തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ മനുഷ്യരുടെ രക്ഷകരാകണം – കാരൂര്‍ സോമന്‍, ലണ്ടന്‍.

എറണാകുളം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഞെക്കിപ്പഴുപ്പിച്ച പഴംപോലെ ജാതി മത രാഷ്ട്രീയത്തില്‍ ഞെളിഞ്ഞു കയറാന്‍ ചൂടോടെ വാദപ്രതിവാദം നടത്തുന്നതും, വിത്തിനൊത്ത വിളപോലെ വായില്‍ ജാതി തേനും മനസ്സില്‍ വര്‍ഗ്ഗീയ വിഷവുമായി വാതംപിടിച്ച കുതിരയെ പോലെ സമനില തെറ്റി നടക്കുന്ന അധിക പ്രസംഗികളെയും കണ്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ തന്‍റെ രണ്ടു കണ്ണുപോയാലും തെറ്റില്ല അന്യന്‍റെ ഒന്നെങ്കിലും കളയണമെന്ന രാഷ്ട്രീയ കപടസദാചാരബോധം മാറ്റി സൂക്ഷ്മനീരിക്ഷണ ബുദ്ധിയോടെ കണ്ണുകള്‍ തുറന്ന് വികസിത മനസ്സോടെ കാണാനാണ് ശ്രമിക്കേണ്ടത്. ഇടതുപക്ഷത്തുള്ള സ്ഥാനാര്‍ത്ഥിയെ […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 10

മേശപ്പുറത്ത് ‘മാഗസിൻ ‘കിടക്കുന്നു. നന്ദിനി എടുത്ത് മറിച്ചുനോക്കി. നന്നായിട്ടുണ്ട്.നല്ല ചട്ട, ഉള്ളടക്കവും മുൻപത്തേക്കാൾ മെച്ചമാണ്. കഴിഞ്ഞവർഷം ഇതൊന്നും ഒരുക്കി ഇറക്കാൻ എന്ത് പാടുപെട്ടു. അന്നൊക്കെ എത്ര രാവുകൾ പകലാക്കി. അതിനൊക്കെ ഫലം ഉണ്ടായിട്ടുണ്ടെന്ന് കോളേജ് ഡേയ്ക്ക് ഒരു പ്രതി, കലക്ടർക്ക് കൈമാറി പ്രിൻസിപ്പാൾ പറഞ്ഞിരുന്നു. അതിന്റെ ഒക്കെ കാര്യങ്ങൾക്കായി അത്യധ്വാനം ചെയ്ത നന്ദിനിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തിരുന്നു. വിശദമായി മാസിക നോക്കി ഒന്നു കൂടെ വിലയിരുത്താൻ ഇപ്പോഴാണ് സാധിച്ചത്. പരീക്ഷ തിരക്കിൽ ഇക്കാര്യത്തിൽ അപ്പുറം ശ്രദ്ധ കൊടുക്കാൻ […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 11 വസന്തമാളിക | കാരൂർ സോമൻ

കോളജ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചവരുടെ പാനൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. കോളജിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. കരുൺ കോളജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അവനെ മറ്റുള്ളവർ മുകളിലേക്കുയർത്തി സിന്ദാബാദ് വിളിക്കുന്നതുകണ്ടപ്പോൾ കിരണിന് അഭിമാനമാണ് തോന്നിയത്. അവളുടെ കണ്ണുകൾ തിളങ്ങി. അവനുവേണ്ടി പെൺകുട്ടികൾക്കിടയിൽ പ്രചാരവേല ചെയ്യുമ്പോൾ തന്നെ മനസ്സിലുറച്ച കാര്യമാണ് അവൻ ജയിക്കുമെന്ന്. അവനുവേണ്ടി കഷ്ടപ്പെട്ടതൊന്നും അവനറിയില്ല. അറിയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. പെൺകുട്ടികൾക്കിടയിൽ നല്ലൊരു കർഷകനെന്നും സൽസ്വഭാവിയെന്നുമൊക്കെ അവൻ പേരെടുത്തിരുന്നു. പെൺകുട്ടികളോടുള്ള പെരുമാറ്റത്തിലും അതുണ്ട്. മറ്റ് എത്രയോ ആൺകുട്ടികൾ പെൺപിള്ളാരെ കാണുമ്പോൾ ചൂളമടിക്കുന്നു, […]
നോവലെറ്റ് സ്വർണ്ണ മത്സ്യം – മിനി സുരേഷ്

