത്സവ മുള്ളിലേകിടും ചെറു പുഞ്ചിരി തന്നെ ഭൂമിയെ പരമാനന്ദ നിവാസമാക്കിടും ചെറുതന്യനു നന്മ – എൻ .കുമാരനാശാൻ

” ചെറുതെങ്കിലു മൻപെഴുന്ന വാ ക്കൊരുവന്നുത്സവ മുള്ളിലേകിടും ചെറു പുഞ്ചിരി തന്നെ ഭൂമിയെ പരമാനന്ദ നിവാസമാക്കിടും ചെറുതന്യനു നന്മ ചെയ്ക കൊ — ണ്ടൊരു ചേതം വരികില്ല യെങ്കിലും പരനില്ലുപകാരമെങ്കിലീ നര ജന്മത്തിനു മാറ്റു മറ്റു പോം . —– എൻ .കുമാരനാശാൻ

വേനലിൽ ഒരു പുഴ – അക്സ മേരി തോമസ്

വേനലിൻ ചൂടിൽ വറ്റി വരണ്ടൊരു പുഴയുടെ പ്രതീകമായെൻ മനസ്സിപ്പോൾ കരഞ്ഞ് തളർന്നു ഞാൻ, കണ്ണുനീർ തുള്ളികൾ ബാക്കിയായില്ലിനി എൻ കൺകളിൽ. എത്ര ഞാൻ ഉല്ലസിച്ചാടി തിമിർത്തിരു- നെന്നാൽ ആ നിമിഷങ്ങൾ എങ്ങോ മറഞ്ഞ് പോയ് കുത്തൊഴുക്കുള്ളൊരു പുഴയായിരുന്നല്ലോ നിറഞ്ഞൊഴുകിയിരുന്നാപ്പുഴയിന്ന് പൊട്ടക്കിണർപ്പോലെയായി മാറി. തെളിഞ്ഞൊഴുകുമാപ്പുഴ തിരികെവരും നാളിൽ എൻ ഉള്ളിലെ സ്വപ്നങ്ങളും പൂവണിയുമോ തെളിഞ്ഞൊരാപ്പുഴയിൽ ഉല്ലസ്സിച്ചാർക്കുവാൻ എൻ്റെ മനസ്സും തെളിഞ്ഞിടുമോ.

ശ്രീലങ്ക: അടുത്തയാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്ന് പ്രതിപക്ഷം

കൊളംബോ ∙ ശ്രീലങ്കയിൽ അവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ടുപോകുന്ന മുഖ്യപ്രതിപക്ഷ പാർട്ടി സമാഗി ജന ബലവേഗയ (എസ്ജെബി) അടുത്ത ആഴ്ച പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുമെന്നു വ്യക്തമാക്കി. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനായി പ്രതിപക്ഷത്തോട് ഭൂരിപക്ഷം തെളിയിക്കാൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ആവശ്യപ്പെട്ടിരുന്നു. 225 അംഗ പാർലമെന്റിൽ 150 സീറ്റുമായി അധികാരത്തിലേറിയ മഹിന്ദ സർക്കാരിന് ഇപ്പോൾ 109 എംപിമാരുടെ പിന്തുണയേയുള്ളൂ. ദേശീയ സർക്കാർ രൂപീകരിക്കാൻ വിവിധ കക്ഷികളെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മഹിന്ദ രാജപക്സെ […]

ഡോൺബാസിൽ പ്രതിരോധിച്ച് യുക്രെയ്ൻ; 389 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് റഷ്യ

കീവ് ∙ ഡോൺബാസിലെ തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതിനായി ശനിയാഴ്ച റഷ്യൻ സൈന്യം നടത്തിയ ആക്രമണം യുക്രെയ്നിന്റെ ശക്തമായ പ്രതിരോധം മൂലം നിഷ്ഫലമായി. ഡോൺബാസിലെ 3 പ്രധാനമേഖലകൾ പിടിച്ചെടുക്കുന്നതിനായിരുന്നു റഷ്യയുടെ ശ്രമം. അതേസമയം, ഒറ്റ രാത്രിയിൽ യുക്രെയ്നിലെ 389 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. യുക്രെയ്ൻ സൈനികതാവളങ്ങളും ആയുധശാലകളും ഇവയിൽ ഉൾപ്പെടും. 4 പ്രധാന ആയുധ, ഇന്ധനശാലകളിൽ മിസൈലാക്രമണം നടത്തിയെന്നും റഷ്യ അവകാശപ്പെട്ടു. ആണവയുദ്ധത്തിനുള്ള സാധ്യതകൾ നിയന്ത്രിക്കണമെന്നും ആണവശക്തികൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കണമെന്നും റഷ്യൻ പ്രതിനിധി വ്ലാഡിമിർ […]

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ചു; നിരവധിപ്പേര്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ കൂടുതലും കുട്ടികളാണ്.

പാചക വാതക വില വീണ്ടും കൂട്ടി; 19 കിലോ സിലിണ്ടറിന് ഇന്ന് മുതൽ 2355.50 രൂപ

ന്യൂഡല്‍ഹി:വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായായിരുന്നു. മാർച്ച് ഒന്നിന് 105 രൂപയും വർധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

പി.സി.ജോര്‍ജിന് ഉപാധികളോടെ ജാമ്യം; വിവാദ പരാമര്‍ശം പാടില്ലെന്ന് കോടതി

മതവിദ്വേഷപ്രസംഗ കുറ്റത്തില്‍ മുൻ എം.എൽ.എ  പി.സി.ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, വിവാദ പരാമര്‍ശം പാടില്ലെന്ന് കോടതി നിര്‍ദേശം.  ജോർജിന്‍റെ പ്രസംഗം മതസ്പർധ വളർത്തുന്നതെന്ന് ബോധ്യമായതിനാൽ സ്വമേധയ എടുത്ത കേസെന്നാണ് എഫ്. ഐ. ആറിൽ വ്യക്തമാക്കിയിരുന്നു. വിദ്വേഷപ്രസംഗത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പൊലീസ് തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. എആര്‍ ക്യാപില്‍ ജോര്‍ജുമായെത്തിയ പൊലീസിന്‍റെ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധവുമായി […]

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്:സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. ഇതനുസരിച്ച് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മറ്റി അറിയിച്ചു