വേനലിൻ ചൂടിൽ വറ്റി വരണ്ടൊരു
പുഴയുടെ പ്രതീകമായെൻ മനസ്സിപ്പോൾ
കരഞ്ഞ് തളർന്നു ഞാൻ, കണ്ണുനീർ തുള്ളികൾ
ബാക്കിയായില്ലിനി എൻ കൺകളിൽ.
എത്ര ഞാൻ ഉല്ലസിച്ചാടി തിമിർത്തിരു-
നെന്നാൽ ആ നിമിഷങ്ങൾ എങ്ങോ മറഞ്ഞ് പോയ്
കുത്തൊഴുക്കുള്ളൊരു പുഴയായിരുന്നല്ലോ
നിറഞ്ഞൊഴുകിയിരുന്നാപ്പുഴയിന്ന്
പൊട്ടക്കിണർപ്പോലെയായി മാറി.
തെളിഞ്ഞൊഴുകുമാപ്പുഴ തിരികെവരും നാളിൽ
എൻ ഉള്ളിലെ സ്വപ്നങ്ങളും പൂവണിയുമോ
തെളിഞ്ഞൊരാപ്പുഴയിൽ ഉല്ലസ്സിച്ചാർക്കുവാൻ
എൻ്റെ മനസ്സും തെളിഞ്ഞിടുമോ.
About The Author
No related posts.