” അന്ന് ഗ്യാസ് ബുക്ക് ചെയ്യാനാണ് രാവിലെ അദ്ദേഹത്തിന്റെ ഫോണെടുത്തത്. പതിവു രീതികൾ തെറ്റിച്ച് ‘പാസ് വേർഡ്’ ഉപയോഗിച്ചു ഫോൺ ലോക്ക് ചെയ്തു വച്ചിരിക്കുന്നതു കണ്ടു. ചോദിച്ചപ്പോൾ ദേഷ്യമായി.വഴക്കായി.ഒന്നു മറിയാൻ പാടില്ലാത്ത കഴുതയാണ് ഞാനെന്ന്.എന്നെപ്പോലെ ഒരാളായിരുന്നില്ല അദ്ദേഹത്തിനു വേണ്ടിയിരുന്നതെന്ന്.. എന്റെ സങ്കടങ്ങൾക്കോ പരിഭവങ്ങൾക്കോ യാതൊരു വിലയും അദ്ദേഹം നൽകുന്നില്ലെന്ന് വേദനയോടെ മനസ്സിലാക്കുമ്പോൾ ഞാൻ തകർന്നു പോയി സർ.. എനിക്ക് സംശയരോഗമാണത്രേ.കംപ്യൂട്ടർ പരിജ്ഞാനമോ ഒന്നുമില്ലാതെ നടക്കുകയാണത്രേ.അങ്ങനെ ഒരു പാടു കുറ്റങ്ങൾ. അവളുടെ കണ്ണുകളിൽ ഒരു നീർത്തിളക്കം കാണായി. “കുറച്ചു […]
നെറ്റ്‍ഫ്ലിക്സ് സംഘത്തെ നിയന്ത്രിക്കാൻ വൻ സുരക്ഷ; ഹാരിക്കും മേഗനും വിലക്ക്

ബ്രിട്ടിഷ് രാജപദവിയിൽ 70 വർഷം തികച്ച എലിസബത്ത് രാജ്‍ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലെ പങ്കാളിത്തത്തിൽ നിന്ന് കൊച്ചുമകൻ ഹാരിയെയും ഭാര്യ മേഗനെയും മാറ്റിനിർത്താൻ തീരുമാനിച്ചതിനെത്തുടർന്ന് ബക്കിങ്ങാം കൊട്ടാരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ആഘോഷങ്ങളിലെ ആദ്യചടങ്ങായ ബ്രിട്ടിഷ് സൈന്യത്തിന്റെ ‘ട്രൂപ്പിങ് ദ് കളർ’ നടക്കുമ്പോൾ ബാൽക്കണിയിൽ ഹാരിക്കും മേഗനും ഇടമുണ്ടാവില്ലെന്ന് രാജ്ഞി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലേക്കു താമസം മാറിയ ഹാരിക്കും മേഗനും കൊട്ടാരത്തിലെ മറ്റുള്ളവരോടൊപ്പം ബാൽക്കണിയിൽ നിൽക്കാൻ അനുമതിയില്ലെന്നതാണു സാങ്കേതികകാരണം. എന്നാൽ, ഹാരിയുടെയും മേഗന്റെയും […]
റിഫയുട മരണം കൊലപാതമെന്ന് സംശയം;റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി

കോഴിക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിശദമായ വിവരങ്ങൾ രണ്ട് ദിവസത്തിനകം പൊലീസിന് കൈമാറും. റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോർട്ടം ചെയ്യാനായി മൃതദേഹം പുറത്തെടുത്തത്.
പണം കണ്ടെത്താനായില്ല: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നാളെയുമില്ല

കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം പത്താം തീയതിയും നൽകാൻ കഴിഞ്ഞേക്കില്ല. പത്താം തിയതി ശമ്പളം നല്കുമെന്നാണ് ചർച്ചയിൽ നൽകിയ ഉറപ്പെങ്കിലും ശമ്പളത്തുക കണ്ടെത്തുന്നതിന് കൂടുതൽ സമയം വേണ്ടി വരും. എല്ലാക്കാലത്തും കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. വിവിധയിടങ്ങളിൽ നിന്ന് വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഈ മാസം പകുതിക്ക് ശേഷം മാത്രമായിരിക്കും ശമ്പളവിതരണം ആരംഭിക്കുക. അതേസമയം ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ബസുകൾ കഴുകുന്നതിനായി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ വാങ്ങുന്നതിൽ യൂണിയനുകൾ പ്രതിഷേധം അറിയിച്ചു. സർക്കാർ തുകയിൽ വാങ്ങുന്ന മെഷീന്റെ […]
ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു; ലൈംഗിക അധിക്ഷേപം: വിദ്യാർഥികളുടെ പരാതി

ചേര്‍ത്തല എസ്.എച്ച് കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിന്‍സിപ്പലിനെതിരെ പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് നഴ്സിങ് വിദ്യാര്‍ഥിനികള്‍. ഒരുമിച്ചു നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് ആരോപിക്കുന്നു. നിര്‍ബന്ധിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നു.
തൃക്കാക്കരയില്‍ എഎപി മല്‍സരിക്കില്ല; നിർണായക തീരുമാനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മല്‍സരിക്കില്ല. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍. വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കും. പാര്‍ട്ടി നടത്തിയ സര്‍വേകളില്‍ അനുകൂലമായ ജനവികാരം ഉണ്ടെന്ന് വ്യക്തമായതായും എഎപി നേതൃത്വം അവകാശപ്പെട്ടു. ട്വന്‍റി ട്വന്‍റിയുമായുള്ള സഖ്യം എഎപി ദേശീയ നേതൃത്വം തീരുമാനിക്കും. തൃക്കാക്കരയില്‍ എ.എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥി. പ്രഖ്യാപനം വൈകിയെങ്കിലും ആത്മവിശ്വാസത്തോടെ മത്സരരംഗത്തുണ്ടാകുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്‍റിനെ തൃക്കാക്കരയില്‍ രംഗത്തിറക്കുന്നതിലൂടെ […]
ഡൊമാറ്റോ ക്കാലം – മിനി സുരേഷ്

ജനാലയുടെ ചില്ലുഗ്ലാസ്സിലൂടെ നീലിമ ചാലിച്ച ആകാശം മുറിയിലേക്കിറങ്ങി വരുന്നുണ്ടെന്നയാൾക്കു തോന്നി. വെള്ളി മേഘക്കീറുകൾ നിരനിരയായി ഒഴുകി നീങ്ങുന്നതു കാണുവാനും നല്ല ഭംഗിയുണ്ട്. പുലർച്ചെ ഉണർന്നതാണ്. പിന്നെ ആ സമയത്ത് ലൈറ്റും ഇട്ട് പുസ്തകവും വായിച്ചിരുന്നാൽ മകൾ സൗമ്യ വഴക്കു പറയുമെന്നോർത്ത് എഴുന്നേറ്റതേയില്ല. അങ്ങനെ വെറുതെ കിടന്ന് വീണ്ടുമൊന്ന് മയങ്ങിപ്പോയി. ഫ്ലാറ്റിനു താഴെ പ്രഭാത സവാരി നടത്തുന്നവരുടെ സംസാരം കേൾക്കുന്നുണ്ട്. വയ്യ , ഈ തണുപ്പത്ത് സെറ്ററുമൊക്കെയിട്ട് നടക്കാൻ. ബാംഗ്ലൂരിൽ ഒക്ടോബർ ആകുമ്പോഴേക്കും തണുപ്പു തുടങ്ങും.രണ്ടു ദിവസമായി കഫത്തിന്റെ […]



