LIMA WORLD LIBRARY

ഡോൺബാസിൽ പ്രതിരോധിച്ച് യുക്രെയ്ൻ; 389 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് റഷ്യ

കീവ് ∙ ഡോൺബാസിലെ തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതിനായി ശനിയാഴ്ച റഷ്യൻ സൈന്യം നടത്തിയ ആക്രമണം യുക്രെയ്നിന്റെ ശക്തമായ പ്രതിരോധം മൂലം നിഷ്ഫലമായി. ഡോൺബാസിലെ 3 പ്രധാനമേഖലകൾ പിടിച്ചെടുക്കുന്നതിനായിരുന്നു റഷ്യയുടെ ശ്രമം. അതേസമയം, ഒറ്റ രാത്രിയിൽ യുക്രെയ്നിലെ 389 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. യുക്രെയ്ൻ സൈനികതാവളങ്ങളും ആയുധശാലകളും ഇവയിൽ ഉൾപ്പെടും. 4 പ്രധാന ആയുധ, ഇന്ധനശാലകളിൽ മിസൈലാക്രമണം നടത്തിയെന്നും റഷ്യ അവകാശപ്പെട്ടു.

ആണവയുദ്ധത്തിനുള്ള സാധ്യതകൾ നിയന്ത്രിക്കണമെന്നും ആണവശക്തികൾ തമ്മിലുള്ള യുദ്ധം ഒഴിവാക്കണമെന്നും റഷ്യൻ പ്രതിനിധി വ്ലാഡിമിർ യെമക്കോവ് പറഞ്ഞു.

∙ റഷ്യയിലെ ബ്രയാൻസ്ക് മേഖലയിൽ യുക്രെയ്ൻ വിമാനം അതിക്രമിച്ചുകടക്കുന്നതു തടഞ്ഞതായി റഷ്യ.

∙ പാശ്ചാത്യരാജ്യങ്ങൾ ഉപരോധം പിൻവലിക്കുന്നത് സമാധാന ചർച്ചകളെ സഹായിക്കുന്ന നടപടിയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ്. ഫെബ്രുവരി 24നു ശേഷം യുക്രെയ്നിൽ നിന്ന് 10 ലക്ഷം പേരെ റഷ്യയിലേക്ക് ഒഴിപ്പിച്ചതായും ലാവ്റോവ്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px