ദ്യുതി – ബിന്ദു. മലപ്പുറം

Facebook
Twitter
WhatsApp
Email

എൻ കവിതക്കണ്ണാൽ
ഒപ്പിയെടുത്തു ഞാൻ
നിന്നുടെ ചിത്തത്തിലൂറും
നൻമണി മുത്തുകൾ
ചേർത്തു വച്ചീടുന്നു
ഓർമ്മകൾ തൻ നൂലിൽ കോർത്തു വച്ചീടുന്നു
കുടഞ്ഞടുപ്പിക്കുന്നു.
സ്നേഹ തീർത്ഥം തളി ച്ചെന്നുമെന്നും
വാടിടാതെ എൻ ഹൃദയത്തിലാരാധനയ്ക്കായ്
ഒരുക്കിടുന്നു.
വ്യാകുലമാം കരിനിഴൽ
നേർക്കുനേർ വന്നു
വഴിമുടക്കുമ്പോൾ .
വാക്കിന്റെ നേർവഴികൾക്കെന്നും കഴിയുന്നു
നേരിട്ടു വീശുന്നിളം കാറ്റിലാനന്ദമായാശ്വാസമായി.
ഏതോ നിയോഗത്താലൊരുമിച്ചു ചേർത്തതാണെങ്കിലും
ഏറെയിഷ്ടമാണെങ്കിലും
മോഹിച്ചിരുന്നതാണെന്നെന്നു മേ
ദ്രോഹിച്ചിരുന്നു ഞാ-
ന്നെന്നുമെന്നുള്ള ത്തിൻ അധികമായുള്ള പരിഭവത്താൽ
എല്ലാം സഹിച്ചും
ക്ഷമിച്ചും എന്നെന്നും പുനർജ്ജനിക്കുന്നു
നിത്യമായുള്ള സത്യത്താൽ
ചിദാനന്ദരൂപമായ്ത്തന്നെ
നന്ദിയോടെന്നു മേ ഓർത്തീടും എന്നും
എനിക്കേകീടുമാത്മ പ്രകാശമേ
വാഴ്ത്തുന്നു എന്നുമെന്നെന്നും.

കവിതാ ദിനം എന്ന് പ്രത്യേകം പറഞ്ഞതിനാൽ
എന്റെ സ്നേഹോപഹാരം

About The Author

Leave a Reply

Your email address will not be published. Required fields are marked *